റാലിക്ക് ശേഷം വിപണിയില്‍ ശക്തമായ ലാഭമെടുപ്പ്; സെന്‍സെക്‌സ് 386 പോയന്റ് ഇടിഞ്ഞു, രൂപയുടെ വിലയിടിവും തിരിച്ചടി

എഫ്എംസിജി മേഖല മാത്രമാണ് കുറച്ചെങ്കിലും പിടിച്ചുനിന്നത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ കുത്തനെയുള്ള ഇടിവും വിപണി വികാരത്തെ ബാധിച്ചു

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Photo Credit: Freepik

ഇന്ത്യന്‍ ഓഹരി വിപണിയില്‍ 1000 പോയന്റിന്റെ സമീപകാല റാലിക്ക് ശേഷമുള്ള തിരുത്തല്‍ തുടരുന്നു. ബുധനാഴ്ചയും നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തിയതോടെ ബിഎസ്ഇ സെന്‍സെക്‌സ് 386.47 പോയിന്റ് ഇടിഞ്ഞ് 81,715.63 ലെത്തി. നിഫ്റ്റി 50 112.60 പോയിന്റ് ഇടിഞ്ഞ് 25,056.90 ലെത്തി. എഫ്എംസിജി മേഖല മാത്രമാണ് കുറച്ചെങ്കിലും പിടിച്ചുനിന്നത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ കുത്തനെയുള്ള ഇടിവും വിപണി വികാരത്തെ ബാധിച്ചു.

”ജിഎസ്ടി പരിഷ്‌കാരങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ വിപണികളില്‍ ലാഭവിഹിതം കണക്കാക്കല്‍ ദൃശ്യമായി. നിക്ഷേപകര്‍ മൂല്യനിര്‍ണ്ണയവും രണ്ടാം പാദ വരുമാന പ്രതീക്ഷകളും പുനഃക്രമീകരിക്കുന്നു. എച്ച്-1ബി വിസ ഫീസ് വര്‍ദ്ധന കാരണം ഐടി ഓഹരികള്‍ മോശം പ്രകടനം കാഴ്ചവച്ചു, അതേസമയം വ്യാപാര ചര്‍ച്ചകള്‍ക്കിടയിലും ദുര്‍ബലമായ ആഗോള സൂചനകള്‍ക്കിടയിലും യുഎസ് വ്യാപാര വാചാടോപങ്ങള്‍ നിക്ഷേപക വികാരത്തെ ജാഗരൂകമാക്കുന്നു,” ജിയോജിത് ഇന്‍വെസ്റ്റ്മെന്റിന്റെ ഗവേഷണ മേധാവി വിനോദ് നായര്‍ പറഞ്ഞു.

നിഫ്റ്റിയില്‍ നഷ്ടം 3%

ഇടക്കാല നേട്ടങ്ങള്‍ക്കിടയിലും കഴിഞ്ഞ വര്‍ഷം നിഫ്റ്റി 3% ത്തില്‍ അധികം നഷ്ടം നേരിട്ടതായി റിസര്‍ച്ച് അനലിസ്റ്റും ലൈവ്ലോംഗ് വെല്‍ത്തിന്റെ സ്ഥാപകനുമായ ഹരിപ്രസാദ് കെ പറഞ്ഞു. ‘നിരന്തരമായ അസ്ഥിരതകള്‍ക്കിടയിലും അധിക ഫണ്ടുകള്‍ വിന്യസിക്കുന്നതില്‍ വിമുഖത കാണിക്കാത്ത പുതുതലമുറ നിക്ഷേപകരുടെ ആവേശം കെടുത്താന്‍ ഈ വരുമാന അഭാവം കാരണമായി,’ അദ്ദേഹം പറഞ്ഞു.

അദാനി സമ്മര്‍ദ്ദത്തില്‍

കഴിഞ്ഞ ദിവസങ്ങളില്‍ മുന്നേറ്റം നടത്തിയ അദാനി ഗ്രൂപ്പ് ഓഹരികളും സമ്മര്‍ദ്ദത്തിലായി. ഇത് സമീപകാലത്തെ ചില നേട്ടങ്ങളെ ഇല്ലാതാക്കി. കഴിഞ്ഞയാഴ്ച സെബിയുടെ ക്ലീന്‍ ചിറ്റിനെത്തുടര്‍ന്ന് അദാനി ഓഹരികളിലുണ്ടായ കുത്തനെയുള്ള ഉയര്‍ച്ച ലാഭം ബുക്ക് ചെയ്യാന്‍ ആളുകളെ പ്രേരിപ്പിച്ചിട്ടുണ്ട്. ഓഹരികളില്‍ ദീര്‍ഘകാലമായി കുടുങ്ങിക്കിടക്കുന്ന നിക്ഷേപകര്‍ പലരും അവസരം മികച്ച രീതിയില്‍ ഉപയോഗിച്ച് പുറത്തു കടന്നു.

നേട്ടവും നഷ്ടവും

നിഫ്റ്റി 500 ല്‍ ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് 8.91% നേട്ടവുമായി മുന്നിലെത്തി. മിന്‍ഡ കോര്‍പ്പറേഷന്‍ ഓഹരികള്‍ 8.34 ശതമാനവും ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഹരികള്‍ 4.09 ശതമാനവും കുതിച്ചു.

അദാനി പവറില്‍ 10.99 ശതമനത്തിന്റെ കനത്ത ഇടിവാണ് കണ്ടത്. അദാനി ടോട്ടല്‍ ഗ്യാസ് ഓഹരികള്‍ 7.7 ശതമാനവുമായി നഷ്ടത്തില്‍ രണ്ടാമതെത്തി. ബല്‍റാംപൂര്‍ ചീനി മില്‍സ് ഓഹരികള്‍ 5.35% ഇടിഞ്ഞു.

മേഖലാടിസ്ഥാനത്തില്‍ നിഫ്റ്റി റിയല്‍റ്റി 2.49 ശതമാനവും നിഫ്റ്റി ഓട്ടോ 1.15 ശതമാനവും ഇടിവ് നേരിട്ടു. 0.18% നേട്ടവുമായി എഫ്എംസിജി മാത്രമാണ് നേട്ടത്തിലെത്തിയത്.

(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version