എഫ്‌ഐഐകള്‍ നിക്ഷേപം ഉയര്‍ത്തിയ 15 കുഞ്ഞന്‍മാര്‍; തുടര്‍ച്ചയായി അപ്പര്‍ സര്‍ക്യൂട്ടില്‍ ഓഹരികള്‍

ഏതാനും സ്‌മോള്‍കാപ് ഓഹരികളില്‍ എഫ്‌ഐഐ നിക്ഷേപം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. ഇത്തരം ഓഹരികളില്‍ ഹ്രസ്വകാല മുന്നേറ്റ സാധ്യതയും കൂടുതലാണ്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: AI Generated

കഴിഞ്ഞ എട്ട് മാസമായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് തുടര്‍ച്ചയായി ഓഹരികള്‍ വിറ്റൊഴിയുകയാണ് വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ). അതേസമയം മ്യൂച്വല്‍ ഫണ്ടുകളടക്കമുള്ള ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ അതിനേക്കാള്‍ കരുത്തില്‍ വാങ്ങലുകളും നടത്തുന്നു. 2025 നല്‍കുന്ന ഓഹരി വിപണിയുടെ പൊതുചിത്രം ഇതാണ്.

കഴിഞ്ഞ പാദങ്ങളിലെ കമ്പനികളുടെ മോശം പ്രകടനം, ഉയര്‍ന്ന മൂല്യനിര്‍ണ്ണയം, യുഎസ്-ഇന്ത്യ വ്യാപാര സംഘര്‍ഷങ്ങള്‍എന്നിവയുള്‍പ്പെടെയുള്ള ഘടകങ്ങള്‍ എഫ്‌ഐഐകളെ കൊറിയ, ലാറ്റിന്‍ അമേരിക്ക, ചൈന തുടങ്ങിയ മറ്റ് വളര്‍ന്നുവരുന്ന വിപണികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിച്ചുവെന്ന് മാര്‍ക്കറ്റ് നിരീക്ഷകര്‍ വിശ്വസിക്കുന്നു. ഓഗസ്റ്റ് 20 വരെയുള്ള കലണ്ടര്‍ വര്‍ഷത്തില്‍ വിദേശ നിക്ഷേപകര്‍ ഏകദേശം 1.17 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.

എന്നാല്‍ ചില ഓഹരികള്‍ ഇതിനിടെ വിദേശ സ്ഥാപന നിക്ഷേപകരെ മികച്ച രീതിയില്‍ ആകര്‍ഷിച്ചിട്ടുമുണ്ട്. ഏതാനും സ്‌മോള്‍കാപ് ഓഹരികളില്‍ എഫ്‌ഐഐ നിക്ഷേപം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. ഇത്തരം ഓഹരികളില്‍ ഹ്രസ്വകാല മുന്നേറ്റ സാധ്യതയും കൂടുതലാണ്.

ഐക്കണിക് സ്‌പോര്‍ട്‌സ് ആന്‍ഡ് ഇവന്റ്‌സ്

സ്‌പോര്‍ട്‌സ് ലീഗുകള്‍, ടൂര്‍ണമെന്റുകള്‍, ഇവന്റുകള്‍ എന്നിവയുടെ മാനേജ്‌മെന്റ്, പ്രൊമോഷന്‍, നിര്‍വ്വഹണം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഐക്കണിക് സ്‌പോര്‍ട്‌സ് ആന്‍ഡ് ഇവന്റ്‌സ് എന്ന കമ്പനി ആഗോള നിക്ഷേപകരുടെ പ്രിയ ഓഹരിയായി അടുത്തിടെ മാറിയിട്ടുണ്ട്. 2025 ജൂണ്‍ 30 ലെ കണക്കനുസരിച്ച് കമ്പനിയില്‍ വിദേശ നിക്ഷേപകര്‍ക്ക് 59.20% ഓഹരി പങ്കാളിത്തമുണ്ട്. 2024 ഡിസംബര്‍ 31 ല്‍ 0% ഓഹരി പങ്കാളിത്തമാണ് എഫ്‌ഐഐകള്‍ക്ക് ഈ കമ്പനിയില്‍ ഉണ്ടായിരുന്നത്.

