ഒന്നാം പാദത്തില്‍ 81.3 കോടി രൂപ അറ്റ ലാഭം നേടി മുത്തൂറ്റ് മൈക്രോഫിന്‍; വായ്പാവിതരണം റെക്കോഡില്‍

കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18% വര്‍ദ്ധിച്ച് 14,457 കോടി രൂപയായി

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image: Facebook/ Muthoot Microfin

ഗ്രാമീണ മേഖലകളിലെ വനിതാ സംരംഭകര്‍ക്ക് മൈക്രോ വായ്പകള്‍ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്‌സി-മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡിന് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മികച്ച നേട്ടം. കമ്പനിയുടെ മൊത്തം വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20.0% വും മുന്‍പാദത്തെ അപേക്ഷിച്ച് 5.0% വും വര്‍ദ്ധിച്ച് 670.6 കോടി രൂപയായി. അറ്റ ലാഭം മുന്‍ വര്‍ഷത്തെ 6.2 കോടി രൂപയില്‍ നിന്ന് 12 ഇരട്ടി വളര്‍ന്ന് 81.3 കോടി രൂപയിലെത്തി. 

സദാഫ് സയീദ്, മുത്തൂറ്റ് മൈക്രോഫിന്‍ സിഇഒ

ആസ്തിയിലും കുതിപ്പ്

റെക്കോഡ് വായ്പാ വിതരണമാണ് കമ്പനി ആദ്യ പാദത്തില്‍ കൈവരിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 49% വര്‍ദ്ധനവോടെ 2,645 കോടി രൂപയുടെ വായ്പാ വിതരണം കമ്പനി നടത്തി. മുത്തൂറ്റ് മൈക്രോഫിന്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18% വര്‍ദ്ധിച്ച് 14,457 കോടി രൂപയായി. കമ്പനിയുടെ ആസ്തി ഗുണനിലവാരവും മെച്ചപ്പെട്ടു. അറ്റ എന്‍പിഎ മുന്‍ പാദത്തെ അപേക്ഷിച്ച് 10 ബിപിഎസ് കുറഞ്ഞ് 1.05% ആയി. ക്രെഡിറ്റ് കോസ്റ്റ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 173 ബിപിഎസും മുന്‍പാദത്തെ അപേക്ഷിച്ച് 26 ബിപിഎസും മെച്ചപ്പെട്ട് 2.6% ആയി. മൊത്തത്തിലുള്ള കളക്ഷന്‍ എഫിഷ്യന്‍സി 97.97% ആയി മെച്ചപ്പെട്ടു. ഇന്ത്യയിലുടനീളമുള്ള 1,671 ശാഖകളുടെയും 15,639 ജീവനക്കാരുടെയും ശൃംഖലയുടെ പിന്‍ബലത്തില്‍, സജീവ ഉപഭോക്താക്കളുടെ എണ്ണം 32.5 ലക്ഷമായി. 

റേറ്റിംഗിലും മികച്ച പുരോഗതിയാണ് കമ്പനി ഉണ്ടാക്കിയത്. ക്രിസില്‍ ദീര്‍ഘകാല ക്രെഡിറ്റ് റേറ്റിംഗ് ‘CRISIL A+/Positive’ ല്‍ നിന്ന് ‘CRISIL AA-/Stable’ ആയി ഉയര്‍ത്തി; കമേഴ്സ്യല്‍ പേപ്പറിനുള്ള ‘CRISIL A1+’ റേറ്റിംഗ് മാറ്റമില്ലാതെ നിലനിര്‍ത്തുകയും ചെയ്തു.

