കേരളത്തെ രക്ഷിക്കാന്‍ എല്ലാവരുടെയും സഹകരണം വേണമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍; ഇറാന്‍ ഒരിക്കലും ആണവശക്തിയാകരുതെന്ന് ചൈനയും യുഎസും, വിപണിയില്‍ ആശ്വാസറാലി, രൂപ 95.87 എന്ന റെക്കോഡ് ഇടിവില്‍: പ്രധാന ബിസിനസ് വാര്‍ത്തകള്‍

നവകേരള സൃഷ്ടിക്ക് എല്ലാവരും സഹായിക്കണം: വി ഡി സതീശന്‍ കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി തിങ്കളാഴ്ച തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്യും. നവ കേരളം കെട്ടിപ്പടുക്കാന്‍ ഒരു ടീം രൂപീകരിക്കുമെന്നും കേരളത്തെ രക്ഷിക്കാന്‍ എല്ലാവരുടെയും സഹകരണം വേണമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ ലോക്ഭവനിലെത്തി കണ്ട സതീശന്‍, സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. വോട്ടെണ്ണല്‍ കഴിഞ്ഞ് 10 ദിവസത്തെ തര്‍ക്കത്തിനൊടുവിലാണ് മുഖ്യമന്ത്രിയായി വി ഡി സതീശനെ […]

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image: AI-generated

നവകേരള സൃഷ്ടിക്ക് എല്ലാവരും സഹായിക്കണം: വി ഡി സതീശന്‍

കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി തിങ്കളാഴ്ച തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്യും. നവ കേരളം കെട്ടിപ്പടുക്കാന്‍ ഒരു ടീം രൂപീകരിക്കുമെന്നും കേരളത്തെ രക്ഷിക്കാന്‍ എല്ലാവരുടെയും സഹകരണം വേണമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ ലോക്ഭവനിലെത്തി കണ്ട സതീശന്‍, സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. വോട്ടെണ്ണല്‍ കഴിഞ്ഞ് 10 ദിവസത്തെ തര്‍ക്കത്തിനൊടുവിലാണ് മുഖ്യമന്ത്രിയായി വി ഡി സതീശനെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.

പ്രതിപക്ഷ നേതാവിനെയും ഇന്ന് തെരഞ്ഞെടുത്തു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകും. സിപിഎം സംസ്ഥാന സമിതിയാണ് തീരുമാനമെടുത്തത്.

ഇറാന്‍ ഒരിക്കലും ആണവശക്തിയാകരുതെന്ന് ചൈനയും യുഎസും

ഇറാന്‍ യുദ്ധത്തിന് ചൈനയില്‍ പരിഹാരമാകുമോ? യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉന്നതതല സന്ദര്‍ശനത്തിലേക്കാണ് ലോകശ്രദ്ധ. ഇറാനെ ആണവായുധം സ്വന്തമാക്കാന്‍ ഒരിക്കലും അനുവദിക്കരുതെന്ന് ട്രംപ്-ഷി ചര്‍ച്ചയില്‍ ധാരണയായെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഹോര്‍മുസ് കടലിടുക്ക് ആഗോള വ്യാപാരത്തിനായി തുറക്കേണ്ടതിന്റെ പ്രാധാന്യവും ഇരു രാജ്യങ്ങളും എടുത്തുപറഞ്ഞു. ചൈന യുഎസില്‍ നിന്ന് വീണ്ടും എണ്ണ വാങ്ങുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. സമാധാന കരാറിനും ഹോര്‍മുസ് തുറക്കുന്നതിനുമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ് സുഹൃദ് രാഷ്ട്രമായ ഇറാനോട് സംസാരിക്കുമെന്നാണ് ട്രംപ് പ്രതീക്ഷിക്കുന്നത്.

അരാഗ്ചിയുമായി കൂടിക്കാഴ്ച നടത്തി മോദി

ഹൈ പ്രൊഫൈല്‍ കൂടിക്കാഴ്ചകളുടെ ദിവസമാണിന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായും കൂടിക്കാഴ്ച നടത്തി. ഡെല്‍ഹിയില്‍ ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് കൂടിക്കാഴ്ചകളുടെ വേദിയായത്. ഇറാന്‍ സംഘര്‍ഷത്തിന്റെയും എണ്ണ പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ കൂടിക്കാഴ്ചക്ക് ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു.

വിപണിയില്‍ ആശ്വാസ റാലി

ട്രംപ്-ഷി കൂടിക്കാഴ്ച വിപണിക്ക് ആവേശമായി. ഏതാനും ദിവസത്തെ വീഴ്ചക്ക് ശേഷം വിപണിയില്‍ ആശ്വാസ റാലി ദൃശ്യമായി. സെന്‍സെക്‌സ് 789 പോയന്റ് ഉയര്‍ന്ന് 75,398 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 277 പോയന്റ് മുന്നേറി 23,689 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. താഴ്ന്ന നിലയില്‍ ഓഹരികളില്‍ വാല്യു ബൈയിംഗ് നടന്നതും വിപണിയെ മുന്നോട്ടു നയിച്ചു. നിക്ഷേപകരുടെ വിപണി മൂലധനത്തില്‍ 5 ലക്ഷം കോടി രൂപയുടെ വര്‍ധനവുണ്ടായി.

രൂപ @ 95.87

രൂപയുടെ മൂല്യം വീണ്ടും പുതിയ റെക്കോഡുകളിട്ട് താഴുന്നു. 95.87 എന്ന സര്‍വകാല റെക്കോഡാണ് ഇന്ന് രൂപ കുറിച്ചത്. 2026 ല്‍ ഏറ്റവും മോശം പ്രകടനം കാഴ്ച വെക്കുന്ന കറന്‍സിയായി രൂപ മാറിയിട്ടുണ്ട്. 2026 ജനുവരിയുടെ തുടക്കത്തിലെ 89 ല്‍ നിന്ന് 7 ശതമാനത്തോളം ഇടിവ് ഇതിനകം രൂപയ്ക്ക് സംഭവിച്ചു. 100 ലേക്ക് രൂപയുടെ മൂല്യം ഇടിയുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.

ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ ആശ്വാസം ദൃശ്യമാണ്. 105.5 ഡോളറിലേക്ക് ബ്രെന്റ് ക്രൂഡ് വില താഴ്ന്നു. അതേസമയം ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ വിലവര്‍ധന തുടരുന്നു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ വര്‍ധിച്ച് 14,880 രൂപയിലെത്തി. പവന് 240 രൂപ വര്‍ധനയോടെ 1,19,040 രൂപയാണ് ഇന്നത്തെ വില.

ഒമാന്‍ തീരത്ത് ഇന്ത്യന്‍ കപ്പലിന് നേരെ ആക്രമണം

ഒമാന്‍ തീരത്ത് ഒരു ഇന്ത്യന്‍ വാണിജ്യ കപ്പലിന് നേരെ ആക്രമണമുണ്ടായി. കപ്പലും ജീവനക്കാരും സുരക്ഷിതമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല.

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version