ഇഷ്ടമുള്ളതെല്ലാം കഴിക്കാം.. ബിൽ വരുമ്പോൾ ഇഷ്ടമുള്ള തുക നൽകിയാൽ മതി, വല്ലാത്തൊരു സേവാ കഫെ

അഹമ്മദാബാദിലുള്ള ഒരു റെസ്റ്റോറന്റാണ് സേവാ കഫെ. അവിടെ ചെന്നാൽ നമുക്ക് ഇഷ്ടമുള്ളതൊക്കെ ഓർഡർ ചെയ്യാം. ഇഷ്ടം പോലെ കഴിക്കുകയും ചെയ്യാം. ബിൽ വരുമ്പോൾ മനസിൽ തോന്നുന്ന ഒരു തുക മാത്രം കൊടുത്താൽ മതി.

Lakshmi Narayanan
Coordinating Editor
Lakshmi Narayanan is a contributor to The Profit News, writing on business, economy, and current affairs. Her work reflects a keen eye for emerging trends and...
- Coordinating Editor
Photo Credit: Facebook

ബിൽ പേടിച്ച് ഇനി ആരും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാതിരിക്കരുത്. അതിനുള്ള അവസരം ഒരു റസ്റ്റോറൻറ് ഒരുക്കി നൽകിയാലോ? ഫുഡ് ഒക്കെ കഴിച്ച് ബില്ല് വരുമ്പോൾ ബില്ലിന് പകരം നിങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം പേ ചെയ്താൽ മതി എന്നൊരു നോട്ട് ആണ് പകരം കാണുന്നതെങ്കിൽ എന്താകും തോന്നുക? സന്തോഷം അല്ലാതെന്താണ് അല്ലെ? ഇത്തരത്തിൽ ഭക്ഷണം ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും കഴിക്കുകയും ചെയ്യുന്ന ഓരോ വ്യക്തിക്കും സന്തോഷിക്കാനുള്ള വക നൽകുന്ന ഒരു കഫെയുണ്ട് പേര് സേവ കഫെ.

അഹമ്മദാബാദിലുള്ള ഒരു റെസ്റ്റോറന്റാണ് സേവാ കഫെ. അവിടെ ചെന്നാൽ നമുക്ക് ഇഷ്ടമുള്ളതൊക്കെ ഓർഡർ ചെയ്യാം. ഇഷ്ടം പോലെ കഴിക്കുകയും ചെയ്യാം. ബിൽ വരുമ്പോൾ മനസിൽ തോന്നുന്ന ഒരു തുക മാത്രം കൊടുത്താൽ മതി. ആരും ചോദിക്കുകയോ പറയുകയോ ഇല്ല. തീർത്തും വ്യത്യസ്തമായ ഒരു ആശയത്തിൽ ഊന്നിയാണ് സേവാ കഫെ പ്രവർത്തിക്കുന്നത്.

ഇതിന്റെ ആശയം എന്താണെന്ന് വെച്ചാൽ, ഒരു വ്യക്തി കഴിക്കുന്ന ഭക്ഷണത്തിൻ്റെ പണം അയാൾക്ക് മുമ്പ് അവിടെ വന്നു കഴിച്ച ഒരാൾ പേ ചെയ്തിട്ടുണ്ടാകും. അതായത് വയറു നിറയെ ഭക്ഷണം കഴിച്ച് വളരെ ചെറിയ തുക മാത്രം അവിടെ വെച്ച് പോകുന്നവർ വളരെ കുറച്ച് മാത്രമേ ഉണ്ടാകൂ എന്ന് സാരം. ഇങ്ങനെ ഒരു ആശയത്തിൻ്റെ ഉദ്ദേശം തന്നെ സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും ഈ ഭൂമിയിലെ ഓരോരുത്തർക്കും അർഹതയുണ്ട് എന്ന് തെളിയിക്കുകയാണ്.

സ്വാഭാവികമായും ഇപ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ഒരു ചിന്ത വന്നേക്കാം. ഇതൊക്കെ എത്ര നാൾ ഈ സങ്കൽപ്പത്തിൽ പിടിച്ചുനിൽക്കാനാണ്? എന്നാൽ നിങ്ങൾക്ക് തെറ്റി. വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ ഈ കഫെ ഇന്നും നല്ല ലാഭത്തിലാണ് മുന്നോട്ടുപോകുന്നത്. അഹമ്മദാബാദ് സന്ദർശിക്കുന്നവർക്ക് ഇന്നും ഒരു രസകരമായ അനുഭവമാണ് കൃത്യമായ വില വിവരപ്പട്ടികയില്ലാത്ത ഈ കഫെ. ഭക്ഷണത്തിലൂടെ സ്നേഹം പങ്കുവെക്കുക സ്നേഹിക്കപ്പെടുക എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം അതിലൂടെ ബിസിനസ് വളർത്താനും ഇവർക്ക് സാധിക്കുന്നു.

Share This Article
Coordinating Editor
Lakshmi Narayanan is a contributor to The Profit News, writing on business, economy, and current affairs. Her work reflects a keen eye for emerging trends and analysis.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version