മുഖ്യമന്ത്രിയുടെ ഇഷ്ട നിക്ഷേപം സ്വര്‍ണം; പിന്നെ റിയല്‍റ്റി, വി ഡി കുടുംബത്തിന്റെ ആസ്തിയും ബാധ്യതകളും ഇങ്ങനെ

ഇപ്പോള്‍ താമസിക്കുന്ന പരവൂര്‍, ജനിച്ചു വളര്‍ന്ന നെട്ടൂര്‍ എന്നിവിടങ്ങളിലുള്ള പാരമ്പര്യമായും സ്വന്തമായി സമ്പാദിച്ചതുമായ ഭൂമികളും വീടുകളും ഇതില്‍ ഉള്‍പ്പെടുന്നു

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image: AI-generated

കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായ വി ഡി സതീശന്‍ എത്രമാത്രം സമ്പന്നനാണ്? അദ്ദേഹത്തിന്റെയും കടുംബത്തിന്റെയും ആസ്തി നമുക്കൊന്ന് പരിശോധിക്കാം. നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമര്‍പ്പിച്ച സത്യവാംഗ്മൂലത്തിലെ വിവരങ്ങള്‍ പ്രകാരം, വി ഡി സതീശനും ഭാര്യ ലക്ഷ്മിപ്രിയയും ചേര്‍ന്ന് ഏകദേശം 6.69 കോടി രൂപ മൂല്യമുള്ള ആസ്തികളാണ് കൈവശം വെച്ചിരിക്കുന്നത്. സത്യവാംഗ്മൂലം പ്രകാരം, സതീശന്‍ ഏകദേശം 53.82 ലക്ഷം മൂല്യമുള്ള ജംഗമ ആസ്തികളാണ് അഥവാ മൂവബിള്‍ അസെറ്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൈവശമുള്ള പണം, ബാങ്ക് നിക്ഷേപങ്ങള്‍, നിക്ഷേപ പദ്ധതികള്‍, സ്വര്‍ണ നിക്ഷേപങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിക്ക് ഏകദേശം 64,000 രൂപ കൈവശം പണമായി ഉണ്ടെന്നാണ് രേഖകള്‍ പറയുന്നത്. നിക്ഷേപത്തില്‍ വി ഡി കുടുംബത്തിന് പ്രിയം സ്വര്‍ണമാണ്. ബാങ്ക് ഓഹരികളും ഏകദേശം 35 ഗ്രാം സ്വര്‍ണവും തനിക്ക് സ്വന്തമായി ഉള്ളതായി അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

ഏകദേശം 2.42 കോടി മൂല്യമുള്ള സ്ഥാവര ആസ്തികളും അഥവാ ഇമ്മൂവബിള്‍ അസറ്റും സതീശന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പോള്‍ താമസിക്കുന്ന പരവൂര്‍, ജനിച്ചു വളര്‍ന്ന നെട്ടൂര്‍ എന്നിവിടങ്ങളിലുള്ള പാരമ്പര്യമായും സ്വന്തമായി സമ്പാദിച്ചതുമായ ഭൂമികളും വീടുകളും ഇതില്‍ ഉള്‍പ്പെടുന്നു. വിഡി കുടുംബത്തിന്റെ ആകെ പ്രഖ്യാപിത സമ്പത്തിന്റെ വലിയൊരു പങ്കും ഈ സ്ഥാവര ആസ്തികളാണ്.

വിഡി സതീശന്റെ പത്‌നി ലക്ഷ്മിപ്രിയ ഏകദേശം 68.45 ലക്ഷം മൂല്യമുള്ള ജംഗമ ആസ്തികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് സത്യവാംഗ്മൂലം പ്രകാരം, ലക്ഷ്മിപ്രിയയ്ക്ക് ഏകദേശം 1,128 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ സ്വന്തമായുണ്ട്. കൂടാതെ, ഏകദേശം 1.85 കോടി രൂപ മൂല്യമുള്ള പാരമ്പര്യ ഭൂമിയും ലക്ഷ്മിപ്രിയക്കുണ്ട്. കുടുംബത്തിന്റെ സത്യവാംഗ്മൂലത്തില്‍, മകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഏകദേശം 9.61 ലക്ഷം മൂല്യമുള്ള ഒരു വാഹനവുമുണ്ട്.

ബാധ്യതകള്‍

ഗണ്യമായ ആസ്തികള്‍ ഉണ്ടായിട്ടും കുടുംബത്തിന് സാമ്പത്തിക ബാധ്യതകളും ഉണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. വി ഡി സതീശന് ഏകദേശം 24 ലക്ഷം രൂപയുടെ വായ്പാബാധ്യതകളുണ്ട്. ഇതില്‍ ഭവന വായ്പയും വാഹന വായ്പയും ഉള്‍പ്പെടുന്നു. അതേസമയം, ഭാര്യ ലക്ഷ്മിപ്രിയയ്ക്ക് ഏകദേശം 17.45 ലക്ഷം രൂപയുടെ ബാധ്യതകളുമുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

6.7 കോടി രൂപയുടെ ആസ്തി, 42 ലക്ഷം രൂപയുടെ ബാധ്യത. അത് ‘ഫിനാന്‍ഷ്യലി മാനേജ്’ ചെയ്യാവുന്ന ഒരു സാഹചര്യമാണ്. എന്നാല്‍ കേരളത്തിന്റെ അവസ്ഥ അതല്ല, 4.8 ലക്ഷം കോടിയുടെ കടമുണ്ട്. വരുമാനം 1.5 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ മാത്രം. വാര്‍ഷിക ചെലവ് രണ്ട് ലക്ഷം കോടി രൂപയോളം. ഇത് മാനേജ് ചെയ്യാന്‍ ധനമന്ത്രി കൂടിയായ വി ഡി സതീശന് സാധിക്കുമോയെന്നതാണ് ഇനി അറിയേണ്ട കാര്യം.

പിണറായി കുടുംബത്തിന് 2 കോടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും കൂടി 2 കോടിയോളം രൂപയാണ് ആകെ ആസ്തി. 45.35 ലക്ഷം രൂപ ട്രഷറിയിലും ബാങ്കുകളിലുമായി നിക്ഷേപമുണ്ട്. 56 ലക്ഷം രൂപ മതിക്കുന്ന 78 സെന്റ് ഭൂമിയും വീടുമാണ് അദ്ദേഹത്തിന് കണ്ണൂര്‍ ജില്ലയിലുള്ളത്. ഭാര്യ കമലയ്ക്ക് 60.58 ലക്ഷം രൂപ സമ്പാദ്യവും 10 പവന്‍ സ്വര്‍ണവും ഒഞ്ചിയത്ത് 17.5 സെന്റ് ഭൂമിയും സ്വന്തമായുണ്ട്. ഇരുവര്‍ക്കും കടബാധ്യതയൊന്നുമില്ല.

English Summary

According to their election affidavit, Kerala Chief Minister V. D. Satheesan and his family hold total assets worth approximately ₹6.69 crore, including ₹2.42 crore in immovable property and substantial gold investments, alongside a manageable debt of around ₹42 lakh. In comparison, former Chief Minister Pinarayi Vijayan and his wife possess a debt-free net worth of around ₹2 crore.
Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version