ഓഹരി വിപണിയില്‍ കുതിക്കുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങള്‍

നിലവില്‍ എന്‍എസ്ഇ എമര്‍ജ് പ്ലാറ്റ്ഫോമില്‍ 7800 കോടി രൂപയിലേറെ സമാഹരിച്ച് 397 കമ്പനികളാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ഓഹരി വിപണിയില്‍ വലിയ കുതിപ്പാണ് ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ നടത്തുന്നത്. രാജ്യത്തിന്റെ നട്ടെല്ലയാ എസ്എംഇ കമ്പനികള്‍ക്ക് മുന്നില്‍ ഓഹരി വിപണി തുറന്നിടുന്നതും വലിയ സാധ്യതകളാണ്. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ എന്‍എസ്ഇ എമര്‍ജ് പ്ലാറ്റ്ഫോമിലെ വിപണി മൂല്യം അടുത്തിടെയാണ് ആദ്യമായി ഒരു ലക്ഷം കോടി രൂപ കടന്നത്. 2012-ല്‍ സ്ഥാപിതമായ ശേഷം എന്‍എസ്ഇ എസ്എംഇ പ്ലാറ്റ്ഫോം രാജ്യത്തെ വളരുന്ന ചെറുകിട, ഇടത്തരം കമ്പനികളുടെ സുസ്ഥിര വളര്‍ച്ച ത്വരിതപ്പെടുന്ന വിധത്തിലാണു പ്രവര്‍ത്തിക്കുന്നത്.

നിലവില്‍ എന്‍എസ്ഇ എമര്‍ജ് പ്ലാറ്റ്ഫോമില്‍ 7800 കോടി രൂപയിലേറെ സമാഹരിച്ച് 397 കമ്പനികളാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. 2017-ലാണ് നിഫ്റ്റി എസ്എംഇ എമര്‍ജ് സൂചിക രൂപവല്‍ക്കരിച്ചത്. 19 മേഖലകളില്‍ നിന്നുള്ള 166 കമ്പനികളാണ് നിലവില്‍ സൂചികയിലുളളത്. 2023 നവംബര്‍ വരെ 39.78 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചയും കൈവരിച്ചിട്ടുണ്ട്.

എന്‍എസ്ഇ എമര്‍ജില്‍ ലിസ്റ്റു ചെയ്ത കമ്പനികളുടെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപ കടന്നത് സുപ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെട്ടത്. ഇന്ത്യന്‍ എംഎസ്എംഇ മേഖലയില്‍ ഒളിഞ്ഞിരിക്കുന്ന സാധ്യതകളാണിത് സൂചിപ്പിക്കുന്നതെന്നായിരുന്നു എന്‍എസ്ഇ ചീഫ് ബിസിനസ് ഡെവലപ്മെന്റ് ഓഫിസര്‍ ശ്രീരാം കൃഷ്ണന്‍ പറഞ്ഞത്.

(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies)

(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version