അര്‍ബന്‍ കമ്പനിക്ക് വിപണിയില്‍ ഉജ്വല അരങ്ങേറ്റം; നിക്ഷേപകര്‍ക്ക് 58% ലിസ്റ്റിംഗ് നേട്ടം, ഭാഗികമായി ലാഭമെടുക്കാന്‍ ശുപാര്‍ശ

രതന്‍ ടാറ്റ നിക്ഷേപം നടത്തിയ സ്റ്റാര്‍ട്ടപ്പെട്ട ഖ്യാതിയും ആപ്പ് അധിഷ്ഠിത ബ്യൂട്ടി, ഹോം സര്‍വീസ് പ്ലാറ്റ്‌ഫോമിന് തുണയായി. ലിസ്റ്റിംഗിന് പിന്നാലെ ശക്തമായ ബൈയിംഗിന്റെ പിന്തുണയില്‍ 179 രൂപ വരെ ഓഹരി വില ഉയര്‍ന്നു

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: Freepik

അര്‍ബന്‍ കമ്പനിക്ക് ഓഹരി വിപണിയില്‍ ഗംഭീര വരവേല്‍പ്പ്. ഐപിഒ ലഭിച്ചവര്‍ക്ക് 58% ലിസ്റ്റിംഗ് നേട്ടം നല്‍കി ബിഎസ്ഇയില്‍ 161 രൂപയിലും എന്‍എസ്ഇയില്‍ 162.25 രൂപയിലുമാണ് ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്. 98-103 രൂപയായിരുന്നു ഐപിഒ വില. രതന്‍ ടാറ്റ നിക്ഷേപം നടത്തിയ സ്റ്റാര്‍ട്ടപ്പെട്ട ഖ്യാതിയും ആപ്പ് അധിഷ്ഠിത ബ്യൂട്ടി, ഹോം സര്‍വീസ് പ്ലാറ്റ്‌ഫോമിന് തുണയായി.

ലിസ്റ്റിംഗിന് പിന്നാലെ ശക്തമായ ബൈയിംഗിന്റെ പിന്തുണയില്‍ 179 രൂപ വരെ ഓഹരി വില ഉയര്‍ന്നു. പിന്നീട് ലാഭമെടുപ്പില്‍ 163 രൂപ വരെ താഴ്ന്നു. നിക്ഷേപകര്‍ ഭാഗികമായി ലാഭം ബുക്ക് ചെയ്യാനും ശേഷിക്കുന്ന ഓഹരികള്‍ കൈവശം വെക്കാനുമാണ് സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ടിന്റെ വെല്‍ത്ത് വിഭാഗം മേധാവി ശിവാനി ന്യാതി ശുപാര്‍ശ ചെയ്യുന്നത്.

‘2025 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, കമ്പനി 1,144.5 കോടി രൂപയുടെ വരുമാനം റിപ്പോര്‍ട്ട് ചെയ്തു, ഇത് സാമ്പത്തിക വര്‍ഷം-2024 ലെ 830 കോടി രൂപ വരുമാനത്തില്‍ നിന്ന് 38% കൂടുതലാണ്. ക്രമീകരിച്ച വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള പി/ഇ അനുപാതം ഏകദേശം 54 മടങ്ങ് ആണ്, ഇത് മേഖലയിലെ മറ്റ് കമ്പനികളെക്കാള്‍ കൂടുതലാണ്. പക്ഷേ കമ്പനിയുടെ വളര്‍ച്ചാ സാധ്യതകള്‍, സേവന അടിത്തറ വികസിപ്പിക്കല്‍, ലാഭക്ഷമത മെച്ചപ്പെടുത്തല്‍ എന്നിവ ഇത് പ്രതിഫലിപ്പിക്കുന്നു,’ ശിവാനി ന്യാതി ചൂണ്ടിക്കാട്ടി.

എല്ലാ വിഭാഗങ്ങളിലുമുള്ള നിക്ഷേപകരില്‍ നിന്ന് അര്‍ബന്‍ കമ്പനിയുടെ ഐപിഒയ്ക്ക് ശക്തമായ ഡിമാന്‍ഡ് ലഭിച്ചിരുന്നു. ഇഷ്യു മൊത്തത്തില്‍ 103.63 മടങ്ങ് ഓവര്‍ സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടു. റീട്ടെയില്‍ നിക്ഷേപകര്‍ 39.25 മടങ്ങ് സബ്സ്‌ക്രൈബ് ചെയ്തപ്പോള്‍, നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റേഴ്സ് (എന്‍ഐഐ) വിഭാഗത്തില്‍ 74.04 മടങ്ങ് സബ്സ്‌ക്രിപ്ഷന്‍ ലഭിച്ചു. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്സ് (ക്യുഐബി) വിഭാഗത്തിലാണ് ഏറ്റവും ഉയര്‍ന്ന ഡിമാന്‍ഡ്, 140.20 മടങ്ങ് സബ്സ്‌ക്രിപ്ഷന്‍.

(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version