മുകേഷ് അംബാനി പിന്തുണയ്ക്കുന്ന ഈ സംരംഭത്തിന്റെ നഷ്ടം 1,800 കോടി രൂപ

2023 സാമ്പത്തിക വര്‍ഷത്തില്‍ 1,800 കോടി രൂപയുടെ നഷ്ടമാണ് ഡണ്‍സോ രേഖപ്പെടുത്തിയിരിക്കുന്നത്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി ഇന്ത്യയിലെ പല പ്രമുഖ സ്റ്റാര്‍ട്ട് അപ്പുകളിലെയും പ്രധാന നിക്ഷേപകനാണ്. വളരെ നല്ല പ്രവര്‍ത്തനമാണ് അദ്ദേഹം നിക്ഷേപകനായ സ്റ്റാര്‍ട്ട് അപ്പുകള്‍ കാഴ്ചവെക്കുന്നത്. എന്നാല്‍ ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് റീട്ടെയ്‌ലിന്റെ പിന്തുണയുള്ള സ്റ്റാര്‍ട്ടപ്പായ ഡണ്‍സോ, കഴിഞ്ഞ കുറച്ച് മാസങ്ങളായി കടുത്ത പ്രതിസന്ധി നേരിടുകയാണ്.

2023 സാമ്പത്തിക വര്‍ഷത്തില്‍ 1,800 കോടി രൂപയുടെ നഷ്ടമാണ് ഡണ്‍സോ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നഷ്ടത്തിലുണ്ടായിരിക്കുന്നത് 288 % വര്‍ധനയാണ്. അതേസമയം പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 4.1 മടങ്ങ് വര്‍ധിച്ചു. 2022 സാമ്പത്തിക വര്‍ഷത്തെ 54 കോടി രൂപയില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷത്തില്‍ 226 കോടി രൂപയിലേക്കാണ് ഡണ്‍സോയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം എത്തിയത്.

ആകയെുള്ള പ്രവര്‍ത്തന വരുമാനത്തിന്റെ 62 % വ്യാപാര ഉത്പന്നങ്ങളുടെ വില്‍പനയില്‍ നിന്നുള്ളതാണ്. അതേസമയം 2023 സാമ്പത്തിക വര്‍ഷത്തെ അറ്റ വരുമാനം 141 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്ലാറ്റ് ഫോം സര്‍വീസുകളില്‍ നിന്നും വെയര്‍ഹൗസ് ഫീസില്‍ നിന്നുമാണ് ബാക്കി വരുമാനം നേടാനായത്.

കമ്പനിയുടെ ചെലവിലുണ്ടായിരിക്കുന്നത്, 2022 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 3.86 മടങ്ങ് വര്‍ധനയാണ്. 2022 സാമ്പത്തിക വര്‍ഷത്തിലെ 532 കോടി രൂപയില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷമായപ്പേഴേക്കും 2,054 കോടി രൂപ ആയാണ് ചെലവ് ഉയര്‍ന്നത്. ഇതില്‍ കൂടുതല്‍ ചെലവിടലും നടന്നത് പരസ്യങ്ങള്‍ക്കായാണ്.

കടുത്ത പ്രതിസന്ധിയിലായതിനെത്തുടര്‍ന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള ഒരുക്കത്തിലാണ് കമ്പനിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version