ഇഷ്യു പ്രൈസിനേക്കാള്‍ 90% നേട്ടത്തില്‍ ലിസ്റ്റ് ചെയ്ത് എയര്‍ഫ്‌ളോവ റെയില്‍ ടെക്‌നോളജി; ഐപിഒ വസന്തം തുടരുന്നു

വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മിക്കുന്ന ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്), മറ്റ് കോച്ച് ഫാക്ടറികള്‍ തുടങ്ങിയവയ്ക്കാണ് എയര്‍ഫ്‌ളോവ റെയില്‍ ടെക്‌നോളജി ഘടകങ്ങള്‍ നിര്‍മിച്ചു നല്‍കുന്നത്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: Airflow.co.in / Freepik

ഓഹരി വിപണിയില്‍ മറ്റൊരു തിളക്കമാര്‍ന്ന ലിസ്റ്റിംഗ് കൂടി. എയര്‍ഫ്‌ളോവ റെയില്‍ ടെക്‌നോളജിയാണ് വ്യാഴാഴ്ച ഇഷ്യു പ്രൈസിലേക്കാള്‍ 90% നേട്ടത്തില്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തത്. 140 രൂപയായിരുന്നു എയര്‍ഫ്‌ളോവയുടെ ഐപിഒ ഓഫര്‍ പ്രൈസ്. ബിഎസ്ഇയിലും എന്‍എസ്ഇയിലും ഓഹരി ലിസ്റ്റ് ചെയ്തത് 266 രൂപയ്ക്ക്. കഴിഞ്ഞ ദിവസം ലിസ്റ്റ് ചെയ്ത അര്‍ബന്‍ കമ്പനിയും 58% ലിസ്റ്റിംഗ് നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിരുന്നു. ഐപിഒകള്‍ ഇന്ത്യന്‍ നിക്ഷേപകരെ സമ്പന്നരാക്കുന്നത് തുടരുകയാണെന്ന് ഈ വിജയകഥകള്‍ സൂചിപ്പിക്കുന്നു.

ലിസ്റ്റിംഗിന് മുമ്പ് എയര്‍ഫ്‌ളോവ റെയില്‍ ടെക്‌നോളജിയുടെ ജിഎംപി (ഗ്രേ മാര്‍ക്കറ്റ് പ്രീമിയം) 175 രൂപയായിരുന്നു. ഇത് പ്രകാരം 315 രൂപയിലാണ് ഓഹരി ലിസ്റ്റ് ചെയ്യേണ്ടിയിരുന്നത്. ഐപിഒ വിലയേക്കാള്‍ 125% കൂടുതലാണിത്. എന്നാല്‍ ബിഎസ്ഇ, എന്‍എസ്ഇ എക്‌സ്‌ചേഞ്ചുകള്‍ക്ക് ഒരു റെഗുലേറ്ററി ക്യാപ് നിലവിലുണ്ട്. ഇത് പ്രകാരം ലിസ്റ്റിംഗ് ദിവസത്തെ പരമാവധി നേട്ടം ഇഷ്യൂ വിലയേക്കാള്‍ 90% ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. എയര്‍ഫ്‌ളോവ റെയില്‍ ടെക്‌നോളജി ഈ പരമാവധി നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചാണ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

വിവിധ വിഭാഗങ്ങളില്‍ നിക്ഷേപകര്‍ ശക്തമായ താല്‍പ്പര്യമാണ് ഐപിഒയില്‍ രേഖപ്പെടുത്തിയത്. റീട്ടെയില്‍ നിക്ഷേപകര്‍ 330.31 തവണയും എന്‍ഐഐകള്‍ 349.88 തവണയും ക്യുഐബികള്‍ 214.65 തവണയും ഐപിഒ സബ്സ്‌ക്രൈബ് ചെയ്തു. അവസാന ദിവസമായപ്പോഴേക്കും മൊത്തം സബ്സ്‌ക്രിപ്ഷന്‍ 301.52 ഇരട്ടിയായി.

റെയില്‍വേ മാത്രമല്ല

1998 ഡിസംബറില്‍ സ്ഥാപിതമായ എയര്‍ഫ്‌ളോ റെയില്‍ ടെക്‌നോളജി ലിമിറ്റഡ്, ഇന്ത്യന്‍ റെയില്‍വേയ്ക്ക് ആവശ്യമായ ഘടകങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ്. വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മിക്കുന്ന ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്), മറ്റ് കോച്ച് ഫാക്ടറികള്‍ തുടങ്ങിയവയ്ക്കാണ് ഈ കമ്പനി ഘടകങ്ങള്‍ നല്‍കുന്നത്. എയ്റോസ്പേസ്, ഡിഫന്‍സ് മേഖലകള്‍ക്കായി നിര്‍ണായകവും സങ്കീര്‍ണ്ണവുമായ ഭാഗങ്ങളും നിര്‍മ്മിക്കുന്നു.

(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version