പെട്രോളിന്റെയും ഡീസലിന്റെയും കാലം കഴിഞ്ഞെന്ന് ഗഡ്കരി; എണ്ണവില 114 ഡോളറിന് മുകളില്‍, സ്വര്‍ണം താഴേക്ക്, അദാനി പവറിന് 64% അറ്റ ലാഭം, പ്രധാന ബിസിനസ് വാര്‍ത്തകള്‍

പെട്രോളിന്റെയും ഡീസലിന്റെയും കാലം കഴിഞ്ഞെന്ന് ഗഡ്കരി; എണ്ണവില 114 ഡോളറിന് മുകളില്‍, സ്വര്‍ണം താഴേക്ക്, അദാനി പവറിന് 64% അറ്റ ലാഭം, പ്രധാന ബിസിനസ് വാര്‍ത്തകള്‍

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image Credit : AI-generated

എണ്ണവില 114 ഡോളറിന് മുകളില്‍

ഹോര്‍മുസില്‍ സംഘര്‍ഷാവസ്ഥ തുടരുകയും യുഎഇ ഒപെകില്‍ നിന്ന് പിന്‍മാറ്റം പ്രഖ്യാപിക്കുകയും ചെയ്തതോടെ അന്താരാഷ്ട്ര എണ്ണവില കുതിക്കുന്നു. ബ്രെന്റ് ക്രൂഡ് വില 2.78% ഉയര്‍ന്ന് 114 ഡോളറിലെത്തി. ക്രൂഡ് വില ഉയര്‍ന്നതോടെ അന്താരാഷ്ട്ര സ്വര്‍ണവില താഴുകയാണ്. 0.6% താഴ്ന്ന് ഔണ്‍സിന് 4570 ഡോളര്‍ എന്ന നിലയിലാണ് സ്വര്‍ണവില. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ താഴ്ന്ന്് 13,790 രൂപയിലെത്തി. പവന് 360 കുറഞ്ഞ് 1,10,320 രൂപയാണ് ഇന്നത്തെ വില.

വ്ിപണിയില്‍ ചാഞ്ചാട്ടം

ബുധനാഴ്ച വ്യാപാരത്തുടക്കത്തില്‍ കുതിച്ച ഓഹരി വിപണി, ക്രൂഡ് വില ഉയര്‍ന്നതോടെ താഴേക്ക് വീണു. 77,982 വരെ മുന്നേറിയ സെന്‍സെക്‌സ് 500 പോയന്റോളം നഷ്ടപ്പെടുത്തി 77,496 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 23,334 വരെ കുതിച്ച ശേഷം 24,177 ല്‍ വ്യാപാരം അവസാനിപ്പിച്ചു. എന്നിരുന്നാലും 0.8% നേട്ടത്തിലാണ് ഇരു സൂചികകളും. റിയല്‍റ്റി, എഫ്എംസിജി സൂചികകള്‍ 1.5% ല്‍ ഏറെ നേട്ടമുണ്ടാക്കി.

നാലാം പാദത്തില്‍ നേട്ടമുണ്ടാക്കി അദാനി പവര്‍

മികച്ച നാലാം പാദ ഫലം പ്രഖ്യാപിച്ച് അദാനി പവര്‍. നാലാം പാദത്തില്‍ അദാനി പവറിന്റെ അറ്റ ലാഭം 64% ഉയര്‍ന്ന് 4271 കോടി രൂപയിലേക്കെത്തി. വരുമാനം 14 കോടി രൂപ കുറഞ്ഞ് 14,223 കോടി രൂപയായി. വ്യാപാരത്തിനിടെ അദാനി പവര്‍ ഓഹരികളില്‍ 2.4% ഇടിവുണ്ടായി. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് നാലാം പാദത്തില്‍ 1,505 കോടി രൂപ അറ്റലാഭം നേടി. ലാഭത്തില്‍ 43% വര്‍ധനവുണ്ടായി. ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം നാലാം പാദത്തില്‍ 5% വര്‍ധിച്ച് 3103 കോടി രൂപയായി. 18.25 രൂപയുടെ ഡിവിഡന്റും ഓഹരി ഉടമകള്‍ക്കായി ബാങ്ക് പ്രഖ്യാപിച്ചു.

ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് ഒരു ഭാവിയുമില്ലെന്ന് ഗഡ്കരി

ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് ഒരു ഭാവിയുമില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഫോസില്‍ ഇന്ധനങ്ങളില്‍ തുടര്‍ന്നും നിക്ഷേപം നടത്താനാണ് എണ്ണക്കമ്പനികള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളുടെ ഭാവി അത്ര നല്ലതാവില്ലെന്ന് ഒരു സുഹൃത്തെന്ന നിലയില്‍ പറയാനാഗ്രഹിക്കുന്നെന്നും ഗഡ്കരി പറഞ്ഞു. 22 ലക്ഷം കോടി രൂപയാണ് ഫോസില്‍ ഇന്ധന ഇറക്കുമതിക്കായി ഇന്ത്യ ചെലവാക്കുന്നത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ 242.4 ദശലക്ഷം ടണ്‍ ക്രൂഡ്് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഹൈഡ്രജനാണ് ഭാവിയുടെ ഇന്ധനമെന്നും ഗഡ്കരി പറഞ്ഞു.

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version