ഭക്ഷ്യോല്‍പ്പന്ന മേഖലയില്‍ തിളങ്ങിയ കമ്പനി; 5 വര്‍ഷം കൊണ്ട് 1 ലക്ഷം രൂപ നിക്ഷേപം വളര്‍ന്നത് 8 കോടിയിലേക്ക്, ഇത് താന്‍ മള്‍ട്ടിബാഗര്‍!

2020 സെപ്റ്റംബറില്‍ 30 പൈസ മാത്രമായിരുന്നു ഈ ഓഹരിയുടെ വില. കഴിഞ്ഞയാഴ്ച ഓഹരിയുടെ വില ബിഎസ്ഇയില്‍ 24.15 രൂപയും. അഞ്ച് വര്‍ഷത്തിനുള്ളില്‍ 82,233.33 ശതമാനത്തിലധികം മുന്നേറ്റമാണ് ഓഹരി വിലയില്‍ ഉണ്ടായത്.

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Photo Credit: AI-generated

ഓഹരി വിപണിയില്‍ നിന്ന് എല്ലാവര്‍ക്കും വേണ്ടത് മള്‍ട്ടിബാഗറുകളാണ്. കുറഞ്ഞ വിലയില്‍ നിക്ഷേപിച്ച് കുറഞ്ഞ സമയം കൊണ്ട് പലപല മടങ്ങ് നേട്ടം തരുന്ന ഓഹരികള്‍. എന്നാല്‍ ഇത്തരം ഓഹരികള്‍ കണ്ടെത്തുക അസംഭവ്യം തന്നെയാണ്. നമ്മുടെ കണ്‍മുന്നിലുള്ള ഓഹരികളാവും നിമിഷ നേരം കൊണ്ട്, ഒന്ന് എന്‍ട്രി എടുക്കാനുള്ള അവസരം പോലും തരാതെ പെട്ടെന്നൊരു ദിവസം പറപറക്കുക.

എന്നാല്‍ ഇത്തരം വിജയകഥകള്‍ ഇന്ത്യന്‍ ഓഹര വിപണിയില്‍ അനേകമാണ്. ഒരു സാധ്യതയുമില്ലെന്ന സാഹചര്യത്തില്‍ പോലും അവയില്‍ വളരെ താഴ്ന്ന നിലയില്‍ എന്‍ട്രി എടുത്ത സാഹസികരെ ഈ ഓഹരികള്‍ കോടീശ്വരന്‍മാരാക്കി മാറ്റിയിട്ടുണ്ട്. അത്തരമൊരു ഓഹരി പരിശോധിക്കാം. നിക്ഷേപകര്‍ക്ക് മള്‍ട്ടിബാഗര്‍ റിട്ടേണുകള്‍ നല്‍കിയ ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രീസ്.

30 പൈസയില്‍ നിന്ന് 44 രൂപയിലേക്ക്

2020 സെപ്റ്റംബറില്‍ 30 പൈസ മാത്രമായിരുന്നു ഈ ഓഹരിയുടെ വില. കഴിഞ്ഞയാഴ്ച ഓഹരിയുടെ വില ബിഎസ്ഇയില്‍ 24.15 രൂപയും. അഞ്ച് വര്‍ഷത്തിനുള്ളില്‍ 82,233.33 ശതമാനത്തിലധികം മുന്നേറ്റമാണ് ഓഹരി വിലയില്‍ ഉണ്ടായത്. ഒരു ഘട്ടത്തില്‍ 44 രൂപ വരെ ഓഹരിവില ഉയരുകയും ചെയ്തു. അഞ്ച് വര്‍ഷം മുമ്പ് ഓഹരിയില്‍ നടത്തിയ 1 ലക്ഷം രൂപ നിക്ഷേപം ഇപ്പോള്‍ ഏകദേശം 8.05 കോടി രൂപയായി വളരുമായിരുന്നെന്ന് സാരം.

ബോണസും ഓഹരി വിഭജിച്ചതിന് ശേഷമുള്ള നേട്ടവും ഈ കണക്കുകൂട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2024 സെപ്റ്റംബര്‍ 1 ന് ഓഹരി മുഖവില 10 ല്‍ നിന്ന് 1 രൂപയായി വിഭജിക്കുകയും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 1:1 എന്ന അനുപാതത്തില്‍ ബോണസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കുതിപ്പിനു ശേഷം കിതപ്പ്

എന്നിരുന്നാലും കഴിഞ്ഞ ഒരു വര്‍ഷമായി ഓഹരി വില പതിയെ പിന്നോട്ടാണ്. നിക്ഷേപകര്‍ പലരും ലാഭമെടുത്തതാണ് വില താഴാനുള്ള പ്രധാന കാരണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരി വില 37 ശതമാനം ഇടിഞ്ഞു. 2025 ജനുവരിയില്‍ 29.14 രൂപയായിരുന്നു ഓഹരിയുടെ വില.

മികച്ച ഫലങ്ങള്‍, അടിസ്ഥാനങ്ങള്‍

അതേ സമയം പാദ ഫലങ്ങള്‍ മികച്ചതു തന്നെയാണ്. ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രീസ് 2025 ജൂണ്‍ പാദത്തില്‍ ശക്തമായ പ്രകടനം കാഴ്ചവച്ചു. അറ്റ വില്‍പ്പന 78.29% ഉയര്‍ന്ന് 249.85 കോടിയിലെത്തി. കഴിഞ്ഞ അഞ്ച് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന വിറ്റുവരവാണിത്. പ്രവര്‍ത്തന ലാഭം 25.51 കോടിയായി ഉയര്‍ന്നു. നികുതിക്ക് മുമ്പുള്ള ലാഭം (പിബിടി) 77.79% ഉയര്‍ന്ന് 24.73 കോടി രൂപയിലെത്തി. നികുതിക്ക് ശേഷമുള്ള ലാഭവും (പിഎടി) 51.7% വര്‍ദ്ധിച്ച് 19.69 കോടിയിലെത്തി. ഒരു ഓഹരിയിന്‍ മേലുള്ള വരുമാനം (ഇപിഎസ്) 0.84 രൂപ ആയി വര്‍ദ്ധിച്ചു.

മുമ്പ് ഇന്റഗ്രേറ്റഡ് ടെക്‌നോളജീസ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന കമ്പനി 2023 മെയ് മാസത്തിലാണ് ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടത്. 1995 ല്‍ സ്ഥാപിതമായ, നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി, ആഭ്യന്തര, ആഗോള വിപണികള്‍ക്കായി ജൈവ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version