കുതിപ്പിന് തയാറായോ ഓഹരി വിപണി? ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം മുതല്‍ ഫെഡ് നിരക്ക് കുറയ്ക്കല്‍ വരെ ആവേശം പകരുന്ന ഉത്തേജകങ്ങള്‍ തയാര്‍

നവംബറില്‍ ട്രംപിന്റെ സന്ദര്‍ശനം നിര്‍ണായകമാകുമെന്നും അതിനോടനുബന്ധിച്ച് താരിഫുകളില്‍ ഇളവുണ്ടാകുമെന്നും വിപണി പ്രതീക്ഷിക്കുന്നു. തിങ്കളാഴ്ച ഒരു ഗ്യാപ് അപ് ഓപ്പണിംഗാണ് അന്‍ഷുല്‍ ജെയിന്‍ പ്രവചിക്കുന്നത്

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Photo Credit: AI-generated

ആഗോള വിപണിയിലെ അനുകൂല സൂചനകളുടെ പിന്‍ബലത്തില്‍ തുടര്‍ച്ചയായി എട്ട് ദിവസത്തെ മുന്നേറ്റത്തിന് ശേഷം അടുത്ത തിങ്കളാഴ്ചക്കായി കാത്തുനില്‍ക്കുകയാണ് ഇന്ത്യന്‍ വിപണി. യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്കുകള്‍ കുറക്കുമെന്ന സൂചനകളും ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ ശുഭാപ്തിവിശ്വാസവുമാണ് കഴിഞ്ഞ സെഷനുകളില്‍ ഇന്ത്യന്‍ ഓഹരി വിപണിക്ക് കരുത്തായത്. നിഫ്റ്റി 50 സൂചിക നിര്‍ണായകമായ 25,000 ലെവല്‍ വീണ്ടെടുത്ത് 25,114 ല്‍ എത്തി. ബിഎസ്ഇ സെന്‍സെക്‌സ് ഏകദേശം 82,000 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി സൂചിക 139 പോയിന്റ് ഉയര്‍ന്ന് 54,809 ല്‍ എത്തി. നിഫ്റ്റി മിഡ്ക്യാപ് 100 ഉം സ്‌മോള്‍ക്യാപ് 100 ഉം യഥാക്രമം 0.3%, 0.6% എന്നിങ്ങനെ ഉയര്‍ന്നതോടെ വിശാലമായ വിപണി ആക്കം നിലനിര്‍ത്തി.

തിങ്കള്‍-ചൊവ്വ ദിവസങ്ങളില്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ഈ അപ്ട്രെന്‍ഡിന്റെ തുടര്‍ച്ച ഉണ്ടാവുമോ എന്നാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. അവരെ ആവേശഭരിതരാക്കുന്ന ഒരുപിടി കാരണറങ്ങളുമുണ്ട്. സ്റ്റോക്ക് മാര്‍ക്കറ്റ് വിദഗ്ധരുടെ അഭിപ്രായത്തില്‍, നിഫ്റ്റി 50 സൂചിക 25,300 ല്‍ ശക്തമായ ഒരു പ്രതിരോധം നേരിടുന്നു. ഈ റെസിസ്റ്റന്‍സ് ലെവലിനെ നിര്‍ണായകമായി മറികടന്നാല്‍ 25,800 എന്ന പുതിയ റെക്കോഡ് ലെവല്‍ സാധ്യമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

അഞ്ച് പ്രധാന ഘടകങ്ങളാണ് ഈയാഴ്ച ദലാല്‍ സ്ട്രീറ്റിലെ ചലനത്തെ നിര്‍ണ്ണയിക്കുന്നതില്‍ മുന്നിലുള്ളത്. യുഎസ് ഫെഡ് നിരക്ക് കുറയ്ക്കല്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം, ഇന്ത്യ-യുഎസ് വ്യാപാര കരാര്‍, ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍, എഫ്‌ഐഐകളുടെ അനുകൂല വികാരം എന്നിവയാണവ. ആഴ്ച ചാര്‍ട്ടിലും ദൈനംദിന ചാര്‍ട്ടിലും മൂവിംഗ് ആവറേജുകള്‍ ബുള്ളിഷ് ആണെന്ന് ലക്ഷ്മിശ്രീ ഇന്‍വെസ്റ്റ്മെന്റിലെ ഗവേഷണ മേധാവി അന്‍ഷുല്‍ ജെയിന്‍ പറയുന്നു.

