ദാരിദ്ര്യം പറഞ്ഞുകിട്ടുന്ന വോട്ടുകള്‍ വേണ്ട! ഡികെ എന്ന കരുത്തുറ്റ പൊളിറ്റിക്കല്‍ ബ്രാന്‍ഡ്; ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി

ഡികെ ശിവകുമാര്‍ എന്നാല്‍ പവറാണ്. രാഷ്ട്രീയ അധികാരത്തിന്റെയും സ്വാധീനത്തിന്റെയും പണത്തിന്റെയുമെല്ലാം ഒരു പെര്‍ഫക്റ്റ് മിക്‌സ്

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image: AI-generated

ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി അധികാരമേറ്റിരിക്കുന്നു. ഡി കെ ശിവകുമാര്‍ എന്ന രാഷ്ട്രീയ അതികായന്‍ കര്‍ണാടകയുടെ മുപ്പത്തിനാലാം മുഖ്യമന്ത്രിയായാണ് ചുമതലയേറ്റിരിക്കുന്നത്. ഡി കെ എന്നാല്‍ പവറാണ്. രാഷ്ട്രീയ അധികാരത്തിന്റെയും സ്വാധീനത്തിന്റെയും പണത്തിന്റെയും ഒരു പെര്‍ഫക്റ്റ് മിക്‌സ്. തെരഞ്ഞെടുപ്പ് സത്യവാംഗ്മൂലത്തില്‍ നല്‍കിയത് പ്രകാരം 1,413 കോടി രൂപയാണ് ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖമായി മാറിയിരിക്കുന്ന ഡികെയുടെ ആസ്തി. രാജ്യത്തെ ഏറ്റവും ആസ്തിയുള്ള മൂന്ന് മുഖ്യമന്ത്രിമാരും ദക്ഷിണേന്ത്യയിലാണെന്ന പ്രത്യേകതയും ഇപ്പോഴുണ്ട്. 931 കോടി രൂപ ആസ്തിയുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഇന്ത്യയിലെ രണ്ടാമത്തെ സമ്പന്നനായ മുഖ്യമന്ത്രിയാണ്. തമിഴകത്തിന്റെ പുതിയ മുഖ്യന്‍ സി ജോസഫ് വിജയ് 648 കോടി രൂപ ആസ്തിയുമായി മൂന്നാം സ്ഥാനത്ത്.

പലമടങ്ങ് വളര്‍ന്ന് ആസ്തി

Image: Wikimedia commons/ ai-generated

2008 ല്‍ 75.5 കോടി രൂപയായിരുന്നു ഡി കെ ശിവകുമാറിന്റെ ആസ്തി. ഇത് 2013 ല്‍ 251 കോടിയിലേക്കും 2018 ല്‍ 840 കോടി രൂപയിലേക്കും പലമടങ്ങ് വളര്‍ന്നു. ഭൂമിയടക്കം റിയല്‍ എസ്റ്റേറ്റ് ആസ്തികളാണ് ഡികെയുടെ പ്രധാന സാമ്പത്തിക സ്രോതസ്. പാരമ്പര്യമായി കൈമാറിക്കിട്ടിയ ഭൂമിയോടൊപ്പം കനകപുര പോലെ ബെംഗളൂരു നഗരത്തോട് ചേര്‍ന്നും ഡികെ ഭൂമി വാങ്ങിക്കൂട്ടി. നഗരം പുറത്തേക്ക് വളര്‍ന്നപ്പോള്‍ ഈ ഗ്രാമീണ കൃഷിയിടങ്ങളെല്ലാം ഗംഭീര റിയല്‍ എസ്‌റ്റേറ്റ് ആസ്തികളായി പരിണമിച്ചു. ബെംഗളൂരു നഗരത്തിലും മൈസൂരുവിലും ഡെല്‍ഹിയിലും അദ്ദേഹത്തിന് റിയല്‍റ്റി ആസ്തികളുണ്ട്.

കര്‍ണാടകയിലെ മിക്കവാറും രാഷ്ട്രീയക്കാര്‍ക്കുള്ളതുപോലെ ക്വാറി ബിസിനസിലും ഡികെയും കുടുംബവും സജീവമാണ്. എന്‍ജിനീയറിംഗ് കോളേജുകളടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഡികെയ്ക്കുണ്ട്. ആകെ 1140 കോടി രൂപയുടെ സ്ഥാവര ആസ്തികള്‍. സ്വര്‍ണവും മറ്റുമടക്കം ജംഗമ സ്വത്തുക്കള്‍ 273 കോടി രൂപയുടേത്.

ബ്രാന്‍ഡ് ‘ഡികെ’

നാട്ടുകാരെ ദാരിദ്ര്യം കാട്ടി നേടുന്ന വോട്ടുകളും സിംപതിയുമൊന്നും ഡികെയ്ക്ക് താല്‍പ്പര്യമില്ല. ലൂയി വിറ്റണ്‍ സ്‌റ്റോളുകള്‍, ഗൂച്ചി സ്‌കാര്‍വുകള്‍, റോളക്‌സിന്റെയും കാര്‍ട്ടിയറിന്റെയും വാച്ചുകള്‍ എന്നിങ്ങനെ ആഡംബരത്തില്‍ നിറഞ്ഞാണ് പൊതുവേദികൡ പോലും ഡികെയുടെ കടന്നുവരവ്. എന്‍ വഴി തനി വഴി എന്ന പ്രഖ്യാപനം, ഷര്‍ട്ടുകളിലും കുര്‍ത്തകളിലും ‘ഡികെ’ എന്ന രണ്ടക്ഷരം മോണോഗ്രാമായി കാണാം. താന്‍ തന്നെ ഒരു ബ്രാന്‍ഡാണെന്ന പ്രഖ്യാപനമാണത്.

പ്രശ്‌നപരിഹാരകന്‍

Image: Wikimedia commons/ ai-generated

കോണ്‍ഗ്രസ് പാര്‍ട്ടി പ്രശ്‌നങ്ങൡ പെടുമ്പോഴെല്ലാം പ്രശ്‌നപരിഹാരകനും മിക്കവാറും ഡികെയാണ്. കുതിരക്കച്ചവടത്തില്‍ പെടാതെ എംഎല്‍എമാരെ റിസോര്‍ട്ടുകളില്‍ താമസിപ്പക്കേണ്ടി വരുമ്പോള്‍, പാര്‍ട്ടിക്ക് വലിയ ഫണ്ടുകള്‍ വേണ്ടിവരുമ്പോള്‍… ഡികെയാണ് പലപ്പോഴും രക്ഷയ്‌ക്കെത്തുക. സ്വകാര്യ ആസ്തികള്‍ക്കപ്പുറം മികച്ച വികസന കാഴ്ചപ്പാടുള്ള നേതാവ് കൂടിയാണ് ഡികെ. ബെംഗളൂരുവിലെ ബിഡാദിയില്‍ 9,000 ഏക്കര്‍ ഭൂമിയില്‍ വരാനിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എഐ-പവേഡ് ടൗണ്‍ഷിപ്പിന്റെ പിന്നിലെ പ്രചോദന ശക്തിയും ഡി കെ ശിവകുമാറാണ്. കര്‍ണാടകയുടെ ഭാവി വികസന സ്വപ്‌നങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ ഡികെയ്ക്ക് സാധിക്കുമോ. കാത്തിരുന്നു കാണാം.

———————-

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version