യൂട്യൂബിന് ഭീഷണിയായി ചൈനയുടെ ബിലിബിലി, ക്രിയേറ്റര്‍മാര്‍ക്ക് കൈനിറയെ പണം വാഗ്ദാനം

തങ്ങളുടെ അന്താരാഷ്ട്ര വിപുലീകരണത്തിന്റെ ഭാഗമായി ബിലിബിലി മൊബൈല്‍ ആപ്പുകളില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്

Suma Sunny
Financial Expert & Certified Wealth Manager
Suma Sunny is a financial analyst and wealth manager. Certified by NISM (National Institute of Securities Markets) and CRISIL, she specializes in personal finance management, investment...
- Financial Expert & Certified Wealth Manager
Image:AI-generated

ലോകമെമ്പാടുമുള്ള വീഡിയോ ക്രിയേറ്റര്‍മാരുടെയും പ്രേക്ഷകരുടെയും രാജാവായി വാഴുന്ന യൂട്യൂബിന്റെ സിംഹാസനം ഇളക്കാന്‍ പോന്ന പുതിയൊരു വമ്പന്‍ പ്ലാറ്റ്ഫോം അവതരിച്ചിരിക്കുകയാണ്. പ്രതിമാസം 35 കോടിയിലധികം ഉപയോക്താക്കളുമായി ചൈനയെ കീഴടക്കിയ ‘ബിലിബിലി’ എന്ന വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമാണ് ഇനി ആഗോളതലത്തില്‍ തരംഗമാകാന്‍ ഒരുങ്ങുന്നത്. ആകര്‍ഷകമായ മോണിറ്റൈസേഷന്‍ ഓഫറുകളിലൂടെയും അന്താരാഷ്ട്ര തലത്തിലുള്ള തന്ത്രപരമായ വിപുലീകരണത്തിലൂടെയും യൂട്യൂബിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ബിലിബിലിയുടെ പുതിയ നീക്കങ്ങളെക്കുറിച്ചും, ക്രിയേറ്റര്‍മാര്‍ക്ക് ഇത് നല്‍കുന്ന വന്‍ സാധ്യതകളെക്കുറിച്ചും അറിയാം.

പ്രതിഫലം 

യൂട്യൂബിന് ബദലായി ചൈനയില്‍ തുടക്കമിട്ട പ്രമുഖ വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ ബിലിബിലി തങ്ങളുടെ അന്താരാഷ്ട്ര ആപ്പിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കും ക്രിയേറ്റര്‍മാരിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയാണ്. യൂട്യൂബ് പോലുള്ള വമ്പന്‍ പ്ലാറ്റ്ഫോമുകളോട് മത്സരിക്കുന്നതിന്റെ ഭാഗമായി, തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് പുതിയ ക്രിയേറ്റര്‍മാരെ ആകര്‍ഷിക്കാന്‍ 1,000 വ്യൂകള്‍ക്ക് ഏകദേശം ഏകദേശം 60 മുതല്‍ 66 ഇന്ത്യന്‍ രൂപ വരെ നല്‍കുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ തുക ബിലിബിലി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും, പ്രേക്ഷകരുടെ രാജ്യം, പരസ്യങ്ങള്‍, ഉള്ളടക്കത്തിന്റെ തരം, ട്രാഫിക് എന്നിവയ്ക്കനുസരിച്ച് വരുമാനത്തില്‍ മാറ്റങ്ങള്‍ വരാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 100 സബ്സ്‌ക്രൈബര്‍മാരും 2,000 പബ്ലിക് വ്യൂസുമുള്ള ക്രിയേറ്റര്‍മാര്‍ക്ക് ഇവരുടെ മോണിറ്റൈസേഷന്‍ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാമെങ്കിലും, ചാനലുകളുടെ ഒറിജിനാലിറ്റിയും പകര്‍പ്പവകാശ ലംഘനങ്ങളും കര്‍ശനമായി പരിശോധിച്ച ശേഷമായിരിക്കും പ്രവേശനം നല്‍കുക.

മാര്‍ക്കറ്റിംഗ് തന്ത്രം 

തങ്ങളുടെ അന്താരാഷ്ട്ര വിപുലീകരണത്തിന്റെ ഭാഗമായി ബിലിബിലി മൊബൈല്‍ ആപ്പുകളില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച പ്ലാറ്റ്ഫോം, ഉടന്‍ തന്നെ ഐ.ഒ.എസ് പതിപ്പും ഇംഗ്ലീഷ് ഭാഷയിലുള്ള വെബ്സൈറ്റും പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ആഗോള ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ രജിസ്റ്റര്‍ ചെയ്യാനും ഉപയോഗിക്കാനും സാധിക്കുന്ന രീതിയിലാണ് പുതിയ മാറ്റങ്ങള്‍. കൂടാതെ, ലോസ് ഏഞ്ചല്‍സ്, ലണ്ടന്‍, ടോക്കിയോ, മെക്‌സിക്കോ സിറ്റി തുടങ്ങിയ പ്രധാന ആഗോള നഗരങ്ങളില്‍ പ്രാദേശിക കമ്മ്യൂണിറ്റി മാനേജര്‍മാരെ നിയമിക്കാനും, സ്രഷ്ടാക്കളെ പ്രമുഖ ബ്രാന്‍ഡുകളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന മാര്‍ക്കറ്റ്‌പ്ലേസ് സംവിധാനം വികസിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

ഫണ്ട് ചെറുത് 

2009-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ബിലിബിലിക്ക് നിലവില്‍ ചൈനയില്‍ മാത്രം പ്രതിമാസം 35 കോടി സജീവ ഉപയോക്താക്കളുണ്ട്. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത് 376 ദശലക്ഷം വരെയാണ്. അന്താരാഷ്ട്ര തലത്തിലുള്ള പ്രമുഖ ക്രിയേറ്റര്‍മാര്‍ ഇതിനോടകം തന്നെ പ്ലാറ്റ്ഫോമില്‍ ചേര്‍ന്നുതുടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന്, ലോകപ്രശസ്ത യൂട്യൂബറായ മിസ്റ്റര്‍ബീസ്റ്റ് ബിലിബിലിയില്‍ അക്കൗണ്ട് തുടങ്ങി ചുരുങ്ങിയ സമയം കൊണ്ട് 8.8 ദശലക്ഷത്തിലധികം ഫോളോവേഴ്സിനെ സ്വന്തമാക്കിയിട്ടുണ്ട്. എങ്കിലും, യൂട്യൂബുമായി താരതമ്യം ചെയ്യുമ്പോള്‍ ബിലിബിലിയുടെ പരസ്യ ആവാസവ്യവസ്ഥയും ക്രിയേറ്റര്‍ ഫണ്ടും ഇപ്പോഴും ചെറുതാണെന്ന പരിമിതി നിലനില്‍ക്കുന്നുണ്ട്.

English Summary

China’s Bilibili Eyes YouTube’s Creators with Cash Offser
Share This Article
Financial Expert & Certified Wealth Manager
Suma Sunny is a financial analyst and wealth manager. Certified by NISM (National Institute of Securities Markets) and CRISIL, she specializes in personal finance management, investment strategies, and financial planning.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version