ഇന്റർനെറ്റ് ഇല്ലെങ്കിലും ഇനി യുപിഐ പേയ്‌മെന്റ് നടത്താം; വിമാനത്തിലും ഭൂഗർഭ മെട്രോയിലും വരെ, വരുന്നു ‘ടാപ്പ് ടു പേ’

നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ‘ടാപ്പ് ടു പേ’ സംവിധാനത്തിലൂടെ വിമാനയാത്രയ്ക്കിടയിലും ഭൂഗർഭ മെട്രോ സ്റ്റേഷനുകളിലും തുരങ്കങ്ങളിലുമെല്ലാം ഓഫ്‌ലൈൻ പേയ്‌മെന്റുകൾ നടത്താൻ സാധിക്കും.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
AI-generated

ഇന്റർനെറ്റ് ലഭിക്കാത്ത സ്ഥലങ്ങളിലും യുപിഐ പേയ്‌മെന്റുകൾ സാധ്യമാക്കുന്ന പുതിയ സംവിധാനം ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) യാണ് ഇത്തരമൊരു സംവിധാനമൊരുക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലെ സൈ്വപ്പിങ് മെഷീന്‍ ഉപയോഗിച്ച് യുപിഐ വഴി ചെറിയ തുകയുടെ ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന തരത്തിലാണ് പുതിയ ക്രമീകരണം വരുന്നത്.

അടിയന്തര ഘട്ടങ്ങളില്‍ 2000 രൂപ വരെയുള്ള ഇടപാടുകള്‍ നടത്താൻ കഴിയും. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ‘ടാപ്പ് ടു പേ’ സംവിധാനത്തിലൂടെ വിമാനയാത്രയ്ക്കിടയിലും ഭൂഗർഭ മെട്രോ സ്റ്റേഷനുകളിലും തുരങ്കങ്ങളിലുമെല്ലാം ഓഫ്‌ലൈൻ പേയ്‌മെന്റുകൾ നടത്താൻ സാധിക്കും.

ഈ സൗകര്യം ഉപയോഗിക്കാൻ ഉപയോക്താക്കൾ ആദ്യം ഇന്റർനെറ്റ് ലഭ്യമായിരിക്കുമ്പോൾ യുപിഐ ലൈറ്റ് അക്കൗണ്ടിലേക്ക് ആവശ്യമായ തുക nനിക്ഷേപിക്കണം. തുടർന്ന് ഇന്റർനെറ്റ് ലഭ്യമല്ലാത്ത സാഹചര്യത്തിൽ എൻഎഫ്‌സി (NFC) സൗകര്യമുള്ള സ്മാർട്ട്ഫോൺ അംഗീകൃത ഓഫ്‌ലൈൻ പോയിന്റ് ഓഫ് സെയിൽ (PoS) ടെർമിനലിൽ ടാപ്പ് ചെയ്താൽ പേയ്‌മെന്റ് പൂർത്തിയാകും. ഈ ഓഫ്‌ലൈൻ ഇടപാടുകൾക്ക് യുപിഐ പിൻ നൽകേണ്ടതില്ല.

നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഈ സംവിധാനത്തിന്റെ ഭാഗമായി ഓഫ്‌ലൈൻ പേയ്‌മെന്റുകൾ സ്വീകരിക്കാൻ കഴിയുന്ന പോയിന്റ് ഓഫ് സെയിൽ ടെർമിനലുകൾക്ക് എൻപിസിഐ സർട്ടിഫിക്കേഷൻ നൽകാനുള്ള നടപടികൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്റർനെറ്റ് ലഭ്യത കുറവുള്ള സ്ഥലങ്ങളിലും തടസ്സമില്ലാതെ ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താൻ കഴിയുന്ന സംവിധാനമൊരുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

English Summary

NPCI is reportedly developing an offline UPI payment system that will enable transactions without internet connectivity. Users will be able to make small-value payments by tapping NFC-enabled smartphones on merchant PoS terminals, improving digital payments in low-connectivity locations across India.
Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version