നവംബറില്‍ വരുമോ ട്രംപ്

ഇന്ത്യയുമായി താരിഫ് യുദ്ധം ആരംഭിച്ചതിന് ശേഷം ക്വാഡ് കൂട്ടായ്മയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ട്രംപ് ന്യൂഡെല്‍ഹി സന്ദര്‍ശിക്കില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ സാഹചര്യം മാറിയിരിക്കുന്നു. 2025 നവംബറില്‍ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് ഇന്ത്യയിലെ നിയുക്ത യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ കഴിഞ്ഞ ദിവസം സൂചന നല്‍കി. ചൈനയെ ഒതുക്കാന്‍ രൂപീകരിച്ച ക്വാഡ് സഖ്യത്തോട് പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണ് യുഎസെന്നും ട്രംപിന്റെ അടുപ്പക്കാരനായ ഗോര്‍ പറഞ്ഞു. നവംബറില്‍ ട്രംപിന്റെ സന്ദര്‍ശനം നിര്‍ണായകമാകുമെന്നും അതിനോടനുബന്ധിച്ച് താരിഫുകളില്‍ ഇളവുണ്ടാകുമെന്നും വിപണി പ്രതീക്ഷിക്കുന്നു. തിങ്കളാഴ്ച ഒരു ഗ്യാപ് അപ് ഓപ്പണിംഗാണ് അന്‍ഷുല്‍ ജെയിന്‍ പ്രവചിക്കുന്നത്.

ഫെഡ് നിരക്കുകള്‍

ബുധനാഴ്ച യുഎസ് ഫെഡിന്റെ നിര്‍ണായക യോഗം നടക്കാനിരിക്കുകയാണ്. കോവിഡ് കാലത്ത് ഉയര്‍ത്തിയ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ഫെഡിന്റെ മേല്‍ പ്രസിഡന്റ് ട്രംപ് കനത്ത സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. വിലക്കയറ്റവും തൊഴിലില്ലായ്മ നിരക്കും ഉയരുന്ന സാഹചര്യത്തില്‍ ഫെഡ് ചെയര്‍മാന്‍ പവലിന് ഇനി പ്രതികൂല തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. 25 ബോസിസ് പോയന്റ് കുറവ് ഫെഡ് പ്രഖ്യാപിക്കുമെന്നാണ് പരക്കെ കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ 50 ബേസിസ് പോയന്റിന്റെ ഒരു അപ്രതീക്ഷിത പ്രഖ്യാപനം ഉണ്ടായാല്‍ ദലാള്‍ സ്ട്രീറ്റില്‍ വന്‍ റാലിക്ക് ഇത് കാരണമായേക്കുമെന്ന് യാ വെല്‍ത്തിന്റെ ഡയറക്ടര്‍ അനുജ് ഗുപ്ത പറഞ്ഞു.

ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാര്‍

യുഎസുമായുള്ള ചര്‍ച്ചകള്‍ തടസപ്പെട്ടെങ്കിലും ഇന്ത്യയും-യൂറോപ്യന്‍ യൂണിയല്‍ (ഇയു) വ്യാപാര കരാര്‍ ട്രാക്കില്‍ തന്നെയാണ്. കരാര്‍ വൈകാതെ തന്നെ ഒപ്പിട്ടേക്കുമെന്ന് കഴിഞ്ഞ ആഴ്ച യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. 100% താരിഫ് ഇന്ത്യക്ക് മേല്‍ പ്രഖ്യാപിക്കാന്‍ യുഎസ് പ്രസിഡന്റ് ട്രംപ് ഇയുവിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും വിലപ്പോയില്ല.

ട്രംപ്-മോദി വെടിനിര്‍ത്തല്‍

ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അത്ര നെഗറ്റീവ് കാഴ്ചപ്പാടല്ല ഇന്ത്യന്‍ വിപണിയിലുള്ളത്. മഞ്ഞുരുക്കാനുള്ള നീക്കങ്ങള്‍ ട്രംപും മോദിയും തുടങ്ങിവെച്ചതിനെ പ്രതീക്ഷയോടെയാണ് വിപണി നോക്കിക്കാണുന്നത്. വ്യാപാര കരാര്‍ ചര്‍ച്ചകള്‍ തുടരാനുള്ള സന്നദ്ധത ട്രംപും മോദിയും സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകളില്‍ കൂടുതല്‍ പുരോഗതിയുണ്ടാകുന്നത് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് മോത്തിലാല്‍ ഓസ്വാളിലെ സിദ്ധാര്‍ത്ഥ ഖേംക പറഞ്ഞു.

തിരികെയെത്തുമോ വിദേശ നിക്ഷേപകര്‍

ഏറ്റവും പ്രധാനമായി വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്ഐഐ) തിരിച്ചുവരവ് ഇന്ത്യന്‍ വിപണിയെ സംബന്ധിച്ച് പ്രധാനമാണ്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം ഇടിയുന്നത് എഫ്‌ഐഐകളെ സംബന്ധിച്ച് അത്ര ശുഭസൂചനയല്ല. എന്നിരുന്നാലും ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ച് സൂചന ലഭിച്ചതോടെ എഫ്ഐഐകളുടെ നിക്ഷേപ രീതിയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. വെള്ളിയാഴ്ച എഫ്ഐഐകള്‍ അറ്റ വാങ്ങലുകാരായി മാറിയിരുന്നു.എഫ്&ഒ വിഭാഗത്തില്‍ അവര്‍ 1,977.81 കോടി മൂല്യമുള്ള ഇന്ത്യന്‍ ഓഹരികള്‍ വാങ്ങി. ക്യാഷ് വിഭാഗത്തില്‍ ഏകദേശം 130 കോടി രൂപ മൂല്യമുള്ള ഇന്ത്യന്‍ ഓഹരികളും വാങ്ങി.

(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version