സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നവരറിയാന്‍, കയ്യില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണ്ണത്തിന് പരിധിയുണ്ട്

നമ്മുടെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം സ്വർണ്ണമായി സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളിൾ. എന്നാൽ വീട്ടിൽ സ്വർണ്ണം സൂക്ഷിക്കുന്നതിന് കൃത്യമായ നിയമപരിധികളുണ്ടെന്ന് അറിയാമോ? വിവാഹിതയായ ഒരു സ്ത്രീക്ക് 500 ഗ്രാം (ഏകദേശം 62 പവൻ) വരെ രേഖകളില്ലാതെ കൈവശം വെക്കാം. പുരുഷന്മാർക്കും അവിവാഹിതർക്കും ഈ പരിധി എത്രയാണെന്നും, പരിധി കഴിഞ്ഞാൽ ഉണ്ടാകുന്ന നികുതി ബാധ്യതകളെക്കുറിച്ചും കൂടുതൽ അറിയാൻ താഴെ വായിക്കാം. കൃത്യമായ ബില്ലുകളും രേഖകളും സൂക്ഷിക്കുന്നത് വഴി ഭാവിയിലെ നിയമപ്രശ്നങ്ങൾ ഒഴിവാക്കാം.

Veena M A
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to...
- Senior Content Writer
Image credit: Freepik

നിങ്ങളുടെ കയ്യില്‍ എത്ര സ്വര്‍ണ്ണമുണ്ട്, അത്രയും സ്വര്‍ണ്ണം കൈവശം വെക്കാന്‍ നിയമം അനുവദിക്കുന്നുണ്ടോ? യഥാര്‍ത്ഥത്തില്‍ നിയമപരമായി കൈവശം വെക്കാവുന്ന സ്വര്‍ണ്ണത്തിന്റെ അളവ് എത്രയാണ്?

സ്വര്‍ണ്ണം വാങ്ങുകയെന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. നിക്ഷേപമെന്ന നിലയ്ക്ക് ആളുകള്‍ സ്വര്‍ണ്ണം വാങ്ങാന്‍ തുടങ്ങിയിട്ട് അധികം കാലമൊന്നും ആയിട്ടില്ല. സ്വര്‍ണ്ണത്തിന് വില കൂടുമെന്ന് മനസ്സിലാക്കി തുടങ്ങിയത് മുതല്‍ കയ്യിലുള്ള പണം സ്വര്‍ണ്ണമാക്കി മാറ്റുന്നവരുടെ എണ്ണം കൂടി, എന്നാല്‍ സ്വര്‍ണ്ണം കയ്യില്‍ വെക്കുന്നത് സംബന്ധിച്ച് അധികമാരും അറിയാത്ത ചില കാര്യങ്ങളുണ്ട്. സ്വര്‍ണ്ണം കൈവശം വെക്കുന്നതിന് നിയമപരമായ പരിധികള്‍ ഉണ്ട്, ആ പരിധി എത്രയാണെന്നും അത് പിന്നിട്ടാല്‍ എന്തെല്ലാമാണ് പ്രശ്നങ്ങളെും നോക്കാം.

സ്വര്‍ണ്ണം കൈവശം വെക്കുന്നതിനും ഉപയോഗിക്കുന്നതിനും ബാധകമായ ചില നിയമങ്ങളും നികുതികളും ഉണ്ട്. ഇതെല്ലാം അറിഞ്ഞിരിക്കുന്നത് അനാവശ്യ പ്രശ്നങ്ങളില്‍ ചെന്ന് ചാടാതിരിക്കാന്‍ സഹായിക്കും.

നിയമപരമായി എത്ര സ്വര്‍ണ്ണം ഒരാള്‍ക്ക് കൈവശം വെക്കാം

ഇന്ത്യയില്‍ സ്വര്‍ണ്ണം വീട്ടില്‍ സൂക്ഷിക്കുന്നതിന് നിയന്ത്രണമൊന്നുമില്ല. എത്ര സ്വര്‍ണ്ണം വേണമെങ്കിലും വീട്ടില്‍ വെക്കാം. പക്ഷേ ഒരു ചോദ്യമുണ്ടായാല്‍, അതായത് ഇന്‍കം ടാക്സ് റെയ്ഡ് ഉണ്ടായാല്‍ അതിന്റെ സ്രോതസ്സും ഉടമസ്ഥാവകാശവും ബോധ്യപ്പെടുത്തേണ്ടിവരും. അത്തരം പരിശോധനകളില്‍ ഉദ്യോഗസ്ഥര്‍ക്ക് വരുമാനത്തിന് തെളിവോ രേഖകളോ ആവശ്യപ്പെടാം. പ്രത്യേകിച്ച് അളവിലധികം സ്വര്‍ണ്ണം കണ്ടെത്തിയാല്‍.

അളവിലധികം എന്ന് പറയുമ്പോള്‍ എത്രയാണ് ആ അനുവദിനീയമായ അളവ് എന്ന സംശയം വരാം.

വിവാഹിതയായ സ്ത്രീയ്ക്ക് 500 ഗ്രാം വരെ, അതായത് 62 പവനോളം സ്വര്‍ണ്ണം കയ്യില്‍ സൂക്ഷിക്കാന്‍ ഒരു രേഖകളും വേണ്ട. വിവിഹിതയല്ലെങ്കില്‍ 250 ഗ്രാം, മുപ്പത് പവനോളം സ്വര്‍ണ്ണം കൈവശം വെക്കാം. അത് ആരും ചോദ്യം ചെയ്യുകയില്ല. പുരുഷന്മാര്‍ക്ക് 100 ഗ്രാം, അതായത് പത്ത് പന്ത്രണ്ട് പവനോളം സ്വര്‍ണ്ണം കൈവശം വെക്കാം.

