ഉള്ളിവില പിടിച്ചുനിര്‍ത്താന്‍ കിലോയ്ക്ക് 35 രൂപ നിരക്കില്‍ വിറ്റ് കേന്ദ്രം; കയറ്റുമതിക്ക് പുതിയ നിയന്ത്രണമില്ല

എറണാകുളം ഉള്‍പ്പെടെയുള്ള പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്കും റെയില്‍, റോഡ് മാര്‍ഗം ഉള്ളി എത്തിക്കുന്നുണ്ട്

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image:AI-generated

ഉള്ളിവില കുതിക്കുന്നു; തടയിടാന്‍ കേന്ദ്രം

ഉത്സവസീസണില്‍ ഉള്ളിവില കുതിച്ചുയരുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ബഫര്‍ സ്റ്റോക്കില്‍നിന്നുള്ള ഉള്ളി കിലോയ്ക്ക് 35 രൂപ നിരക്കില്‍ വിപണിയിലെത്തിക്കാനാരംഭിച്ചു. അതേസമയം, ആഭ്യന്തര ആവശ്യത്തിന് ആവശ്യമായ സ്റ്റോക്ക് ലഭ്യമാണെന്ന് വ്യക്തമാക്കിയ കേന്ദ്രം, ഉള്ളി കയറ്റുമതിക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്നും അറിയിച്ചു. 2025-26 ല്‍ ഇന്ത്യയുടെ ഉള്ളി ഉല്‍പ്പാദനം 307.37 ലക്ഷം ടണ്‍ ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്. മുന്‍വര്‍ഷത്തെ 307.67 ലക്ഷം ടണ്ണിന് അടുത്താണ് ഇത്തവണയും ഉല്‍പ്പാദനം. 2026-27 ലെ വിലസ്ഥിരതാ ബഫറിനായി ഇതുവരെ 1.21 ലക്ഷം ടണ്‍ ഉള്ളി സംഭരിച്ചിട്ടുണ്ട്. കരുതല്‍ ശേഖരത്തിലെ ലക്ഷ്യം 2 ലക്ഷം ടണ്‍ ആണ്. എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകള്‍, ഔട്ട്ലെറ്റുകള്‍, കേന്ദ്രീയ ഭണ്ഡാര്‍ എന്നിവ വഴിയാണ് 35 രൂപ നിരക്കിലുള്ള വില്‍പ്പന. എറണാകുളം ഉള്‍പ്പെടെയുള്ള പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്കും റെയില്‍, റോഡ് മാര്‍ഗം ഉള്ളി എത്തിക്കുന്നുണ്ട്. 

ജന്‍ധന്‍ അക്കൗണ്ടുകള്‍ 59 കോടി കടന്നു

പ്രധാനമന്ത്രി ജന്‍ധന്‍ യോജന ആരംഭിച്ച് 12 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പദ്ധതിയിലെ ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം 59 കോടി കടന്നു. ഈ അക്കൗണ്ടുകളിലെ ആകെ നിക്ഷേപം 3.17 ലക്ഷം കോടി രൂപയാണ്. ഓഗസ്റ്റ് 19 വരെയുള്ള കണക്കുപ്രകാരം അക്കൗണ്ടുകളിലെ ശരാശരി നിക്ഷേപം 5,356 രൂപയാണ്. അക്കൗണ്ടുകളില്‍ 78% ഗ്രാമ-അര്‍ധനഗര മേഖലകളിലും ഏകദേശം 56% സ്ത്രീകളുടേതുമാണ്. പദ്ധതിയുടെ ഭാഗമായി 41.29 കോടി RuPay കാര്‍ഡുകള്‍ വിതരണം ചെയ്തു. അക്കൗണ്ട് ഉടമകള്‍ക്ക് 2 ലക്ഷം രൂപ വരെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭ്യമാണ്. 

സിറിയയെ ഭീകരവാദ സ്‌പോണ്‍സര്‍ രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി

1979 മുതല്‍ ‘State Sponsors of Terrorism’ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന സിറിയയെ 47 വര്‍ഷത്തിന് ശേഷം യുഎസ് ഇതില്‍നിന്ന് ഒഴിവാക്കി. ഇതോടെ സിറിയയ്ക്ക് അന്താരാഷ്ട്ര ധനവിപണികളിലേക്കും വിദേശ നിക്ഷേപത്തിലേക്കും എത്തുന്നതിന് നിലവിലുണ്ടായിരുന്ന ചില പ്രധാന തടസ്സങ്ങള്‍ കുറയും. പ്രസിഡന്റ് ബഷാര്‍ അല്‍-അസദിന്റെ ഭരണകൂടം വീണതിനെത്തുടര്‍ന്ന് ഡമാസ്‌കസുമായുള്ള അമേരിക്കയുടെ നയത്തില്‍ വന്ന മാറ്റമാണ് തീരുമാനത്തിന് പിന്നില്‍. ഭാവിയില്‍ അന്താരാഷ്ട്ര ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കില്ലെന്ന സിറിയന്‍ നേതൃത്വത്തിന്റെ ഉറപ്പും ഇസ്ലാമിക് സ്റ്റേറ്റ് ശൃംഖലകള്‍ക്കെതിരായ സഹകരണവും അമേരിക്ക ചൂണ്ടിക്കാട്ടി. സിറിയയെ ഒഴിവാക്കിയതോടെ ഭീകരവാദത്തിന് ഭരണകൂട പിന്തുണ നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇനി ഇറാന്‍, ക്യൂബ, ഉത്തരകൊറിയ എന്നീ മൂന്ന് രാജ്യങ്ങള്‍ മാത്രമാണുള്ളത്. 

ഓഗസ്റ്റില്‍ സ്വര്‍ണവില ഉയര്‍ന്നത് 12%

സ്വര്‍ണവിലയില്‍ കുതിപ്പിനു ശേഷം ഇന്ന് ഇടിവ് ദൃശ്യമായി. ഇന്ന് ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് വീണ്ടും 4,600 ഡോളറിന് മുകളില്‍ എത്തിയ ശേഷം 4570 ഡോളറിലേക്ക് താഴ്ന്നു. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,940 രൂപയിലെത്തി. പവന് 560 രൂപ കുറഞ്ഞ് 1,19,520 രൂപയായി. എന്നാല്‍ ഓഗസ്റ്റില്‍ ഇതുവരെ വില 12 ശതമാനത്തിലധികം ഉയര്‍ന്നു. യുഎസ് ട്രഷറിയുടെ ദീര്‍ഘകാല ബോണ്ടുകളുടെ തിരിച്ചുവാങ്ങല്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനം, ഡോളറിന്റെ മൂല്യത്തകര്‍ച്ചയെക്കുറിച്ചുള്ള ആശങ്ക, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍, ദുര്‍ബലമായ ഡോളര്‍, ഇടിഎഫുകൡലേക്കുള്ള നിക്ഷേപ ഒഴുക്ക് എന്നിവയാണ് സ്വര്‍ണത്തിന് പിന്തുണ നല്‍കുന്നത്. 

English Summary

Centre Steps In to Check Onion Prices, Sells from Buffer Stock at Rs 35 Per Kg
Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version