സ്വപ്‌ന തേരിലേറി 13 വീട്ടമ്മമാര്‍ ; സൗജന്യ വിമാന യാത്ര ഒരുക്കി മണി രത്‌ന

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നോൺ-ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ മണിരത്‌ന ഗ്രൂപ്പ്, തങ്ങളുടെ ഉപഭോക്താക്കളായ 13 വീട്ടമ്മമാർക്ക് കൊച്ചിയിൽ നിന്നും ബംഗളൂരുവിലേക്ക് സൗജന്യ വിമാനയാത്ര ഒരുക്കുന്നു.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മണിരത്‌ന ഗ്രൂപ്പ് തങ്ങളുടെ ഉപഭോക്താക്കളായ വനിതകള്‍ക്ക് സൗജന്യമായി ഒരുക്കുന്ന വിമാനയാത്രയുടെ ടിക്കറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എസ്.വി.മണികണ്ഠന്‍, മാനേജിംഗ് ഡയറക്ടര്‍ ധന്യ മണികണ്ഠന്‍, സിദ്ധര്‍ഥ് മേനോന്‍ എന്നിവര്‍ ചേര്‍ന്ന് നറുക്കെടുപ്പില്‍ വിജയികളായ വീട്ടമ്മമാര്‍ക്ക് സമ്മാനിക്കുന്നു. ജനറല്‍ മാനേജര്‍ സി.പി പ്രമോദ്, മൈക്രോഫിനാന്‍സ് ഓപ്പറേഷണല്‍ ഹെഡ് എന്‍. പി പ്രജിന്‍ എന്നിവര്‍ സമീപം

കൊച്ചി (21.04.2026): ബാങ്കിംഗ് ഇതര ധനകാര്യ രംഗത്തെ പ്രമുഖ സ്ഥാപനമായ മണിരത്‌ന ഗ്രൂപ്പ് തങ്ങളുടെ ഉപയോക്താക്കളായ വനിതകള്‍ക്ക് സൗജന്യ ആകാശ യാത്ര ഒരുക്കുന്നു. ഗ്രൂപ്പിന്റെ ഭാഗമായ 13 വീട്ടമ്മാര്‍ക്കാണ് സ്വപ്നതേരില്‍ എന്ന പേരില്‍ കൊച്ചിയില്‍ നിന്നും ബംഗളുരുവിലേക്കും തിരിച്ചും നാളെ (23.04.26) സൗജന്യ വിമാന യാത്ര സാധ്യമാക്കുന്നത്. പദ്ധതിയുടെ പ്രഖ്യാപനം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മണിരത്‌ന ഗ്രൂപ്പ് ചെയര്‍മാന്‍ എസ്.വി.മണികണ്ഠന്‍ നടത്തി.വിമാന യാത്രയ്ക്കുള്ള ടിക്കറ്റും വീട്ടമ്മമാര്‍ ചടങ്ങില്‍ ഏറ്റു വാങ്ങി. സ്ത്രീകളുടെ ഉന്നമനത്തിനായുള്ള സ്ത്രീരത്‌ന, കുട്ടികളുടെ ഉന്നമനത്തിനായുള്ള ലിറ്റില്‍ രത്‌ന എന്നി പദ്ധതികളും ചടങ്ങില്‍ അവതരിപ്പിച്ചു. നാളെ (23.04.26)രാവിലെ എട്ടിന് നെടുമ്പാശേരിയില്‍ നിന്നുമാണ് വീട്ടമ്മമാരുടെ സംഘം യാത്ര തിരിക്കുന്നത്. വൈകുന്നേരത്തോടെ മടങ്ങിയെത്തും. കേരളത്തില്‍ ആദ്യമായാണ് ഒരു എന്‍.ബി.എഫ്.സി ഇത്തരത്തില്‍ ഉപഭോക്താക്കള്‍ക്കായി വിമാന യാത്ര സംഘടിപ്പിക്കുന്നതെന്ന് ചെയര്‍മാന്‍ എസ്.വി.മണികണ്ഠന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനമായി ടി.വികളാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇന്ത്യയുടെ ജനസംഖ്യയുടെ 22 ശതമാനം പേര്‍ മാത്രമാണ് നിലവില്‍ വിമാന യാത്ര നടത്തിയിട്ടുളളതെന്ന പഠനം പുറത്തുവന്നതോടെയാണ് ഇത്തരത്തില്‍ വനിതകള്‍ക്കായി വിമാന യാത്രയൊരുക്കാന്‍ മണിരത്‌ന തീരുമാനിച്ചത്. നറുക്കെടുപ്പിലൂടെയാണ് വിമാനയാത്രയ്ക്കുളള വിജയികളെ തിരഞ്ഞെടുത്തത്. വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ വിവിധ നഗരങ്ങളിലേയ്ക്കും ഇത്തരത്തില്‍ യാത്ര സംഘടിപ്പിക്കും. ലാഭം മാത്രം നോക്കിയല്ല മണിരത്‌ന ഗ്രൂപ്പ് മുന്നോട്ട് പോകുന്നത് മറിച്ച് ഉപഭോക്താക്കളുടെ സന്തോഷത്തിനും സംതൃപ്തിക്കും മുന്‍തൂക്കം നല്‍കിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലിറ്റില്‍ രത്‌ന പദ്ധതിയുടെ ഭാഗമായി മാനന്തവാടി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 20 കുട്ടികളുടെ മുഴുവന്‍ പഠനചിലവും ഗ്രൂപ്പ് വഹിച്ചുവരുന്നു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന മണിരത്‌ന ഗ്രൂപ്പിന് കേരളത്തിലും തമിഴ്‌നാട്ടിലുമായി 58 ബ്രാഞ്ചുകളാണുള്ളത്. ഗ്രൂപ്പിന് കീഴില്‍ മണിരത്‌ന ഇന്റഗ്രേറ്റഡ് ഫൗണ്ടേഷന്‍, പ്രത്യഗ്ര മണിരത്‌ന ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി, മണിരത്‌ന ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, എനാര്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെ നാല് കമ്പനികളിലായി 250ല്‍ പരം ജീവനക്കാരും 30,000 ത്തിലധികം ഉപഭോക്താക്കളും ഉണ്ടെന്നും എസ്.വി.മണികണ്ഠന്‍ പറഞ്ഞു. മണിരത്‌ന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ധന്യ മണികണ്ഠന്‍, സിദ്ധര്‍ഥ് മേനോന്‍, ജനറല്‍ മാനേജര്‍ സി.പി പ്രമോദ്, മൈക്രോഫിനാന്‍സ് ഓപ്പറേഷണല്‍ ഹെഡ് എന്‍. പി പ്രജിന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

English Summary

The Kochi-based NBFC Maniratna Group has launched a unique initiative titled "Swapna Theru," providing a free round-trip flight from Kochi to Bengaluru for 13 of its woman customers on April 23, 2026. Announced by Chairman S.V. Manikandan, this first-of-its-kind gesture by a Kerala NBFC aims to fulfill the dreams of ordinary housewives, moving beyond traditional rewards to prioritize customer happiness and social inclusion. Alongside this travel program, the group also introduced the "Stree Ratna" and "Little Ratna" schemes to support women's empowerment and children's education, reinforcing their commitment to community welfare across their 58 branches in Kerala and Tamil Nadu.
Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version