ഇതില്‍ കൂടുതല്‍ സ്വര്‍ണ്ണം കൈവശമുണ്ടെങ്കില്‍ അതിന് രേഖകള്‍ ആവശ്യമായി വരും. സ്വര്‍ണ്ണം വാങ്ങിയ ബില്ല്, പാരമ്പര്യമായി കിട്ടിയതാണെങ്കില്‍ അതിന്റെ രേഖകള്‍, നികുതി അടച്ചതിന് തെളിവ് എന്നിവയെല്ലാം രേഖകളായി ഉദ്യോഗസ്ഥര്‍ക്ക് ആവശ്യപ്പെടാം. കയ്യിലുള്ള സ്വര്‍ണ്ണം നിയമപരമാണ്, അല്ലെങ്കില്‍ വെളിപ്പെടുത്തിയ വരുമാനം ഉപയോഗിച്ച് വാങ്ങിയതാണ് എന്ന് തെളിയിക്കുന്നതിനാണിവ.

ഇനി സ്വര്‍ണ്ണത്തിന് ബാധകമായ ചില നികുതികള്‍

സ്വര്‍ണ്ണം എത്രകാലം കയ്യില്‍ വെക്കുന്നു, അതിന്റെ സ്വഭാവം എന്നതനുസരിച്ചായിരിക്കും നികുതി ബാധകമാകുക. മൂന്ന് വര്‍ഷത്തില്‍ കുറവ് കാലം കയ്യിലുള്ള സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍, ഷോര്‍ട്ട് ടേം കാപ്പിറ്റല്‍ ഗെയിന്‍ വിഭാഗത്തിലാണ് വരിക. അത് വില്‍ക്കുന്ന വ്യക്തിക്ക് ബാധകമായ ഇന്‍കം ടാക്സ് സ്ലാബിനനുസരിച്ചുള്ള നികുതി വരും. മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ കാലം കയ്യില്‍ വെച്ച സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍ അത് ലോങ് ടേം കാപ്പിറ്റല്‍ ഗെയിന്‍ വിഭാഗത്തിലാണ് വരിക. 20 ശതമാനം നികുതി അവിടെ ബാധകമാകും. പാരമ്പര്യമായി സ്വര്‍ണ്ണം ലഭിക്കുന്നതിന് നികുതി ബാധകമല്ല. പക്ഷേ അത് വില്‍ക്കുമ്പോള്‍ കാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് അടക്കേണ്ടിവരും. കൂടാതെ, സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍ 3 ശതമാനം ജിഎസ്ടിയും ബാധകമാകും.

ഒറ്റത്തവണ എത്ര സ്വര്‍ണ്ണം വാങ്ങാം

സ്വര്‍ണ്ണം വാങ്ങുന്നതിന് ഇന്ത്യയില്‍ നിയമപരമായി ഒരു നിയന്ത്രണവുമില്ല. എത്ര സ്വര്‍ണ്ണം വേണമെങ്കിലും വാങ്ങാം. എന്നാല്‍ 2 ലക്ഷം രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് വിവരങ്ങള്‍ വേണ്ടിവന്നേക്കാം. മാത്രമല്ല വലിയ ഇടപാടുകള്‍ക്ക് ഇന്‍കം ടാക്സിന്റെ നിബന്ധനകള്‍ ബാധകമായേക്കും. സ്വര്‍ണ്ണം വാങ്ങാന്‍ ഉപയോഗിക്കുന്ന പണത്തിന് നികുതി അടച്ചതാണോ നിയമപരമാണോ എന്ന് വ്യക്തമാക്കുന്നതിനാണിത്. ഒറ്റയടിക്ക് എത്ര സ്വര്‍ണ്ണം വേണമെങ്കിലും വാങ്ങാമെങ്കിലും ഇടപാടുകള്‍ സുതാര്യമാണെന്ന് ഉറപ്പാക്കണം. അല്ലെങ്കില്‍ നികുതി പരിശോധനകളില്‍ പ്രശ്നമുണ്ടായേക്കും.

സ്വര്‍ണ്ണത്തിന് വില കൂടുമെന്ന പ്രതീക്ഷയിലും അല്ലാതെയും സ്വര്‍ണ്ണം വാങ്ങിക്കുന്നവര്‍ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ ഭാവിയില്‍ നിയമപരമായ പ്രതിസന്ധികള്‍ ഒഴിവാക്കാം.

English Summary

The article discusses the legal limits and tax regulations regarding gold possession in India. While there is no absolute ceiling on how much gold one can own, the Income Tax department sets limits for seizure during searches if valid source documents are unavailable.

  • Permissible Limits (Without Proof): 500g for married women, 250g for unmarried women, and 100g for men.

  • Documentation: For quantities exceeding these limits, owners must provide proof of purchase (invoices) or inheritance documents.

  • Taxation: Short-term capital gains (held <3 years) are taxed as per income slabs, while long-term gains (held >3 years) attract a 20% tax. 3% GST is applicable on purchases.

  • Transactions: PAN cards are mandatory for gold purchases exceeding ₹2 lakhs to ensure financial transparency.

Share This Article
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to her reporting.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version