ജിയോഫോണ്‍ പ്രൈമ വില്‍പ്പനയ്ക്കെത്തുന്നു; വില 2,599 രൂപ

2.4 ഇഞ്ച് ഡിസ്‌പ്ലേ സ്‌ക്രീന്‍, 1800mAh ബാറ്ററി, 23 ഭാഷാ പിന്തുണ

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

റിലയന്‍സ് ജിയോയുടെ ഉല്‍പ്പന്ന നിരയിലേക്ക് മറ്റൊരു മോഡല്‍ കൂടി എത്തുന്നു. 2ജി മുക്തഭാരതമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ജിയോഫോണ്‍ പ്രൈമ റിലയന്‍സ് വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. 2,599 രൂപയാണ് വില.പ്രധാന റീട്ടെയില്‍ സ്റ്റോറുകളിലും റിലയന്‍സ് ഡിജിറ്റല്‍. ഇന്‍, ജിയോമാര്‍ട്ട് ഇലക്ട്രോണിക്‌സ്, ആമസോണ്‍ ( Reliance digital.in, JioMart Electronics, Amazon) തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ലഭ്യമാകും. യുട്യൂബ്, ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഗൂഗിള്‍ വോയ്സ് അസിസ്റ്റന്റ് എന്നിവ ഈ ഫോണില്‍ഉപയോഗിക്കാന്‍ സാധിക്കും.

Kai-OS പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള, 4G സ്മാര്‍ട്ട് ഫീച്ചര്‍ ഫോണാണ് ജിയോഫോണ്‍ പ്രൈമ.വീഡിയോ കോളിംഗിനും ഫോട്ടോഗ്രാഫിക്കും പറ്റുന്ന ഡിജിറ്റല്‍ ക്യാമറകളും ഉണ്ട്.

ജിയോ ടി വി, ജിയോ സിനിമ, ജിയോ സാവന്‍ എന്നീ വിനോദ ആപ്പുകള്‍ ഇതിലുണ്ടാകും.ജിയോ പേ വഴിയുള്ള യു പി ഐ പേയ്മെന്റ് ചെയ്യാം.

ഇന്ത്യയെ 2G മുക്തമാക്കുന്നതിനുള്ള റിലയന്‍സ് ജിയോ യുടെ മറ്റൊരു ചുവടുവെപ്പാണ് ജിയോഫോണ്‍ പ്രൈമ. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ ജിയോഫോണ്‍ പ്രൈമ പ്രദര്‍ശിപ്പിച്ചിരുന്നു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version