ഇന്ത്യയിലേക്ക് ക്രിപ്‌റ്റോ ആസ്തികളുടെ പ്രവാഹം; 2025 ല്‍ എത്തിയത് ജിഡിപിയുടെ 9 ശതമാനത്തിന് തുല്യം ക്രിപ്‌റ്റോ കറന്‍സികള്‍, ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ഗോള്‍ഡ്മാന്‍ സാക്‌സ്, പ്രധാന ബിസിനസ് വാര്‍ത്തകള്‍

ബ്ലോക്ക്ചെയിന്‍, ടോക്കണൈസേഷന്‍, ഡിജിറ്റല്‍ ഫിനാന്‍സ് മേഖലകളില്‍ ഇന്ത്യയുടെ സ്വാധീനം ആഗോളതലത്തില്‍ വര്‍ധിക്കുന്നതിന്റെ സൂചനയാണിത്

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image: AI-generated

ക്രിപ്‌റ്റോ നിക്ഷേപങ്ങളില്‍ കുതിച്ചുചാട്ടം

2025-ല്‍ ഇന്ത്യയിലേക്ക് ഏകദേശം 340 ബില്യണ്‍ ഡോളറിന്റെ ക്രിപ്റ്റോ ആസ്തികളാണ് ഒഴുകിയെത്തിയതെന്ന് ഒഇസിഡി റിപ്പോര്‍ട്ട്. ഇത് രാജ്യത്തിന്റെ ജിഡിപിയുടെ ഏകദേശം 9 ശതമാനത്തിന് തുല്യമാണ്. ഡിജിറ്റല്‍ ആസ്തികളിലേക്കുള്ള നിക്ഷേപം അതിവേഗം വര്‍ധിക്കുന്നതിനിടെ, നിയന്ത്രണ ചട്ടക്കൂട് കൂടുതല്‍ ശക്തമാക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബ്ലോക്ക്ചെയിന്‍, ടോക്കണൈസേഷന്‍, ഡിജിറ്റല്‍ ഫിനാന്‍സ് മേഖലകളില്‍ ഇന്ത്യയുടെ സ്വാധീനം ആഗോളതലത്തില്‍ വര്‍ധിക്കുന്നതിന്റെ സൂചനയായാണ് ഈ കണക്കുകള്‍ വിലയിരുത്തപ്പെടുന്നത്.

ഇന്ത്യ 6.5% വളര്‍ച്ച നേടുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്

ആഗോള ബ്രോക്കറേജ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്സ് ഇന്ത്യയുടെ 2026-27 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ പ്രവചനം 6.1 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി ഉയര്‍ത്തി. പശ്ചിമേഷ്യയിലെ സംഘര്‍ഷം ശമിച്ചതോടെ എണ്ണവില കുറഞ്ഞതും പണപ്പെരുപ്പ സമ്മര്‍ദം കുറയുന്നതുമാണ് പ്രവചനത്തില്‍ മാറ്റം വരുത്താന്‍ പ്രധാന കാരണം. രാജ്യത്തെ പണപ്പെരുപ്പം നേരത്തെ കണക്കാക്കിയതിലും താഴ്ന്ന നിലയില്‍ തുടരുമെന്നും ധനക്കമ്മിയും വിദേശ വ്യാപാരക്കമ്മിയും മെച്ചപ്പെടുമെന്നും സ്ഥാപനം വിലയിരുത്തുന്നു. ആഭ്യന്തര ആവശ്യകത, നിക്ഷേപ പ്രവര്‍ത്തനങ്ങള്‍, കുറഞ്ഞ ക്രൂഡ് ഓയില്‍ വില എന്നിവ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്തേകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്‍ജിനീയറിംഗ് കയറ്റുമതിയില്‍ റെക്കോഡിട്ട് ഇന്ത്യ

പശ്ചിമേഷ്യയിലെ യുദ്ധവും വ്യാപാര തടസങ്ങളും നിലനിന്നിട്ടും ഇന്ത്യയുടെ എന്‍ജിനീയറിങ് ഉല്‍പ്പന്ന കയറ്റുമതി മേയില്‍ 12.31 ബില്യണ്‍ ഡോളറിലെത്തി പുതിയ റെക്കോഡിട്ടു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 24.5 ശതമാനത്തിന്റെ വളര്‍ച്ചയാണ്. ഏപ്രില്‍-മെയ് കാലയളവിലെ മൊത്തം എന്‍ജിനീയറിങ് കയറ്റുമതി 22.66 ബില്യണ്‍ ഡോളറാണ്. 16.8 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. വിപണി വൈവിധ്യവല്‍ക്കരണം, സര്‍ക്കാര്‍ പിന്തുണ, ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ പ്രതിരോധശേഷി എന്നിവയാണ് ഈ നേട്ടത്തിന് പ്രധാന കാരണങ്ങളെന്ന് വ്യവസായ സംഘടനയായ ഇഇപിസി ഇന്ത്യ അഭിപ്രായപ്പെട്ടു.

ജപ്പാന്‍ പ്രധാനമന്ത്രി എത്തുന്നു

ജപ്പാന്‍ പ്രധാനമന്ത്രി സനേ തകൈച്ചി ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിന് ജൂലൈ 1 ന് ന്യൂഡെല്‍ഹിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ വ്യാപാരം, നിക്ഷേപം, പ്രതിരോധ സഹകരണം, സെമികണ്ടക്ടര്‍ മേഖല എന്നിവ പ്രധാന ചര്‍ച്ചാ വിഷയങ്ങളാകും. ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയുടെ ഭാഗമായാണ് സന്ദര്‍ശനം നടക്കുന്നത്. ഇന്തോ-പസഫിക് മേഖലയിലെ തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ നിക്ഷേപ സാധ്യതകള്‍ തുറക്കുന്നതിനുമാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.

എഐ ചിപ്പുകള്‍ക്കായി 1000 കോടി രൂപ നിക്ഷേപിക്കാന്‍ മൈക്രോമാക്‌സ്

മൈക്രോമാക്സും തായ്വാനിലെ ഫൈസണ്‍ ഇലക്ടോണിക്സും ചേര്‍ന്ന സംയുക്ത സംരംഭമായ മൈഫൈ (MiPhi) ഇന്ത്യയിലെ എഐ മെമ്മറി ചിപ്പ് വിപണിയില്‍ 1,000 കോടി രൂപ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. ഡാറ്റാ സെന്ററുകള്‍, ക്ലൗഡ് കമ്പ്യൂട്ടിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയ്ക്കായുള്ള ഉയര്‍ന്ന ശേഷിയുള്ള സ്റ്റോറേജ് സൊലൂഷനുകളാണ് കമ്പനി വികസിപ്പിക്കുന്നത്. ഇന്ത്യയില്‍ തന്നെ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കുന്ന എന്റര്‍പ്രൈസ് എസ്എസ്ഡികള്‍ രാജ്യത്തിന്റെ സെമികണ്ടക്ടര്‍ സ്വയംപര്യാപ്തതയ്ക്ക് കരുത്തേകും. ആഭ്യന്തര ചിപ്പ് നിര്‍മ്മാണവും എഐ അടിസ്ഥാന സൗകര്യ വികസനവും വേഗത്തിലാക്കാനുള്ള നിര്‍ണായക നീക്കമായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.

English Summary

India's Crypto Inflows Equal Nearly 9% of GDP; Goldman Sachs Raises Growth Forecast
Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version