2024-ലെ ജനപ്രിയ ഇന്ത്യന്‍ സിനിമകളും വെബ് സീരീസുകളും പ്രഖ്യാപിച്ച് IMDb

കല്‍ക്കി 2898-AD യാണ് 2024 ലെ ഏറ്റവും ജനപ്രിയ ഇന്ത്യന്‍ സിനിമ.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

സിനിമകള്‍, ടിവി ഷോകള്‍, സെലിബ്രിറ്റികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും ജനപ്രിയവും ആധികാരികവുമായ ഉറവിടമായ IMDb (www.imdb.com), 2024-ല്‍ ലോകമെമ്പാടുമുള്ള IMDb ഉപഭോക്താക്കള്‍ക്കിടയില്‍ ഏറ്റവും ജനപ്രിയമായ 10 ഇന്ത്യന്‍ സിനിമകളുടേയും 10 വെബ് സീരീസുകളുടേയും പട്ടിക പ്രഖ്യാപിച്ചു.

കല്‍ക്കി 2898-AD യാണ് 2024 ലെ ഏറ്റവും ജനപ്രിയ ഇന്ത്യന്‍ സിനിമ. 2024 ലെ ഏറ്റവും ജനപ്രിയ ഇന്ത്യന്‍ വെബ് സീരീസായി പട്ടികയിലുള്ളത് ഹീരാമണ്ഡി: ഡയമണ്ട് ബസാറാണ്. മലയാള ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കല്‍ക്കി 2898-എ.ഡി, സ്ത്രീ 2: സര്‍കതേ കാ ആതങ്ക്, മഹാരാജാ, ശൈത്താന്‍, ഫൈറ്റര്‍, മഞ്ഞുമ്മല്‍ ബോയ്സ്, ഭൂല്‍ ഭുലയ്യ 3, കില്‍, സിംഗം എഗെയ്ന്‍, ലാപത ലേഡീസ് എന്നിവയാണ് IMDbയുടെ 2024-ലെ ഏറ്റവും ജനപ്രിയമായ 10 ഇന്ത്യന്‍ സിനിമകള്‍.

ഹീരമാണ്ടി: ഡയമണ്ട് ബസാര്‍, മിര്‍സാപൂര്‍, പഞ്ചായത്ത്, ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ തുടങ്ങിയവയാണ് ഏറ്റവും ജനപ്രിയമായ ഇന്ത്യന്‍ വെബ് സീരീസുകളുടെ പട്ടികയിലുള്ളത്.

സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച അസാമാന്യ പ്രേക്ഷകരുടെ പിന്തുണയ്ക്ക് കല്‍ക്കി 2898-എഡിയുടെ സംവിധായകന്‍ നാഗ് അശ്വിന്‍ നന്ദി പറഞ്ഞു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ഇനിയും അവിസ്മരണീയമായ കഥകള്‍ എത്തിക്കാന്‍ തയ്യാറായി ഞങ്ങള്‍ 2025-നെ പുതിയ ആവേശത്തോടെ കാത്തിരിക്കുന്നുവെന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ സീരീസ് മേധാവി തന്യാ ബാമി പറഞ്ഞു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version