അന്താരാഷ്ട്ര സൊല്യൂഷന്‍സ് ജേണലിസം പുരസ്‌കാരം നേടി മലയാളി മാധ്യമപ്രവര്‍ത്തകന്‍

2024-25 സൊല്യൂഷന്‍സ് ജേര്‍ണലിസം നെറ്റ്‌വര്‍ക്ക് (SJN) അവാര്‍ഡിനാണ് മാധ്യമപ്രവര്‍ത്തകനായ ദിപിന്‍ ദാമോദരന്‍ അര്‍ഹനായത്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

സൊല്യൂഷന്‍സ് ജേര്‍ണലിസം രംഗത്തെ ലോകത്തിലെ ഏറ്റവും വലിയ പുരസ്‌കാരങ്ങളിലൊന്നായ എസ്‌ജെഎന്‍ അവാര്‍ഡ് നേടി മലയാളി മാധ്യമപ്രവര്‍ത്തകന്‍.

2024-25 സൊല്യൂഷന്‍സ് ജേര്‍ണലിസം നെറ്റ്‌വര്‍ക്ക് (SJN) അവാര്‍ഡിനാണ് മാധ്യമപ്രവര്‍ത്തകനായ ദിപിന്‍ ദാമോദരന്‍ അര്‍ഹനായത്. ‘Best of Solutions Journalism in News Articles’ എന്ന വിഭാഗത്തിലാണ് ദിപിന് അന്താരാഷ്ട അംഗീകാരം ലഭിച്ചിരിക്കുന്നത്.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൊലൂഷന്‍സ് ജേണലിസം നെറ്റ്‌വര്‍ക്ക് ലോകമെമ്പാടും സൊല്യൂഷന്‍സ് ജേണലിസത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രമുഖ സംഘടനയാണ്. എസ്‌ജെഎന്‍ പുരസ്‌കാരങ്ങള്‍ ഈ മേഖലയിലെ ഏറ്റവും ഉയര്‍ന്ന അംഗീകാരങ്ങളായാണ് വിലയിരുത്തപ്പെടുന്നത്.

ആഗോള സയന്‍സ്, ക്ലൈമറ്റ് ന്യൂസ് പ്ലാറ്റ്‌ഫോമായ എഡ് പബ്ലിക്കയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനാണ് പുരസ്‌കാരം ലഭിച്ചത്. കേരളത്തിലെ പ്രശസ്ത സൗരോര്‍ജ ഗ്രാമമായ പെരിഞ്ഞനത്തെ മാതൃക മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ സാധിക്കാത്തതിന്റെ കാരണങ്ങള്‍ അന്വേഷിച്ചുള്ളതായിരുന്നു റിപ്പോര്‍ട്ട്.

പെരിഞ്ഞനത്ത് നടപ്പാക്കിയ സമൂഹാധിഷ്ഠിത സൗരോര്‍ജ മാതൃകയുടെ വിജയവും, അതിനെ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകളും വെല്ലുവിളികളും ആഴത്തില്‍ പരിശോധിക്കുന്നതായിരുന്നു ഈ റിപ്പോര്‍ട്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാമനിര്‍ദേശങ്ങളില്‍ നിന്ന്, നാല്പത്തെട്ടോളം അന്താരാഷ്ട്ര പ്രതിനിധികള്‍ അടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. എഡ് പബ്ലിക്ക സഹസ്ഥാപകനും എഡിറ്ററുമാണ് ദിപിന്‍ ദാമോദരന്‍.പ്രോഫിറ്റ് ന്യൂസ് സ്ഥാപക എഡിറ്റർ കൂടിയായിരുന്നു ദിപിൻ ദാമോദരൻ

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version