വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കേന്ദ്രത്തിന്റെ തീവ്ര ശ്രമം; ബോണ്ടുകളിലെ വിദേശ നിക്ഷേപത്തിനുള്ള നികുതി കുറയ്ക്കും, മേയിലും ഇന്ത്യയില്‍ വിപണി വിറ്റൊഴിഞ്ഞ് എഫ്‌ഐഐകള്‍, പ്രധാന ബിസിനസ് വാര്‍ത്തകള്‍

മേയ് മാസത്തില്‍ എഫ്‌ഐഐകള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റൊഴിഞ്ഞത് 23,141 കോടി രൂപയുടെ ഓഹരികളാണ്

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor

വിദേശ നിക്ഷേപകരേ ഇതിലേ…

ഇന്ത്യയിലേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള തീവ്ര ശ്രമം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. സര്‍ക്കാര്‍ ബോണ്ടുകളിലെ വിദേശ നിക്ഷേപത്തിന് ക്യാപ്പിറ്റല്‍ ഗെയ്ന്‍ ടാക്‌സ് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി ആദായ നികുതി നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരും. ബജറ്റില്‍ വര്‍ധിപ്പിച്ച ഫ്യൂച്ചര്‍, ഓപ്ഷന്‍ ട്രേഡുകളുടെ എസ്ടിടി നികുതിയും സര്‍ക്കാര്‍ അടുത്ത ഘട്ടത്തില്‍ കുറയ്ക്കുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ ഒഴിയുന്നത് തുടരുന്നതിനിടെയാണ് സര്‍ക്കാരിന്റെ നീക്കം. മേയ് മാസത്തില്‍ എഫ്‌ഐഐകള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റൊഴിഞ്ഞത് 23,141 കോടി രൂപയുടെ ഓഹരികളാണ്. യുഎസിലേക്കും തായ്വാന്‍, ദക്ഷിണ കൊറിയ വിപണിയിലേക്കുമാണ് എഫ്ഐഐകള്‍ നിക്ഷേപം മാറ്റുന്നത്. എഐ ഓഹരികളിലെ ബൂമില്‍ നിന്ന് നേട്ടമുണ്ടാക്കാനും യുഎസ് ബോണ്ട് നിക്ഷേപങ്ങളിലെ നേട്ടമെടുക്കാനുമാണ് ഈ വിറ്റൊഴിയലെന്ന് വിലയിരുത്തപ്പെടുന്നു. എന്നിരുന്നാലും എഫ്ഐഐകളുടെ വിറ്റൊഴിയല്‍ കുറഞ്ഞുവരുന്നുണ്ട്. ഏപ്രിലില്‍ 30,856 കോടി രൂപയുടെയും മാര്‍ച്ചില്‍ 60,655 കോടി രൂപയുടെയും ഓഹരികള്‍ എഫ്ഐഐകള്‍ ഇന്ത്യയില്‍ വിറ്റഴിച്ചിരുന്നു.

വിപണി ‘ഫ്‌ളാറ്റ്’

റിസര്‍വ് ബാങ്ക് ധനനയ സമിതി യോഗം നടക്കാനിരിക്കെ ഇന്ത്യന്‍ ഓഹരി വിപണി ജാഗ്രതയില്‍. വിപണിയില്‍ ഇന്ന് കാര്യമായ ചലനങ്ങള്‍ ദൃശ്യമായില്ല. സെന്‍സെക്‌സ് 14 പോയന്റ് മാത്രം ഉയര്‍ന്ന് 74,360 ലും നിഫ്റ്റി 11 പോയന്റ് നേട്ടത്തില്‍ 23,417 ലും വ്യാപാരം അവസാനിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പകള്‍ ലഭ്യമാക്കാന്‍ എന്‍ബിഎഫ്‌സികളുമായി പങ്കാളിത്തമുണ്ടാക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് എഡ് ടെക് കമ്പനിയായ ഫിസിക്‌സ്‌വാലയുടെ ഓഹരി ഇന്ന് 18% മുന്നേറി.

സ്വര്‍ണത്തില്‍ നേരിയ കുറവ്, കുതിപ്പിന് സാധ്യത

സ്വര്‍ണം, വെള്ളി നിരക്കുകളില്‍ വ്യാഴാഴ്ച നേരിയ കുറവ്. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 14,310 രൂപയായി. പവന് 80 രൂപ കുറഞ്ഞ് 1,14,480 രൂപയാണ് ഇന്നത്തെ വില. രണ്ടു ദിവസത്തെ വര്‍ധനക്ക് ശേഷമാണ് ഇന്ന് വിലയില്‍ നേരിയ ഇടിവ് ദൃശ്യമായത്. അതേസമയം അന്താരാഷ്ട്ര സ്വര്‍ണവില ഉയരുകയാണ്. ഔണ്‍സിന് 0.77% വര്‍ധിച്ച് 4,468 ഡോളറാണ് അന്താരാഷ്ട്ര വില. ഡോളര്‍ സൂചിക ഇടിഞ്ഞതും ഇറാന്‍ സമാധാന ചര്‍ച്ചകളിലെ പുരോഗതിയും ക്രൂഡ് ഓയില്‍ വില താഴ്ന്നതും സ്വര്‍ണത്തിന് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.

സാമ്പത്തിക ബലഹീനത ചൂണ്ടിക്കാട്ടി ധവളപത്രം

സംസ്ഥാനത്തിന്റെ ധനസ്ഥിതി വെളിപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍ ധവളപത്രം അവതരിപ്പിച്ച ദിവസമാണിന്ന്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് കേരളത്തിലുള്ളതെന്ന് ധവളപത്രം പറയുന്നു. സംസ്ഥാനത്തിന് ആകെ 5.07 ലക്ഷം കോടി രൂപയുടെ കടമുണ്ട്. വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍ ഇനത്തിലാണ് ചെലവഴിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 78,851 കോടി രൂപയാണ്. സാമ്പത്തികമായി മെച്ചമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുകയും ഓഹരി വിറ്റഴിക്കല്‍ നടത്തുകയും ചെയ്യണമെന്ന് ധവളപത്രം ശുപാര്‍ശ ചെയ്യുന്നു.

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version