എച്ച്1ബി വിസയില്‍ തട്ടി ഐടിയും ഫാര്‍മയും വീണു, ഓഹരി വിപണിയില്‍ ഇടിവ്, കുതിപ്പ് തുടര്‍ന്ന് അദാനി ഓഹരികള്‍

പുതിയ ജിഎസ്ടി നിരക്കിളവുകള്‍ ഇന്ന് പ്രാബല്യത്തില്‍ വന്നിട്ടും നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഓട്ടോ, നിഫ്റ്റി എഫ്എംസിജി സൂചികകളും താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Photo Credit: AI-generated

എച്ച്1ബി വിസ ഫീസ് ഒരു ലക്ഷം ഡോളറിലേക്ക് ഉയര്‍ത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം പ്രതിഫലിച്ചതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്. നിഫ്റ്റി 50 സൂചിക 0.49% അഥവാ 125 പോയിന്റ് ഇടിഞ്ഞ് 25,202 ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 0.56% അഥവാ 466 പോയിന്റ് കുറഞ്ഞ് 82,160 ല്‍ വ്യാപാരം അവസാനിപ്പിച്ചു.

ഐടിയും ഫാര്‍മയും വീണു

യുഎസ് വിപണിയെ ആശ്രയിക്കുന്ന, എച്ച്1ബി വിസ തീരുമാനം ഏറ്റവും തിരിച്ചടിയാവുന്ന ഐടി ഓഹരികളാണ് അടിതെറ്റി വീണത്. 2.95% ഇടിവാണ് നിഫ്റ്റി ഐടി സൂചികയില്‍ ദൃശ്യമായത്. ടെക് മഹീന്ദ്ര 3.1%, ടിസിഎസ് 3%, ഇന്‍ഫോസിസ് 2.64%, വിപ്രോ 2.17%, എച്ച്‌സിഎല്‍ ടെക് 1.87% എന്നിങ്ങനെയായിരുന്നു വമ്പന്‍മാരുടെ വീഴ്ച. എംഫസിസ് 4.72 ശതമാനവും എല്‍ടിഐ മൈന്‍ഡ്ട്രീ 4.53 ശതമാനവും വീണു.

യുഎസ് വിപണിയെ ആശ്രയിക്കുന്ന ഫാര്‍മ ഓഹരികളിലും വില്‍പന സമ്മര്‍ദ്ദം ദൃശ്യമായി. നിഫ്റ്റി ഫാര്‍മ സൂചിക 1.41% ഇടിഞ്ഞു. ഗ്ലെന്‍മാര്‍ക്ക് 3.23 ശതമാനവും ഗ്രാന്യൂള്‍സ് ഇന്ത്യ 3.15 ശതമാനവും സിപ്ല 2.13 ശതമാനവും വീണു.

അതേസമയം നിഫ്റ്റി 50 സൂചികയിലെ പ്രമുഖരായ റിലയന്‍സ് ഇന്‍ഡസ്ട്രീസും ബാങ്ക് ഓഹരികളും ഇടിവിന്റെ ആഴം കൂട്ടി. റിലയന്‍സ് 1.19% ജിയോ ഫിനാന്‍സ് 1%, ഐടിസി 0.9%, എസ്ബിഐ 0.82%, എച്ച്ഡിഎഫ്‌സി ബാങ്ക് 0.28% എന്നിങ്ങനെ പിന്നോട്ടടിച്ചു.

അദാനിയില്‍ കുതിപ്പ് തുടരുന്നു

അതേസമയം ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ സെബിയുടെ ക്ലീന്‍ ചിറ്റ് ലഭിച്ച അദാനി ഓഹരികള്‍ തിങ്കളാഴ്ചയും പറന്നു. 4.18% വര്‍ധനയുമായി അദാനി എന്റര്‍പ്രൈസസ് നിഫ്റ്റി 50 യില്‍ മുന്നിലെത്തി. അദാനി പോര്‍ട്‌സ് 1.15% മുന്നേറി. നിഫ്റ്റി 500 സൂചികയില്‍ അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നീ ഓഹരികള്‍ 20% മുന്നേറി അപ്പര്‍ സര്‍ക്യൂട്ടിലെത്തി. അദാനി ഗ്രീന്‍ എനര്‍ജി 11.78% കുതിച്ചു.

തുടങ്ങിയത് ഗ്യാപ് ഡൗണില്‍

ആഗോള വിപണികളിലെ ജാഗ്രതാ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ സൂചികകള്‍ ഗ്യാപ് ഡൗണിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് വിപണി വേഗത്തില്‍ ഈ ഗ്യാപ്പ് നികത്തുകയും നഷ്ടം ഏറെക്കുറെ തിരികെ പിടിക്കുകയും ചെയ്തു. വില്‍പ്പന സമ്മര്‍ദ്ദം ശക്തമായതോടെ
സെഷന്റെ അവസാന പകുതിയില്‍ നിഫ്റ്റി ദിനവ്യാപാരത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. പുതിയ ജിഎസ്ടി നിരക്കിളവുകള്‍ ഇന്ന് പ്രാബല്യത്തില്‍ വന്നിട്ടും നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഓട്ടോ, നിഫ്റ്റി എഫ്എംസിജി സൂചികകളും താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

തിരുത്തല്‍ ആരോഗ്യകരം

‘കഴിഞ്ഞ രണ്ട് ദിവസമായി നിഫ്റ്റി ഒരു പിന്നോട്ട് പോകലിന് സാക്ഷ്യം വഹിക്കുന്നു, അതിനു മുമ്പുള്ള 1,000 പോയിന്റ് റാലി കണക്കിലെടുക്കുമ്പോള്‍ ഇത് തികച്ചും സാധാരണമാണ്. വാസ്തവത്തില്‍, ഇത്തരം ചെറിയ തിരുത്തലുകള്‍ ഒരു സ്ഥിരമായ അപ്ട്രെന്‍ഡിനെ സംബന്ധിച്ച് ആരോഗ്യകരമാണ്,’ എല്‍കെപി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ഡേ പറഞ്ഞു. ഹ്രസ്വകാലത്തേക്ക്, 25,050 ല്‍ ആണ് നിഫ്റ്റിയുടെ സപ്പോര്‍ട്ട്. സൂചിക ഈ ലെവലിനു മുകളില്‍ നില്‍ക്കുന്നിടത്തോളം മൊത്തത്തിലുള്ള മാര്‍ക്കറ്റ് ഘടനയ്ക്ക് പ്രശ്‌നമില്ല. 25,050 ന് താഴേക്ക് സൂചിക ഇറങ്ങിയാല്‍ 24,800 ലേക്ക് ആ പതനം നീണ്ടേക്കാം. 25,250 ല്‍ റെസിസ്റ്റന്‍സ് ദൃശ്യമാണ്. ഈ ലെവലിനു മുകളിലുള്ള ഒരു നീക്കം അപ്ട്രെന്‍ഡ് പുനരാരംഭിക്കുന്നതിനെ സൂചിപ്പിക്കുന്നെന്നും ഡേ പറഞ്ഞു.

(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version