സെബിയുടെ ക്ലീന്‍ചിറ്റില്‍ സടകുടഞ്ഞെഴുന്നേറ്റ് അദാനി ഗ്രൂപ്പ്; അദാനി ഓഹരികളില്‍ 13% വരെ കുതിപ്പ്

അദാനി പവര്‍ ഓഹരികള്‍ ഏകദേശം 10% ഉയര്‍ന്ന് 686.95 ലും നിഫ്റ്റി 50 യുടെ ഭാഗമായ അദാനി എന്റര്‍പ്രൈസസ് 5% ഉയര്‍ന്ന് 2527.55 ലും എത്തി. അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്ട്‌സ് എന്നിവയും 3-4% വീതം ഉയര്‍ന്നു

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: Wikimedia Commons / Freepik

ഓഹരി ക്രമക്കേട് സംബന്ധിച്ച ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങള്‍ മാര്‍ക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) തള്ളിയതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളില്‍ കുതിപ്പ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ 13% വരെ ഉയര്‍ന്നു. അദാനി ടോട്ടല്‍ ഗ്യാസ് ആണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 13% മുന്നേറിയ അദാനി ടോട്ടല്‍ ഗ്യാസ് ഓഹരികള്‍ കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് വിലയായ 606.80 ല്‍ നിന്ന് 687.35 വരെ ഉയര്‍ന്നു.

അദാനി പവര്‍ ഓഹരികള്‍ ഏകദേശം 10% ഉയര്‍ന്ന് 686.95 ലും നിഫ്റ്റി 50 യുടെ ഭാഗമായ അദാനി എന്റര്‍പ്രൈസസ് 5% ഉയര്‍ന്ന് 2527.55 ലും എത്തി. അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്ട്‌സ് എന്നിവയും 3-4% വീതം ഉയര്‍ന്നു. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള സിമന്റ് കമ്പനികളായ സിഗാച്ചി ഇന്‍ഡസ്ട്രീസ്, എസിസി, അംബുജ സിമന്റ് എന്നിവ 1% വരെ നേട്ടമുണ്ടാക്കി.

യുഎസിലെ ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരെ ഉന്നയിച്ച ഇന്‍സൈഡര്‍ ട്രേഡിംഗ്, മാര്‍ക്കറ്റ് കൃത്രിമത്വം, പൊതു ഓഹരി മാനദണ്ഡങ്ങളുടെ ലംഘനം എന്നീ ആരോപണങ്ങള്‍ സമഗ്രമായ അന്വേഷണത്തിന് ശേഷം അടിസ്ഥാനരഹിതമാണെന്ന് സെബി പ്രസ്താവിച്ചു. വിശദമായ രണ്ട് ഉത്തരവുകളാണ് സെബി ഇത് സംബന്ധിച്ച് പുറത്തിറക്കിയത്. പലിശ സഹിതം എല്ലാ വായ്പകളും അദാനി ഗ്രൂപ്പ് തിരിച്ചടച്ചിട്ടുണ്ടെന്നും പണം വഴിതിരിച്ചുവിട്ടെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും മാര്‍ക്കറ്റ് റെഗുലേറ്റര്‍ ചൂണ്ടിക്കാട്ടി. സാധാരണ ബിസിനസ്സില്‍ നടത്തിയ യഥാര്‍ത്ഥ വാണിജ്യ ഇടപാടുകളായിരുന്നു ഇവയെന്ന അദാനി ഗ്രൂപ്പിന്റെ വാദം സെബി അംഗീകരിച്ചു.

2023 ജനുവരിയിലെ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് ഓഹരി വിപണിയില്‍ വന്‍ ഇടിവിന് കാരണമായിരുന്നു. ഇത് ഒരു ഘട്ടത്തില്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 150 ബില്യണ്‍ ഡോളറിലധികം ഇടിവുണ്ടാക്കി. ഇപ്പോഴും ഈ വീഴ്ചയില്‍ നിന്ന് അദാനി ഓഹരികള്‍ പൂര്‍ണമായും കരകയറിയിട്ടില്ല. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം, ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് തൊട്ടുമുമ്പ് ഗ്രൂപ്പിന്റെ വിപണി മൂലധനം 235 ബില്യണ്‍ ഡോളറായിരുന്നു. 2025 സെപ്റ്റംബര്‍ 18 വ്യാഴാഴ്ച 150 ബില്യണ്‍ ഡോളറിന് മുകളിലാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ ആകെ മൂലധനം.

(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version