ഇന്ത്യക്കെതിരായ ട്രംപിന്റെ തീരുവയ്ക്ക് തിരിച്ചടി; തീരുവക്കെതിരെ അന്താരാഷ്ട്ര വ്യാപാര കോടതിയെ സമീപിച്ച് 25 യുഎസ് സ്റ്റേറ്റുകള്‍, യുപിഐയ്ക്ക് എംഡിആര്‍ വരുന്നു, പ്രധാന ബിസിനസ് വാര്‍ത്തകള്‍

കുവൈറ്റിലെ യുഎസ് സൈനിക കേന്ദ്രത്തി് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image: Wikimedia Commons/AI-generated

ട്രംപിന്റെ തീരുവയ്ക്ക് തിരിച്ചടി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയടക്കം 60 രാജ്യങ്ങള്‍ക്കെതിരെ പ്രഖ്യാപിച്ച പുതിയ ഇറക്കുമതി തീരുവകള്‍ക്കെതിരെ 25 അമേരിക്കന്‍ സ്റ്റേറ്റുകള്‍ യുഎസ് അന്താരാഷ്ട്ര വ്യാപാര കോടതിയെ സമീപിച്ചു. നിര്‍ബന്ധിത തൊഴില്‍ ആരോപിച്ച് 10-12% അധിക താരിഫാണ് ട്രംപ് ഭരണകൂടം രാജ്യങ്ങള്‍ക്കെതിരെ ചുമത്തിയിരുന്നത്. പുതിയ തീരുവകള്‍ ഉപഭോക്താക്കള്‍ക്കും ചെറുകിട ബിസിനസുകള്‍ക്കും അധിക സാമ്പത്തിക ഭാരം സൃഷ്ടിക്കുമെന്നും സ്റ്റേറ്റുകളുടെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. തീരുവ ചുമത്താനുള്ള അധികാരം യുഎസ് കോണ്‍ഗ്രസിനാണെന്നും, പ്രസിഡന്റിന്റെ നടപടി നിയമപരമായി ചോദ്യം ചെയ്യപ്പെടുന്നതാണെന്നും സംസ്ഥാനങ്ങള്‍ വാദിക്കുന്നു. ട്രംപിന്റെ പരസ്പര താരിഫുകള്‍ നേരത്തെ യുഎസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

————

ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍; കുവൈറ്റിലേക്ക് ഡ്രോണ്‍ ആക്രമണം

അമേരിക്ക-ഇറാന്‍ സംഘര്‍ഷം തുടരുന്നതിനിടെ ഹോര്‍മുസ് കടലിടുക്കും പശ്ചിമേഷ്യന്‍ മേഖലയുമാണ് ആഗോള വിപണിയുടെ പ്രധാന ശ്രദ്ധാകേന്ദ്രം. കുവൈറ്റിലെ യുഎസ് സൈനിക കേന്ദ്രത്തില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ഒമാനിലെ അല്‍ ഖസബിന് സമീപം കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. നയതന്ത്ര ചര്‍ച്ചകള്‍ നടത്തുമെന്ന ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളി. ഒമാനുമായി മാത്രമാവും ചര്‍ച്ചയെന്ന് ടെഹ്‌റാന്‍ വ്യക്തമാക്കി.

വിപണിയെ ഉലച്ച് പരിഷ്‌കാരം

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് ശക്തമായ ഇടിവ് ദൃശ്യമായി. സെന്‍സെക്‌സ് 210 പോയന്റ് ഇടിഞ്ഞ് 78,428 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 159 പോയന്റ് ഇടിഞ്ഞ് 24,614 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി മെറ്റല്‍ സൂചികയ്ക്ക് മാത്രമാണ് നേട്ടം നിലനിര്‍ത്താനായത്. ഫ്യൂച്ചര്‍, ഓപ്ഷന്‍ വിഭാഗത്തിലെ ഓഹരികളുടെ നോര്‍മല്‍ ട്രേഡ് 3.15 ന് അവസാനിക്കുന്ന പുതിയ രീതി വിപണിയില്‍ ചാഞ്ചാട്ടം ശക്തമാക്കിയിട്ടുണ്ട്. സൂചികകള്‍ വീണതിന്റെ ഒരു കാരണം ഇതാണ്. നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തിയതും ബ്രെന്റ് ക്രൂഡ് വീണ്ടും 86 ഡോളറിലേക്ക് ഉയര്‍ന്നതും വിപണിക്ക് തിരിച്ചടിയായി. സ്വര്‍ണവിലയിലും ഇന്ന് ഇടിവുണ്ടായി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം 20 രൂപ കുറഞ്ഞ് 13,200 രൂപയിലെത്തി. പവന് 160 രൂപ കുറഞ്ഞ് 1,05,600 രൂപയാണ് ഇന്നത്തെ വില.

വിദേശ കമ്പനികള്‍ക്ക് 2041 വരെ നികുതി ഇളവ്

ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് കരാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന വിദേശ കമ്പനികള്‍ക്ക് നല്‍കുന്ന നികുതി ഇളവ് 2040-41 സാമ്പത്തിക വര്‍ഷം വരെ നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ത്യയെ ആഗോള ഇലക്ട്രോണിക്‌സ് നിര്‍മ്മാണ കേന്ദ്രമാക്കി മാറ്റുകയും കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച ഭേദഗതി ബില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

യുപിഐയ്ക്ക് എംഡിആര്‍ വരുന്നു

യുപിഐയും മറ്റ് ഡിജിറ്റല്‍ പേമെന്റുകളും സംബന്ധിച്ച് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ഈടാക്കാന്‍ നിയമപരമായ വഴി ഒരുക്കുന്ന ബില്‍ കേന്ദ്ര ധനമന്ത്രാലയം അവതരിപ്പിച്ചു. നിലവില്‍ ഉപഭോക്താക്കളില്‍ നിന്ന് എംഡിആര്‍ ഈടാക്കുന്നില്ലെങ്കിലും, ഭാവിയില്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാന്‍ നിയമപരമായ ചട്ടക്കൂട് സൃഷ്ടിക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. എംഡിആര്‍ നിരക്കിനെക്കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീട് സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ പ്രഖ്യാപിക്കും. 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ബാധകമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version