വിഷന്‍ 30-30 ക്ക് അടിത്തറയിടുന്ന ഫലങ്ങള്‍: തോമസ് മുത്തൂറ്റ്

കൂടുതല്‍ വൈവിധ്യമാര്‍ന്ന വായ്പാ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമായി മുത്തൂറ്റ് മൈക്രോഫിന്‍ ക്രമേണ മാറിക്കൊണ്ടിരിക്കുകയാണെന്ന് ചെയര്‍മാനും നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ തോമസ് മുത്തൂറ്റ് പറഞ്ഞു. ‘സീസണ്‍ പരമായി പൊതുവെ മന്ദഗതിയിലുള്ള ഒന്നാം പാദമായിരുന്നിട്ടും, കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18% വര്‍ദ്ധിച്ച് 14,457.2 കോടി രൂപയിലത്തിച്ചുകൊണ്ട് മുത്തൂറ്റ് മൈക്രോഫിന്‍ ഈ വര്‍ഷത്തിന് ശക്തമായ തുടക്കമാണ് കുറിച്ചത്. അതോടൊപ്പം തന്നെ, കൂടുതല്‍ വൈവിധ്യമാര്‍ന്ന വായ്പാ സേവനങ്ങള്‍ നല്‍കുന്ന ഒരു സ്ഥാപനമായി ഞങ്ങള്‍ ക്രമേണ മാറിക്കൊണ്ടിരിക്കുകയാണ്. ജെഎല്‍ജി, നോണ്‍-ജെഎല്‍ജി പോര്‍ട്ട്ഫോളിയോ മിക്‌സിലെ പുരോഗതി, സ്‌മോള്‍ എന്റര്‍പ്രൈസ് ലോണ്‍ വിഭാഗത്തിന്റെ വികാസം, കോ-ലെന്‍ഡിംഗ് പങ്കാളിത്തത്തിലൂടെയുള്ള സ്വര്‍ണ്ണപ്പണയ വായ്പകളുടെ തുടക്കം എന്നിവ ഈ യാത്രയിലെ പ്രധാന നാഴികക്കല്ലുകളാണ്. ഈ മാറ്റത്തിന്റെ ഘട്ടത്തില്‍ 2026-27 സാമ്പത്തിക വര്‍ഷം നിര്‍ണ്ണായകമായ ഒന്നാണ്. ഇത് ഞങ്ങളുടെ വിശാലമായ വിഷന്‍ 30-30 ക്ക് അടിത്തറയിടുന്നു. 2029-30 സാമ്പത്തിക വര്‍ഷത്തോടെ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 30,000 കോടി രൂപയായി ഉയര്‍ത്തുക, കൂടുതല്‍ സന്തുലിതമായ പോര്‍ട്ട്ഫോളിയോ മിക്‌സ്, 20 ശതമാനത്തില്‍ കൂടുതല്‍ ഇക്വിറ്റിയിലുള്ള ലാഭം എന്നിവ കൈവരിക്കുക എന്നീ ലക്ഷ്യങ്ങളോടെ, വലിപ്പവും പ്രതിരോധശേഷിയും നവീകരണവും ഉത്തരവാദിത്തമുള്ള സാമ്പത്തിക ഉള്‍പ്പെടുത്തലും സമന്വയിപ്പിക്കുന്ന ഒരു സ്ഥാപനം കെട്ടിപ്പടുക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരായി തുടരുന്നു,’ അദ്ദേഹം വ്യക്തമാക്കി. 

വളര്‍ച്ച തുടരുമ്പോഴും, പോര്‍ട്ട്ഫോളിയോയുടെ ഗുണനിലവാരം നിലനിര്‍ത്തുന്നതില്‍ തന്നെയാണ് ശ്രദ്ധയെന്ന് മുത്തൂറ്റ് മൈക്രോഫിന്‍ സിഇഒ സദാഫ് സയീദ് പറഞ്ഞു. ‘ഞങ്ങളുടെ പ്രവര്‍ത്തന മികവിന്റെ കരുത്ത് സാമ്പത്തിക ഫലങ്ങളിലും ഒരുപോലെ പ്രകടമാണ്. ഞങ്ങളുടെ വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20.0% വര്‍ദ്ധിച്ച് 670.6 കോടി രൂപയായി; അതേസമയം പ്രീ-പ്രൊവിഷന്‍ പ്രവര്‍ത്തന ലാഭം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 43.3% വര്‍ദ്ധിച്ച് 198.5 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ഇരട്ടി വളര്‍ച്ചയോടെ 81.3 കോടി രൂപയായി. ലാഭക്ഷമതയും പോര്‍ട്ട്ഫോളിയോയുടെ ഗുണനിലവാരവും നിലനിര്‍ത്തിക്കൊണ്ട് സന്തുലിതമായ വളര്‍ച്ച കൈവരിക്കുന്നതിലുള്ള ഞങ്ങളുടെ നിരന്തരമായ ശ്രദ്ധയെയും ബിസിനസ് മാതൃകയുടെ കരുത്തിനെയുമാണ് ഈ ഫലങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്,’ അദ്ദേഹം ചൂണ്ടിക്കാട്ടി. 

(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)

English Summary

Muthoot Microfin Q1 Net Profit Stands at ?81.3 Crore; Loan Disbursements Scale Record High
Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version