മുടക്കുമുതലിന്റെ 400 മടങ്ങ് തിരിച്ചുപിടിച്ച അപൂര്‍വ ചിത്രം!

ജൂലൈ 20 ബ്രൂസ് ലീയുടെ ചരമവാര്‍ഷിക ദിനമാണ്. ഈ ചിത്രത്തെക്കുറിച്ച് ഓര്‍ക്കാതെ ബ്രൂസ് ലീയെ ഓര്‍ക്കാന്‍ സാധിക്കില്ല

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

മുടക്കുമുതലിന്റെ 400 മടങ്ങ് തിരിച്ച് കിട്ടിയ ഒരു അപൂര്‍വ ഹോളിവുഡ് ചിത്രമുണ്ട്. പേര് എന്റര്‍ ദ ഡ്രാഗണ്‍. ചൈനീസ് ആയോധനകലയായ കുങ്ഫുവിനെ ജനകീയവല്‍ക്കരിച്ച സൂപ്പര്‍ സ്റ്റാര്‍ ബ്രൂസ് ലീയുടെ അവസാന ചിത്രം. ജൂലൈ 20 ബ്രൂസ് ലീയുടെ ചരമവാര്‍ഷിക ദിനമാണ്. ഈ ചിത്രത്തെക്കുറിച്ച് ഓര്‍ക്കാതെ ബ്രൂസ് ലീയെ ഓര്‍ക്കാന്‍ സാധിക്കില്ല.

പ്രശസ്ത സിനിമ നിര്‍മാണ കമ്പനിയായ ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ്-വാര്‍ണര്‍ ബ്രദേഴ്സിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു എന്റര്‍ ദ ഡ്രാഗണ്‍. ബ്രൂസ് ലീയുടെ ഏറ്റവും മികച്ച ചിത്രവും. എന്നാല്‍ 1973 ജൂലൈ 20ന് ബ്രൂസ് ലീയുടെ അകാലമരണം സംഭവിച്ച്, ആറ് ദിവസത്തിന് ശേഷമായിരുന്നു എന്റര്‍ ദ ഡ്രാഗണ്‍ റിലീസ് ചെയ്തത്. ലോക സിനിമാ ചരിത്രത്തില്‍ നാഴികക്കല്ലായി അത് മാറി. 400 മില്യണ്‍ ഡോളറായിരുന്നു ബോക്സ്ഓഫീസ് കളക്ഷന്‍.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version