മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ ‘റിവൈവ’ ഫിസിയോതെറാപ്പി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

ആധുനിക ചികിത്സാ സൗകര്യങ്ങളും വിദഗ്ധ ഫിസിയോതെറാപ്പിസ്റ്റുമാരുടെ സേവനവും റിവൈവയില്‍ ലഭ്യമാകും

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
റിവൈവ ഫിസിയോതെറാപ്പി റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം കൊച്ചി മേയര്‍ അഡ്വ. മിനിമോള്‍ വി കെ നിര്‍വഹിക്കുന്നു. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. പി വി ലൂയിസ്, ഡോ. പി വി തോമസ്, പി വി സേവ്യര്‍, എം എ ജോസഫ്, മഹേഷ് എസ് തുടങ്ങിയവര്‍ സമീപം

കൊച്ചി: മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഫിസിയോതെറാപ്പി കേന്ദ്രമായ റിവൈവ (REVIVA) ഫിസിയോതെറാപ്പി റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം 2026 ജൂണ്‍ 26-ന് നടന്നു. കൊച്ചി മേയര്‍ അഡ്വ. മിനിമോള്‍ വി കെ ഉദ്ഘാടനം നിര്‍വഹിച്ചു.

ആധുനിക ചികിത്സാ സൗകര്യങ്ങളും വിദഗ്ധ ഫിസിയോതെറാപ്പിസ്റ്റുമാരുടെ സേവനവും റിവൈവയില്‍ ലഭ്യമാകും. ഓര്‍ത്തോപീഡിക്, ന്യൂറോളജിക്കല്‍, സ്‌പോര്‍ട്‌സ് പരിക്കുകള്‍, പോസ്റ്റ്-ഓപ്പറേറ്റീവ് റീഹാബിലിറ്റേഷന്‍ തുടങ്ങിയ മേഖലകളില്‍ സമഗ്രമായ ഫിസിയോതെറാപ്പി സേവനങ്ങളാണ് ലഭിക്കുക.

മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പാക്കുന്ന ഈ കേന്ദ്രം, രോഗികളുടെ വേഗത്തിലുള്ള രോഗമുക്തിക്കും ശാരീരികക്ഷമത വീണ്ടെടുക്കുന്നതിനും സഹായകമായ നൂതന ചികിത്സാ രീതികളും വ്യക്തിഗത പരിചരണവും നല്‍കും.

ഉദ്ഘാടന ചടങ്ങില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. പി വി ലൂയിസ്, ഡോ. പി വി തോമസ്, പി വി സേവ്യര്‍, ആരോഗ്യരംഗത്തെ പ്രമുഖര്‍, ജനപ്രതിനിധികള്‍, സാമൂഹിക-സാംസ്‌കാരിക മേഖലയിലെ വിശിഷ്ടാതിഥികള്‍ എന്നിവര്‍ പങ്കെടുത്തു.

English Summary

Medical Trust Hospital Launches 'Reviva' Physiotherapy Centre
Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version