താരിഫില്‍ തട്ടിവീണ് വിപണി; സെന്‍സെക്‌സില്‍ 706 പോയന്റ് ഇടിവ്, വിപണിയില്‍ നെഗറ്റീവ് വികാരമെന്ന് വിലയിരുത്തല്‍

ഓട്ടോ ഓഹരികള്‍ ബെയറിഷ് വികാരം നിലനിര്‍ത്തുന്നുണ്ട്. മാരുതി സുസുക്കി ഇന്ത്യ, യുഎന്‍ഒ മിന്‍ഡ, ഐഷര്‍ മോട്ടോഴ്‌സ്, ടിവിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടം നിലനിര്‍ത്തി

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Photo Credit: AI-generated

ട്രംപ് താരിഫ് ആഘാതത്തില്‍ തുടര്‍ച്ചയായി രണ്ടാം വ്യാപാര ദിനത്തിലും ഇടിഞ്ഞ് ഇന്ത്യന്‍ ഓഹരി വിപണികള്‍. സെന്‍സെക്‌സ് 706 പോയിന്റ് അഥവാ 0.87 ശതമാനം നഷ്ടത്തില്‍ 80,080.57 ലും നിഫ്റ്റി 50, 211 പോയിന്റ് അഥവാ 0.85 ശതമാനം താഴ്ന്ന് 24,500.90 ലും ക്ലോസ് ചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ യഥാക്രമം 1.09 ശതമാനവും 0.96 ശതമാനവും ഇടിഞ്ഞു. തുടക്കത്തില്‍ ഇടിഞ്ഞ സൂചികകള്‍ ദിനമധ്യത്തോടെ നഷ്ടം കുറെയൊക്കെ തിരിച്ചു പിടിച്ചെങ്കിലും ദിനാന്ത്യത്തില്‍ വീണ്ടും താഴേക്ക് വീണു.

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള വിപണി മൂലധനം കഴിഞ്ഞ സെഷനിലെ 449 ലക്ഷം കോടിയില്‍ നിന്ന് 445 ലക്ഷം കോടി രൂപയായി കുറഞ്ഞു. നിക്ഷേപകര്‍ക്ക് ഏകദേശം 4 ലക്ഷം കോടി രൂപ നഷ്ടമായി.

വിപണിയിലെ ഇടിവിന് പിന്നിലെ പ്രധാന കാരണം ഇന്ത്യന്‍ കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് 50 ശതമാനം തീരുവ ചുമത്തിയതാണ്. എന്നിരുന്നാലും, വിദേശ മൂലധനത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക്, ഉയര്‍ന്ന മൂല്യനിര്‍ണ്ണയം, കോര്‍പ്പറേറ്റ് മേഖലയുടെ മോശം വരുമാന പ്രകടനം എന്നിവ കാരണം ജൂണ്‍ അവസാനം മുതല്‍ വിപണി വികാരം ദുര്‍ബലമായിരുന്നു.

ലാഭനഷ്ടം

നിഫ്റ്റി 50 സൂചികയില്‍ 36 ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ശ്രീറാം ഫിനാന്‍സ് (3.94 ശതമാനം ഇടിവ്), എച്ച്‌സിഎല്‍ ടെക്‌നോളജീസ് (2.85 ശതമാനം ഇടിവ്), പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (2.04 ശതമാനം ഇടിവ്) എന്നിവ നഷ്ടക്കണക്കില്‍ മുന്നിലെത്തി. .

ടൈറ്റാന്‍ (1.06 ശതമാനം വര്‍ധന), കോള്‍ ഇന്ത്യ (0.68 ശതമാനം വര്‍ധന), ഹീറോ മോട്ടോകോര്‍പ്പ് (0.65 ശതമാനം വര്‍ധന) എന്നീ ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് (0.56 ശതമാനം വര്‍ധന) ഒഴികെ എല്ലാ മേഖല സൂചികകളും നഷ്ടത്തില്‍ അവസാനിച്ചു. നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പിഎസ്‌യു ബാങ്ക്, െ്രെപവറ്റ് ബാങ്ക്, റിയാലിറ്റി, ഐടി, എഫ്എംസിജി എന്നിവയെല്ലാം ഒരു ശതമാനത്തിലധികം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബെയറിഷ് വികാരം

