ആഗോള കാന്‍സര്‍ സമ്മേളനം മേയ് 02, 03 തിയതികളില്‍ കൊച്ചിയില്‍

ഇന്ത്യയില്‍ ഏറ്റവുമധികം കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്ന പശ്ചാത്തലത്തിലാണ് അവബോധം കൂടുതല്‍ ശക്തമാക്കാന്‍ സമ്മേളനം ചേരുന്നതെന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. പി വി ലൂയിസ് പറഞ്ഞു

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

കാന്‍സറിനെതിരെ അവബോധം വളര്‍ത്തുന്നതിനും അത്യാധുനിക കാന്‍സര്‍ ചികിത്സാരീതികളെക്കുറിച്ച് ചെയ്യുന്നതിനുമായി ആഗോള കാന്‍സര്‍ രോഗ വിദഗ്ധരുടെ സമ്മേളനം കൊച്ചിയില്‍ നടക്കും. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ നേതൃത്വത്തില്‍ മേയ് രണ്ട്, മൂന്ന് തിയതികളില്‍ ഏറണാകുളം ക്രൗണ്‍ പ്ലാസയില്‍ വെച്ചാണ് ക്രോസ് റോഡ്‌സ് വേള്‍ഡ് കാന്‍സര്‍ സമ്മേളനം.

കാന്‍സര്‍ ചികിത്സയിലെ വിവിധ മേഖലകളെക്കുറിച്ച് വിദഗ്ധര്‍ നയിക്കുന്ന സെമിനാറുകള്‍, കാന്‍സര്‍ രോഗവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ആരോഗ്യ വിദഗ്ധര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ‘ക്രോസ് റോഡ്‌സ്’ എന്ന പേരിലുള്ള സംവാദം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. യുഎസിലെ മയോ ക്ലിനിക്, ക്ലേവ് ലാന്‍ഡ് ക്ലിനിക്, യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ മിഡില്‍ ഈസ്റ്റ്, ഒമാന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നടക്കം കാന്‍സര്‍ ചികില്‍സയിലെ 150 ഓളം ലോകോത്തര വിദഗ്ധരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200 ഓളം പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമാകും.

ഇന്ത്യയില്‍ ഏറ്റവുമധികം കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്ന പശ്ചാത്തലത്തിലാണ് അവബോധം കൂടുതല്‍ ശക്തമാക്കാന്‍ സമ്മേളനം ചേരുന്നതെന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. പി വി ലൂയിസ് പറഞ്ഞു. സംസ്ഥാനത്ത് ഒരു ലക്ഷം പേരില്‍ 170 പേര്‍ കാന്‍സര്‍ ബാധിതരാണെന്നതാണ് കണക്ക്. വര്‍ഷത്തില്‍ 85,000-90,000 പുതിയ കാന്‍സര്‍ രോഗികള്‍ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ. ശ്യാം വിക്രം, ഡോ. വരുൺ രാജൻ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version