യുഎസ് ഫെഡ് പ്രഖ്യാപനത്തിന് കാതോര്‍ത്ത് വിപണി; നിക്ഷേപകര്‍ ലാഭമെടുത്തതോടെ സ്വര്‍ണവിലയില്‍ ഇടിവ്; കേരളത്തില്‍ പവന് 160 രൂപ കുറഞ്ഞു

കേരളത്തില്‍ സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 10,240 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് 160 രൂപ കുറഞ്ഞ് 81,920 രൂപയിലെത്തി. കഴിഞ്ഞ ദിവസം ചരിത്ര മുന്നേറ്റം നടത്തിയ സ്വര്‍ണം പവന് 82,080 രൂപയിലെത്തിയിരുന്നു

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: AI-generated

യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ധനനയ തീരുമാനം പ്രഖ്യാപിക്കാനിരിക്കെ നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തിയതോടെ സ്വര്‍ണവിലയില്‍ ഇടിവ്. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില കുറഞ്ഞു. ബുധനാഴ്ച രാവിലെ എംസിഎക്സ് ഗോള്‍ഡ് ഒക്ടോബര്‍ ഫ്യൂച്ചറുകള്‍ 0.41 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 1,09,705 എന്ന നിലയിലാണ് വ്യാപാരം നടത്തിയത്. അതേസമയം എംസിഎക്സ് സില്‍വര്‍ ഡിസംബര്‍ ഫ്യൂച്ചറുകള്‍ 1.18 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 1,27,304 എന്ന നിലയിലെത്തി.

കേരളത്തില്‍ പവന് 160 രൂപ കുറഞ്ഞു

കേരളത്തില്‍ സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 10,240 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് 160 രൂപ കുറഞ്ഞ് 81,920 രൂപയിലെത്തി. കഴിഞ്ഞ ദിവസം ചരിത്ര മുന്നേറ്റം നടത്തിയ സ്വര്‍ണം പവന് 82,080 രൂപയിലെത്തിയിരുന്നു.

ഫെഡ് പ്രഖ്യാപനത്തിന് കാതോര്‍ത്ത്

ഡോളര്‍ ശക്തിപ്പെട്ടതും സ്വര്‍ണവിലയെ ബാധിച്ചു. ഡോളര്‍ സൂചികയില്‍ 0.10 ശതമാനത്തിലധികം വര്‍ധനവാണ് ദൃശ്യമായത്. യുഎസ് തൊഴില്‍ വിപണിയിലെ മാന്ദ്യവും ഉയരുന്ന പണപ്പെരുപ്പവും മുന്‍നിര്‍ത്തി യുഎസ് ഫെഡ് ബുധനാഴ്ച പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 25 മുതല്‍ 50 ബോസിസ് പോയന്റ് വരെ കുറവ് പ്രഖ്യാപിക്കുമെന്നാണ് വിപണിയുടെ അനുമാനം. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഫെഡ്, മൊത്തത്തില്‍ 75-100 ബേസിസ് പോയിന്റ് പലിശ നിരക്കില്‍ കുറവ് വരുത്തിയേക്കുമെന്നാണ് അനുമാനം. സ്വര്‍ണ്ണ വില ഇതോടെ കൂടുതല്‍ വര്‍ദ്ധിക്കാനാണ് സാധ്യത.

ഈ വര്‍ഷം സ്വര്‍ണ്ണ വിലയില്‍ 40 ശതമാനത്തിലധികം ഉയര്‍ച്ചയാണ് ദൃശ്യമായത്. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണം വാങ്ങുന്നതും യുഎസ് ഡോളര്‍ ക്രമേണ ദുര്‍ബലമായി വരുന്നതും സ്വര്‍ണത്തിന്റെ തിളക്കം നിലനിര്‍ത്തുന്നു.

(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version