വിപണി ചോരയില്‍ കുളിച്ച ആഴ്ചയില്‍ 1.36 ലക്ഷം കോടി രൂപ നഷ്ടപ്പെട്ട് 6 വമ്പന്‍മാര്‍; നേട്ടമുണ്ടാക്കി എല്‍ഐസി, പിടിച്ചുനിന്ന് എസ്ബിഐയും ടിസിഎസും

ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള സ്ഥാപനമായ റിലയന്‍സ് ഇന്‍ഡസ്ട്രീസിനാണ് ഏറ്റവും ക്രൂരമായ മര്‍ദ്ദനമേറ്റത്. റിലയന്‍സിന്റെ മൂല്യത്തില്‍ 34,710.8 കോടി രൂപയുടെ ഇടിവുണ്ടായി

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Highlights
  • റിലയന്‍സിന്റെ മൂല്യത്തില്‍ 34,710.8 കോടി രൂപയുടെ ഇടിവുണ്ടായി. എന്നിരുന്നാലും ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന സ്ഥാനം റിലയന്‍സിന് നഷ്ടപ്പെട്ടിട്ടില്ല

ട്രംപ് താരിഫ് ഭീതിയും വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്‌ഐഐ) പിന്‍വലിയലും മൂലം കഴിഞ്ഞ ഒരാഴ്ചക്കിടെ ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളില്‍ ആറെണ്ണത്തിന് ഉണ്ടായത് 1.36 ലക്ഷം കോടി രൂപയുടെ സംയുക്ത മൂല്യശോഷണം. ഇന്ത്യന്‍ ഓഹരി വിപണിയിലെ ഹെവിവെയ്റ്റ് ഓഹരികള്‍ക്ക് ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചയാണ് കടന്നുപോയതെന്നു സാരം. ഈ കമ്പനികളിലെ നിക്ഷേപകരുടെ നേട്ടത്തെയും ഇടിവ് ബാധിച്ചിട്ടുണ്ട്.

കൂടുതല്‍ പരിക്ക് അംബാനിക്ക്

ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള സ്ഥാപനമായ റിലയന്‍സ് ഇന്‍ഡസ്ട്രീസിനാണ് ഏറ്റവും ക്രൂരമായ മര്‍ദ്ദനമേറ്റത്. റിലയന്‍സിന്റെ മൂല്യത്തില്‍ 34,710.8 കോടി രൂപയുടെ ഇടിവുണ്ടായി. എന്നിരുന്നാലും ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന സ്ഥാനം റിലയന്‍സിന് നഷ്ടപ്പെട്ടിട്ടില്ല. 18,67,214 രൂപയാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിച്ചപ്പോഴത്തെ വിപണി മൂല്യം.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വായ്പാ ദാതാവായ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യത്തില്‍ ഏകദേശം 29,722 കോടി രൂപയുടെ ഇടിവാണ് ഒരാഴ്ച കൊണ്ടുണ്ടായത്. 15,11,583 കോടി രൂപയാണ് ബാങ്കിന്റെ ഇപ്പോഴത്തെ വിപണി മൂല്യം.

മിനിമം ബാലന്‍സ് തുക 50000 രൂപയിലേക്ക് ഉയര്‍ത്തി ഉപഭോക്താക്കളുടെ രോക്ഷത്തിന് പാത്രമായ ഐസിഐസിഐ ബാങ്കിന് ഇതിനകം 24,719 കോടി രൂപയുടെ മൂല്യശോഷണം സംഭവിച്ചു. 10,15,128 കോടി രൂപയാണ് ബാങ്കിന്റെ നിലവിലെ വിപണി മൂലധനം.

അതേസമയം ഐടി ഭീമനായ ഇന്‍ഫോസിസിന് 19,504 കോടി രൂപയും ടെലികോം വമ്പനായ ഭാരതി എയര്‍ടെല്ലിന് 15,053 കോടി രൂപയും എഫ്എംസിജിയിലെ രാജാവായ ഹിന്ദുസ്ഥാന്‍ യൂണിലിവറിന് 12,441 കോടി രൂപയും വിപണി മൂലധനത്തില്‍ നിന്ന് നഷ്ടമായി.

പതറാതെ നാല്‍വര്‍ സംഘം

ഈ കൊടുങ്കാറ്റിനിടയിലും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും (ടിസിഎസ്) സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) മൂല്യം ഉയര്‍ത്തി പിടിച്ചുനിന്നു. മികച്ച ഒന്നാം പാദ ഫലങ്ങളാണ് എസ്ബിഐക്ക് തുണയായത്. ഏറ്റവും മൂല്യമുള്ള പത്ത് ലിസ്റ്റഡ് കമ്പനികളില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എല്‍ഐസി). എല്‍ഐസിയുടെ വിപണി മൂലധനം കഴിഞ്ഞയാഴ്ച 17,678 കോടി രൂപ വര്‍ധിച്ചു. ബജാജ് ഫിനാന്‍സിന്റെ മൂല്യത്തില്‍ 186.43 കോടി രൂപയുടെ മിതമായ നേട്ടവുമുണ്ടായി.

മികച്ച അവസരം

ഇതൊക്കെയാണെങ്കിലും ലാര്‍ജ്കാപ് ഓഹരികളിലെ ഈ ഇടിവ് ദീര്‍ഘകാല നിക്ഷേപകരെ സംബന്ധിച്ച് സുവര്‍ണാവസരമാണെന്ന് കണക്കാക്കപ്പെടുന്നു. ഫണ്ടമെന്റലായി കരുത്തുറ്റ കമ്പനികളില്‍ നിക്ഷേപം നടത്താനും ദീര്‍ഘകാലം പിടിച്ചുനിന്ന് മികച്ച ലാഭമെടുക്കാനുമുള്ള അവസരമാണ് പല കമ്പനികളുടെയും മൂല്യശോഷണം നല്‍കിയിരിക്കുന്നത്. വില താഴുമ്പോള്‍ വാങ്ങുക അഥവാ ബൈ ഓണ്‍ ഡിപ്പ് സ്ട്രാറ്റജിക്ക് അനുകൂല സമയം കൂടിയാണിത്.

(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies)

(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version