ബ്ലൂ പേള്‍ അഗ്രിവെഞ്ചേഴ്‌സ്

ടെക്‌സ്റ്റൈല്‍സ് ബിസിനസ് രംഗത്തെ കമ്പനിയായ ബ്ലൂ പേള്‍ അഗ്രിവെഞ്ചേഴ്‌സും വന്‍തോതില്‍ നിക്ഷേപകരെ ആകര്‍ഷിച്ചു. 2025 ജൂണില്‍ അവസാനിച്ച പാദത്തില്‍ എഫ്‌ഐഐ ഓഹരി പങ്കാളിത്തം 23.24% ആയി ഉയര്‍ന്നു. ആറ് മാസം മുന്‍പ് 0% വിദേശ നിക്ഷേപ പങ്കാളിത്തമായിരുന്നു കമ്പനിക്കുണ്ടായിരുന്നത്. വെറും 28 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. തുടര്‍ച്ചയായി അപ്പര്‍ സര്‍ക്യൂട്ടിലാണ് ഓഹരി.

ഡുഗര്‍ ഹൗസിംഗ് ഡെവലപ്‌മെന്റ്

റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡുഗര്‍ ഹൗസിംഗ് ഡെവലപ്‌മെന്റിലും സമാനമായ നിക്ഷേപമാണ് നടന്നത്. മാര്‍ച്ച് പാദത്തിലെ 0% ല്‍ നിന്ന് എഫ്‌ഐഐ ഹോള്‍ഡിംഗ്‌സ് ജൂണ്‍ പാദത്തില്‍ 22% ആയി ഉയര്‍ന്നു. തുടര്‍ച്ചയായി അപ്പര്‍ സര്‍ക്യൂട്ടിലാണ് ഈ ഓഹരി.

സെറ ഇന്‍വെസ്റ്റ്‌മെന്റ്‌സ് & ഫിനാന്‍സ് ഇന്ത്യ

നിക്ഷേപക സ്ഥാപനമായ സെറ ഇന്‍വെസ്റ്റ്‌മെന്റ്‌സ് & ഫിനാന്‍സ് ഇന്ത്യയില്‍ മൂന്ന് മാസം കൊണ്ട് വിദേശ നിക്ഷേപകരുടെ ഓഹരി ഉടമസ്ഥാവകാശം 0 ല്‍ നിന്ന് 16.1% ലേക്ക് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഓഹരി വിലയില്‍ ഇത് കാര്യമായി പ്രതിഫലിച്ചിട്ടില്ല.

കോണ്ടിനെന്റല്‍ സീഡ്‌സ് ആന്‍ഡ് കെമിക്കല്‍സ്

കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോണ്ടിനെന്റല്‍ സീഡ്‌സ് ആന്‍ഡ് കെമിക്കല്‍സിലും കഴിഞ്ഞ മൂന്ന് മാസത്തിനിടെ 0 ല്‍ നിന്ന് 12.88% ലേക്ക് വിദേശ നിക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

യൂണിഫിന്‍സ് ക്യാപിറ്റല്‍ ഇന്ത്യ, ചെക്ക്‌പോയിന്റ് ട്രെന്‍ഡ്‌സ്, ബാഫ്‌ന ഫാര്‍മസ്യൂട്ടിക്കല്‍സ്, ആര്‍എസിഎല്‍ ഗിയര്‍ടെക്, ലുക്ക്‌സ് ഹെല്‍ത്ത് സര്‍വീസസ്, മിഡ്‌വെസ്റ്റ് ഗോള്‍ഡ്, മോക്ഷ് ഓര്‍ണമെന്റ്‌സ്, ആവ്‌റോ ഇന്ത്യ, പ്രതീക് പാനല്‍സ്, സോഫ്റ്റ്ട്രാക്ക് വെഞ്ച്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് തുടങ്ങിയ കമ്പനികളുടെ എഫ്‌ഐഐ ഓഹരി പങ്കാളിത്തം 2024 ഡിസംബറില്‍ 0% ല്‍ നിന്ന് 2025 ജൂണ്‍ ആയപ്പോഴേക്കും 5% നും ഏകദേശം 11% നും ഇടയില്‍ ഉയര്‍ന്നു.

(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version