ബിഎസ്ഇയില്‍ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ 141 ഓഹരികളില്‍ ആര്‍ഇസി, എഎഎവിഎസ് ഫിനാന്‍സിയേഴ്‌സ്, എഐഎ എഞ്ചിനീയറിംഗ്, എച്ച്എഫ്‌സിഎല്‍, ജിന്‍ഡാല്‍ സോ, പ്രാജ് ഇന്‍ഡസ്ട്രീസ്, കോഹന്‍സ് ലൈഫ് സയന്‍സസ്, ഫൈവ്സ്റ്റാര്‍ ബിസിനസ് ഫിനാന്‍സ് എന്നിവ ഉള്‍പ്പെടുന്നു.

ബെയറിഷ് വികാരം

ഓട്ടോ ഓഹരികള്‍ ബെയറിഷ് വികാരം നിലനിര്‍ത്തുന്നുണ്ട്. മാരുതി സുസുക്കി ഇന്ത്യ, യുഎന്‍ഒ മിന്‍ഡ, എഫ്എസ്എന്‍ ഇകൊമേഴ്‌സ് വെഞ്ച്വേഴ്‌സ് (നൈക), ഐഷര്‍ മോട്ടോഴ്‌സ്, ടിവിഎസ് മോട്ടോര്‍ കമ്പനി എന്നിവയുള്‍പ്പെടെ 102 ഓഹരികള്‍ ബിഎസ്ഇയില്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.

സൂചികകളുടെ ദിശ

നിഫ്റ്റി 50 യിലെ ഡേ ചാര്‍ട്ടില്‍ നെഗറ്റീവ് വികാരം സൂചിപ്പിച്ച് ഒരു ബെയറിഷ് കാന്‍ഡില്‍ രൂപപ്പെട്ടിട്ടുണ്ടെന്ന് കൊട്ടക് സെക്യൂരിറ്റീസിലെ ഇക്വിറ്റി റിസര്‍ച്ച് മേധാവി ശ്രീകാന്ത് ചൗഹാന്‍ പറയുന്നു. ഇന്‍ട്രാഡേ ചാര്‍ട്ടിലും ഒരു ലോവര്‍ ടോപ് ഫോര്‍മേഷനാണ് കാണുന്നത്. ‘ഹ്രസ്വകാല വിപണി വീക്ഷണം ദുര്‍ബലമാണെന്ന് ഞങ്ങള്‍ കരുതുന്നു, പക്ഷേ ഓവര്‍ സോള്‍ഡായതിനാല്‍ നിലവിലെ നിലവാരത്തില്‍ നിന്ന് പെട്ടെന്ന് ഒരു തിരിച്ചുവരവ് റാലി തള്ളിക്കളയാനാവില്ല,’ ചൗഹാന്‍ പറഞ്ഞു.

‘ഡേ ട്രേഡേഴ്‌സിന് 24,600 എന്നത് ഒരു പ്രധാന ലെവലായിരിക്കും. മാര്‍ക്കറ്റ് ഇതിന് താഴെ തുടരുന്നിടത്തോളം, ദുര്‍ബലമായ വികാരം തുടരാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ വിപണി 24,350-24,300 ലേക്ക് താഴാം,’ ചൗഹാന്‍ പറഞ്ഞു. ‘മറുവശത്ത്, മാര്‍ക്കറ്റ് 24,600 ന് മുകളില്‍ നീങ്ങുകയാണെങ്കില്‍, തിരിച്ചുവരവ് 24,725 വരെ നീണ്ടുനില്‍ക്കും. കൂടുതല്‍ ഉയര്‍ച്ചയും തുടര്‍ന്നേക്കാം, ഇത് വിപണിയെ 24,800 ലേക്ക് ഉയര്‍ത്താന്‍ സാധ്യതയുണ്ട്,’ അദ്ദേഹം നിരീക്ഷിച്ചു.

(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version