അദാനിക്ക് വീണ്ടും യുഎസ് കുരുക്ക്; കോഴ വാഗ്ദാന കേസില്‍ കുറ്റങ്ങള്‍ തള്ളാന്‍ വിസമ്മതിച്ച് യുഎസ് കോടതി, പ്രധാന ബിസിനസ് വാര്‍ത്തകള്‍

അദാനിക്കെതിരായ കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തിന് മതിയായ വിശദീകരണം നല്‍കിയിട്ടില്ലെന്ന് ജഡ്ജി നിക്കോളസ് ഗരൗഫിസ്

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image: AI-generated

അദാനിക്ക് വീണ്ടും യുഎസ് കുരുക്ക്

ഗൗതം അദാനിക്കെതിരായ അമേരിക്കയിലെ കോഴ വാഗ്ദാന കേസില്‍ കുറ്റങ്ങള്‍ ഉടന്‍ തള്ളണമെന്ന ആവശ്യം ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതി അംഗീകരിച്ചില്ല. കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തിന് മതിയായ വിശദീകരണം നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി, അമേരിക്കന്‍ നീതിന്യായ വകുപ്പിനോട് ജൂലൈ 13-നകം വിശദമായ കാരണം സമര്‍പ്പിക്കാന്‍ ജഡ്ജി നിക്കോളസ് ഗരൗഫിസ് നിര്‍ദേശിച്ചു. അതുവരെ അദാനിക്കെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍ നിയമപരമായി നിലനില്‍ക്കും. കേസ് അവസാനിപ്പിക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം വിശദീകരണം പരിശോധിച്ച ശേഷമേ ഉണ്ടാകൂ.

ബഹ്‌റൈനെ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോണ്‍ ആക്രമണം; യുഎസ്-ഇറാന്‍ സംഘര്‍ഷം വീണ്ടും രൂക്ഷം

പശ്ചിമേഷ്യ വീണ്ടും പുകയുമോ? അമേരിക്കയും ഇറാനും തമ്മില്‍ പരസ്പരം സൈനിക ആക്രമണങ്ങള്‍ നടന്നതിന് പിന്നാലെ ഇറാന്‍ നിരവധി ഡ്രോണുകള്‍ ഉപയോഗിച്ച് ബഹ്‌റൈനെ ലക്ഷ്യമിട്ടതായി ബഹ്‌റൈന്‍ ആരോപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിന്റെ ഗുരുതര ലംഘനമാണിതെന്നും സുരക്ഷ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ബഹ്‌റൈന്‍ സര്‍ക്കാര്‍ പറഞ്ഞു. അമേരിക്കന്‍ ആക്രമണത്തിന് മറുപടിയായാണ് യുഎസ് സൈനിക താല്‍പര്യങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതെന്ന് ഇറാന്റെ പ്രതികരിച്ചു.

———

പ്രധാനമന്ത്രി നരേന്ദ്ര മോദി സീഷെല്‍സില്‍

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സീഷെല്‍സിലെത്തി. സീഷെല്‍സ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി സമുദ്രസുരക്ഷ, പ്രതിരോധ സഹകരണം, ബ്ലൂ ഇക്കോണമി, വ്യാപാരം, നിക്ഷേപം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. നിരവധി ധാരണാപത്രങ്ങളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

—–

ഡൊണാള്‍ഡ് ട്രംപ് അടുത്ത വര്‍ഷം ഇന്ത്യയിലേക്ക്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സൂചിപ്പിച്ചു. ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് ഈ പ്രതികരണം. ഇടക്കാലത്തെ വ്യാപാരം സംഘര്‍ഷം മറന്ന് ഇരു രാജ്യങ്ങളും വ്യാപാരം, നിക്ഷേപം, പ്രതിരോധം, സാങ്കേതിക സഹകരണം എന്നിവ കൂടുതല്‍ ശക്തമാക്കാന്‍ ശ്രമിച്ചു വരികയാണ്.

——

സ്വര്‍ണവില തിരിച്ചു കയറുന്നു

ആഗോള വിപണിയില്‍ സ്വര്‍ണവില വീണ്ടും ട്രോയ് ഔണ്‍സിന് 4,000 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നു. 4,087 ഡോളറാണ് നിലവിലെ വില. അമേരിക്കയിലെ പുതിയ പണപ്പെരുപ്പ കണക്കുകള്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞതിനെ തുടര്‍ന്ന് ഫെഡറല്‍ റിസര്‍വ് ഉടന്‍ പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യത കുറഞ്ഞതാണ് സ്വര്‍ണത്തിന് കരുത്തായത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്കുള്ള ആവശ്യവും വര്‍ധിച്ചിട്ടുണ്ട്. കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 110 രൂപ വര്‍ധിച്ച് 13,195 രൂപയിലെത്തി. പവന് 880 രൂപ വര്‍ധിച്ച് 1,05,560 രൂപയായി.

———-

പ്രഭ്ജീത് സിംഗ് ഓപ്പണ്‍എഐ ഇന്ത്യ എംഡി

ചാറ്റ്ജിപിടി സ്രഷ്ടാക്കളായ ഓപ്പണ്‍എഐ, ഇന്ത്യയിലെ ആദ്യ മാനേജിങ് ഡയറക്ടറായി ഊബര്‍ ഇന്ത്യ, ദക്ഷിണേഷ്യ പ്രസിഡന്റായിരുന്ന പ്രഭ്ജീത് സിങ്ങിനെ നിയമിച്ചു. ഐഐടി ഖരഗ്പൂര്‍, ഐഐഎം അഹമ്മദാബാദ് അലുംമ്‌നിയായ അദ്ദേഹം സെപ്റ്റംബറില്‍ ചുമതലയേല്‍ക്കും. ഉപഭോക്തൃ വളര്‍ച്ച, എന്റര്‍പ്രൈസ് ബിസിനസ്, സര്‍ക്കാര്‍-നിയന്ത്രണ ഏജന്‍സികളുമായുള്ള ബന്ധം, പങ്കാളിത്തങ്ങള്‍ എന്നിവയ്ക്ക് അദ്ദേഹം നേതൃത്വം നല്‍കും. ഇന്ത്യയെ ഏറ്റവും പ്രധാനപ്പെട്ട എഐ വിപണികളിലൊന്നായി കണ്ട് നിക്ഷേപം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നിയമനം.

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version