സമാധാനം അകലെയോ? ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് നേരെ വെടിവെച്ച് ഇറാന്‍, ഗുജറാത്തിലേക്കുള്ളതടക്കം 2 കപ്പലുകള്‍ പിടിച്ചെടുത്തു, ഓഹരി വിപണിയിലും ഐടി ഓഹരികളിലും ഇടിവ്, പ്രധാന സാമ്പത്തിക വാര്‍ത്തകള്‍

സമാധാനം അകലെയോ? ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് നേരെ വെടിവെച്ച് ഇറാന്‍, ഗുജറാത്തിലേക്കുള്ളതടക്കം 2 കപ്പലുകള്‍ പിടിച്ചെടുത്തു, ഓഹരി വിപണിയിലും ഐടി ഓഹരികളിലും ഇടിവ്, പ്രധാന സാമ്പത്തിക വാര്‍ത്തകള്‍

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image: AI-generated

ഹോര്‍മുസില്‍ വെടിവെപ്പ്; ഗുജറാത്തിലേക്കുള്ളതടക്കം 2 കപ്പലുകള്‍ പിടിച്ചെടുത്ത് ഇറാന്‍

വെടിനിര്‍ത്തല്‍ അനിശ്ചിതകാലത്തേക്ക് നീട്ടിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തോട് വെടിവെച്ച് പ്രതികരിച്ച് ഇറാന്‍. പാകിസ്ഥാന്റെ അഭ്യര്‍ത്ഥന പ്രകാരം വെടിനിര്‍ത്തല്‍ നീട്ടുന്നെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്കകം ഹോര്‍മുസില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ മുന്നറിയിപ്പില്ലാതെ ഇറാന്‍ സൈന്യം വെടിവെച്ചു. രണ്ടു ചരക്ക് കപ്പലുകള്‍ പിടിച്ചെടുത്ത് ഇറാന്‍ തീരത്തേക്ക് മാറ്റുകയും ചെയ്തു. ഇതില്‍ ഒരു കപ്പല്‍ ദുബായില്‍ നിന്ന് ഗുജറാത്ത് തീരത്തേക്ക് വരുന്നതായിരുന്നു. പാകിസ്ഥാനില്‍ നടക്കാനിരുന്ന സമാധാന ചര്‍ച്ചകളും ഇറാന്‍ ബഹിഷ്‌കരിച്ചു. ആദ്യം യുഎസ് ഹോര്‍മുസിലെ ഉപരോധം നീക്കട്ടെ, എന്നിട്ടാവാം ചര്‍ച്ചയെന്ന് ഷാര്‍ജയിലെ ഇറാന്‍ അംബാസഡര്‍ അമീര്‍-സയദ് ഇരവാണി പ്രതികരിച്ചു.

വിപണിയില്‍ ഇടിവ്; ഐടി ഓഹരികള്‍ വീണു

മൂന്നു ദിവസത്തെ നേട്ടങ്ങള്‍ മായിച്ച് ഓഹരി വിപണിയില്‍ ഇടിവ്. സെന്‍സെക്‌സ് 756 പോയന്റ് ഇടിഞ്ഞ് 78,516 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 198 പോയന്റ് നഷ്ടത്തോടെ 24,378 ല്‍ ക്ലോസ് ചെയ്തു. ഐടി ഓഹരികളിലെ ലാഭമെടുപ്പാണ് വിപണിക്ക് തിരിച്ചടിയായത്. നിഫ്റ്റി ഐടി സൂചിക 4 ശതമാനത്തോളം ഇടിഞ്ഞു. നാലാം പാദ ഫലങ്ങള്‍ മോശമായതിനെ തുടര്‍ന്ന് എച്ച്‌സിഎല്‍ ടെക് 10.8% ഇടിഞ്ഞു. ഇന്‍ഫോസിസിന് നഷ്ടം 3.4%. ഊര്‍ജ, പ്രതിരോധ മേഖലയിലെ ഓഹരികളില്‍ കുതിപ്പ് ദൃശ്യമായി. നിഫ്റ്റി എനര്‍ജി സൂചിക 1.42% മുന്നേറി.

ഇറാന്‍ അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഏഷ്യന്‍ വിപണികളും യുഎസ് വിപണിയും കരുതലോടെയാണ് മുന്നോട്ടു നീങ്ങുന്നത്. ഇന്ത്യന്‍ വിപണിയെയും ഉലയ്ക്കുന്നത് ഈ ആഗോള സാഹചര്യമാണ്. നാലാം പാദ ഫലങ്ങള്‍ മോശമായതോടെ ഐടി ഓഹരികള്‍ താഴേക്കാണ്. ഇത് വിപണിയെയും നെഗറ്റീവാക്കിയിട്ടുണ്ട്. സമീപകാലത്തെ മികച്ച റാലിക്ക് ശേഷം നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തുന്നതും വീഴ്ചക്ക് കാരണമായിട്ടുണ്ട്. അനിശ്ചിതാവസ്ഥയുടെ സൂചികയായ ഇന്ത്യ വിക്‌സ് 3.8% ഉയര്‍ന്നിട്ടുണ്ട്.

എണ്ണവില ഉയരുന്നു, സ്വര്‍ണത്തിലും മുന്നേറ്റം

ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷവും എണ്ണവില വര്‍ധിക്കുകയാണ്. ബ്രെന്റ് ക്രൂഡ് വില 5.27% ഉയര്‍ന്ന് 95.14 ല്‍ എത്തി. ഒന്നു താഴ്ന്നശേഷം സ്വര്‍ണവിലയും മുന്നേറുന്നു. അന്താരാഷ്ട്ര സ്വര്‍ണവില 4757 ഡോളറിലേക്ക് ഉയര്‍ന്നു. അതേസമയം ഇന്ത്യയില്‍ ഇന്ന് സ്വര്‍ണത്തിന് വില കുറയുകയാണുണ്ടായത്. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 54 രൂപ കുറഞ്ഞ് 15,475 രൂപയിലെത്തി. പവന് 432 രൂപ കുറഞ്ഞ് 1,23,800 രൂപയായി.

ട്രെന്റിന്റെ അറ്റ ലാഭം 30% വര്‍ധിച്ചു, ടെക് മഹീന്ദ്രക്ക് 1,345 കോടി രൂപ ലാഭം

ഇന്നും ചില കമ്പനികള്‍ ശ്രദ്ധേയമായ നാലാം പാദ ഫലങ്ങള്‍ പുറത്തുവിട്ടു. സൂഡിയോയുടെയും മറ്റും മാതൃ കമ്പനിയായ ട്രെന്റിന്റെ അറ്റ ലാഭം നാലാം പാദത്തില്‍ 30% വര്‍ധിച്ച് 455 കോടി രൂപയായി. ജിഎസ്ടി നിരക്ക് കുറച്ചതും പുതിയ സ്റ്റോറുകള്‍ തുറന്നതും കമ്പനിക്ക് നേട്ടമായി. 6 രൂപ ഡിവിഡന്റും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ഓഹരികള്‍ക്ക് ഒരു ഓഹരി എന്ന നിലയില്‍ ബോണസ് ഷെയറുകളും ട്രെന്റ് പ്രഖ്യാപിച്ചു. ടെക് മഹീന്ദ്രയും നാലാം പാദത്തില്‍ മികച്ച നേട്ടമുണ്ടാക്കി. അറ്റലാഭം 21% ഉയര്‍ന്ന് 1345 കോടി രൂപയിലെത്തി. 36 രൂപയുടെ ഗംഭീര ഡിവിഡന്റും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version