പെപ്‌സിയെയും കൊക്കകോളയെയും കടത്തിവെട്ടാന്‍ മുകേഷ് അംബാനിയുടെ കാംപ ഇനി ഈ രാജ്യത്തും

1970കളിലും 1980കളിലും ഒരു തലമുറയുടെ ഹരമായിരുന്ന ബ്രാന്‍ഡ് ആയിരുന്നു കാംപ. അക്കാലത്ത് ഇന്ത്യന്‍ വിപണി അടക്കി ഭരിച്ചിരുന്ന ഈ ബ്രാന്‍ഡിന് പക്ഷേ 1990കളില്‍ കോക്കോകോളയും പെപ്‌സിയും ഇന്ത്യന്‍ വിപണിയില്‍ എ്ത്തിയതോടെ പ്രതാപം നഷ്ടപ്പെട്ടു.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ശ്രീലങ്കയില്‍ കാംപ കോള അവതരിപ്പിച്ചു. എലഫന്റ് ഹൗസ് ബ്രാന്‍ഡിന്റെ നിര്‍മ്മാതാക്കളും വിതരണക്കാരുമായ സിലോണ്‍ കോണ്‍ഡ് സ്‌റ്റോറുമായി ചേര്‍ന്നാണ് ശ്രീലങ്കയില്‍ റിലയന്‍സ് കാംപ അവതരിപ്പിച്ചിരിക്കുന്നത്. എലഫന്റ് ഹൗസ് ബീവറേജസ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. അടുത്ത ഘട്ടമായാണ് ഇവര്‍ ശ്രീലങ്കയില്‍ എത്തിയിരിക്കുന്നത്. ശ്രീലങ്കന്‍ ഉപഭോക്താക്കള്‍ക്ക് ഉന്നത നിലവാരമുള്ള, താങ്ങാവുന്ന നിരക്കിലുള്ള കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാംപയുടെ ശ്രീലങ്കന്‍ പ്രവേശനം.

ഡെല്‍ഹി ആസ്ഥാനമായ പ്യൂവര്‍ ഡ്രിങ്ക്‌സില്‍ നിന്നും 2022ലാണ് ആര്‍സിപിഎല്‍ തദ്ദേശീയ ബ്രാന്‍ഡായ ാംപ കോളയെ ഏറ്റെടുത്തത്. 2023ല്‍ ഉല്‍പ്പന്നം ഇന്ത്യന്‍ വിപണിയില്‍ പുനരവതരിപ്പിച്ചു. 1970കളിലും 1980കളിലും ഒരു തലമുറയുടെ ഹരമായിരുന്ന ബ്രാന്‍ഡ് ആയിരുന്നു കാംപ. അക്കാലത്ത് ഇന്ത്യന്‍ വിപണി അടക്കി ഭരിച്ചിരുന്ന ഈ ബ്രാന്‍ഡിന് പക്ഷേ 1990കളില്‍ കോക്കോകോളയും പെപ്‌സിയും ഇന്ത്യന്‍ വിപണിയില്‍ എ്ത്തിയതോടെ പ്രതാപം നഷ്ടപ്പെട്ടു.

ശ്രീലങ്കയിലെ പ്രധാന ശീതള പാനീയ ശൃംഖലയ്‌ക്കൊപ്പം കൈകോര്‍ക്കുന്നതിലൂടെ കാംപയ്ക്ക് ശ്രീലങ്കന്‍ വിപണിയിലും ഇടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ആര്‍സിപിഎല്‍. കഴിഞ്ഞ മാസമാണ് ആര്‍സിപിഎല്‍ ചൗധരി ഗ്രൂപ്പുമായി ചേര്‍ന്ന് നേപ്പാളില്‍ കാംപ അവതരിപ്പിച്ചത്. ഈ രണ്ട് രാജ്യങ്ങളെ കൂടാതെ ജിസിസി രാജ്യങ്ങളിലും കാംപ ലഭ്യമാണ്. വിദേശ വിപണികളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനുള്ള ആര്‍സിപിഎല്ലിന്റെ പദ്ധതി പ്രകാരമാണ് കൂടുതല്‍ രാജ്യങ്ങളിലേക്ക് കാംപ എത്തുന്നത്.

(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies)

(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version