സീറോ കലോറി പാനീയവുമായി ഹെല്‍ത്തി ഡ്രിങ്ക് വിപണിയിലേക്ക് റിലയന്‍സ്; നേച്ചറെഡ്ജില്‍ വന്‍ നിക്ഷേപം

സീറോ കലോറി എന്നവകാശപ്പെടുന്ന ശൂന്യ എന്ന പാനീയം നേച്ചറെഡ്ജ് ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധേയമാണ്. അശ്വഗന്ധ, ബ്രഹ്‌മി, ഗ്രീന്‍ ടീ അടക്കമുള്ള ചേരുവകളാണ് ഈ പാനീയത്തില്‍ ചേര്‍ത്തിരിക്കുന്നത്.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: Unsplash

കാംപ കോളയ്ക്ക് ശേഷം ബെവറേജ്‌സ് വിപണിയില്‍ വീണ്ടും നിക്ഷേപം നടത്തി റിലയന്‍സ്. പ്രകൃതിദത്തവും ആരോഗ്യദായകവുമായ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രിയമേറുന്ന ഇക്കാലത്ത് ഹെല്‍ത്തി ബെവറേജ്‌സ് വിപണിയില്‍ ചുവടുറപ്പിക്കാന്‍ ആയുര്‍വേദത്തെ അടിസ്ഥാനമാക്കിയുള്ള പാനീയ നിര്‍മാതാക്കളായ നേച്ചറെഡ്ജ് ബെവറേജ്‌സ് പ്രൈവറ്റ് ലിമിറ്റഡില്‍ കമ്പനി വന്‍ നിക്ഷേപം നടത്തി. റിലയന്‍സിന്റെ ഉപഭോക്തൃ ഉല്‍പ്പന്ന വിഭാഗമായ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് (RCPL) നേച്ചറെഡ്ജിന്റെ ഭൂരിപക്ഷ ഓഹരികളും ഏറ്റെടുത്തു. 

നേച്ചറെഡ്ജ് – ആയുര്‍വേദം കാലത്തിനൊത്ത്

ബൈദ്യനാഥ് ഗ്രൂപ്പില്‍ നിന്നുള്ള മൂന്നാംതലമുറ സംരംഭകനായ സിദ്ധേശ് ശര്‍മ്മ 2018-ലാണ് നേച്ചറെഡ്ജിന് തുടക്കമിടുന്നത്. ആയുര്‍വേദത്തെ അടിസ്ഥാനമാക്കിയുള്ള ആധുനിക പാനീയങ്ങളായിരുന്നു ലക്ഷ്യം. സീറോ കലോറി എന്നവകാശപ്പെടുന്ന ശൂന്യ എന്ന പാനീയം  നേച്ചറെഡ്ജ് ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധേയമാണ്. അശ്വഗന്ധ, ബ്രഹ്‌മി, ഗ്രീന്‍ ടീ അടക്കമുള്ള ചേരുവകളാണ് ഈ പാനീയത്തില്‍ ചേര്‍ത്തിരിക്കുന്നത്. വളരെ കുറഞ്ഞ സമയം കൊണ്ട് ശൂന്യ ആരോഗ്യകാര്യത്തില്‍ ജാഗ്രതയുള്ള ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയതായി RCPL എക്‌സിക്യുട്ടീവ് ഡയറക്ടറായ കേതന്‍ മോഡി പറയുന്നു. കുറഞ്ഞ വിലയില്‍ നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുകയും ഇന്ത്യയുടെ പാരമ്പര്യം പ്രചരിപ്പിക്കുകയാണ് RCPL ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വിപണിയില്‍ ശൂന്യയ്ക്കുണ്ടായ വളര്‍ച്ചയ്ക്കുള്ള തെളിവാണ് റിലയന്‍സുമായുള്ള ഈ പങ്കാളിത്തമെന്ന് സിദ്ധേശ് പറഞ്ഞു. ഇതിലെ ചേരുവകള്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ശക്തിയും സ്റ്റാമിനയും ഫോക്കസും മെച്ചപ്പെടുത്താനും സഹായിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബെവറേജ് വിപണിയില്‍ ശക്തരാകാന്‍ റിലയന്‍സ്

2022-ല്‍ റിലയന്‍സിന്റെ ഉപകമ്പനിയായി പ്രവര്‍ത്തനമാരംഭിച്ച മുതല്‍ക്ക് ബീവറേജ്‌സ് വിപണിയെയാ ണ് RCPL പ്രധാനമായും ലക്ഷ്യമിട്ടത്. കാംപ കോള ബ്രാന്‍ഡിനെ ഏറ്റെടുത്തും കാംപ എനര്‍ജി അവതരിപ്പിച്ചും രസ്‌കിക് ബ്രാന്‍ഡിന് കീഴില്‍ ഫ്രൂട്ട് ഡ്രിങ്കുകള്‍ ഇറക്കിയും ഈ ബെവറേജ്‌സ് വിപണിയിലെ അതികായന്മാരാകാനുള്ള ശ്രമത്തിലാണ് കമ്പനി. ശൂന്യ കൂടി എത്തുന്നത് ആരോഗ്യത്തിന് ഊന്നല്‍ നല്‍കിയുള്ള ഉല്‍പ്പന്ന വിഭാഗത്തില്‍ കമ്പനിക്ക് മുതല്‍ക്കൂട്ടാകും.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version