യുഎഇക്ക് വേണം ബ്രഹ്മോസും ആകാശ് തീറും; പ്രതിരോധ ഇടപാടില്‍ ചര്‍ച്ചകള്‍ സജീവമായി, ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി വീണ്ടും റഷ്യ, പ്രധാന ബിസിനസ് വാര്‍ത്തകള്‍

യുഎസില്‍ നിന്നടക്കം വന്‍ തുക മുടക്കി വാങ്ങിയ പ്രതിരോധ സംവിധാനങ്ങളുണ്ടായിട്ടും ഇറാന്‍ ആക്രമണത്തില്‍ യുഎഇക്ക് സാരമായ നാശനഷ്ടങ്ങളുണ്ടായി

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image: AI-generated

ഇന്ത്യ-യുഎഇ പ്രതിരോധ ഇടപാട് ചര്‍ച്ചകള്‍ സജീവം

ബ്രഹ്മോസടക്കം തദ്ദേശീയമായി നിര്‍മിച്ച പ്രതിരോധ സംവിധാനങ്ങളുടെ വില്‍പ്പനക്കായി ഇന്ത്യയും യുഎഇയും ചര്‍ച്ച നടത്തുകയാണ്. ഓപ്പറേഷന്‍ സിന്ദൂറിനിടെ കരുത്ത് തെളിയിച്ച വ്യോമ പ്രതിരോധ സംവിധാനമായ ആകാശ് തീറും യുഎഇയുടെ ബൈയിംഗ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇറാന്‍ യുദ്ധത്തിനിടെ ഇറാനില്‍ നിന്ന് ശക്തമായ ആക്രമണമാണ് യുഎഇ നേരിട്ടത്. യുഎസില്‍ നിന്നടക്കം വന്‍ തുക മുടക്കി വാങ്ങിയ പ്രതിരോധ സംവിധാനങ്ങളുണ്ടായിട്ടും ഇറാന്‍ ആക്രമണത്തില്‍ യുഎഇക്ക് സാരമായ നാശനഷ്ടങ്ങളുണ്ടായി. ഈ സാഹചര്യത്തില്‍ പ്രതിരോധം ശക്തമാക്കാനാണ് ഇന്ത്യന്‍ പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാനായി ചര്‍ച്ചകള്‍ ആരംഭിച്ചത്. റഷ്യയുമൊത്ത് വികസിപ്പിച്ചതായതിനാല്‍ യുഎഇക്ക് ബ്രഹ്മോസ് മിസൈലുകള്‍ വില്‍ക്കാന്‍ റഷ്യയുടെ സമ്മതം ആവശ്യമാണ്.

ഇന്ത്യയുടെ 50% ക്രൂഡ് ഇറക്കുമതി റഷ്യയില്‍ നിന്ന്

ഇന്ത്യയുടെ എറ്റവും വലിയ എണ്ണ ദാതാവായി വീണ്ടും റഷ്യ. ജൂണില്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി 40% ഉയര്‍ന്ന് പ്രതിദിനം 2.66 ദശലക്ഷം ബാരലിലേക്കെത്തി. ഇതോടെ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയുടെ പാതിയും റഷ്യയില്‍ നിന്നായി. ബ്രെന്റ് ക്രൂഡിനേക്കാള്‍ ബാരലിന് 5 ഡോളര്‍ വരെ ഡിസ്‌കൗണ്ടിലാണ് റഷ്യ ഇന്ത്യക്ക് ക്രൂഡ് ഓയില്‍ നല്‍കുന്നത്.

സമ്മര്‍ദ്ദം അതിജീവിച്ച് വിപണി

ഓഹരി വിപണി ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പശ്ചിമേഷ്യയില്‍ നിലവില്‍ വന്ന ശാന്തിയാണ് വിപണിയെയും കൈപിടിച്ചുയര്‍ത്തിയത്. സെന്‍സെക്‌സ് 291 പോയന്റ് ഉയര്‍ന്ന് 77,094 ലും നിഫ്റ്റി 90 പോയന്റ് ഉയര്‍ന്ന് 24,102 ലും വ്യാപാരം അവസാനിപ്പിച്ചു. യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ സെലക്ടീവ് ബൈയിംഗാണ് ഓഹരികളില്‍ നടക്കുന്നത്. ആദ്യ ഘട്ട ചര്‍ച്ചകള്‍ ശുഭകരമായി അവസാനിച്ചത് ക്രൂഡ് ഓയിലിനും ഓഹരി വിപണിക്കും മേലുള്ള സമ്മര്‍ദ്ദം കുറച്ചിട്ടുണ്ട്. മീഡിയ, ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഐടി മേഖലകളില്‍ നിക്ഷേപകര്‍ മികച്ച വാങ്ങല്‍ നടത്തി.

കൊച്ചിന്‍ ഷിപ്യാര്‍ഡിന്റെ ഓഹരി കേന്ദ്രം വില്‍ക്കുമെന്ന് അഭ്യൂഹം

കൊച്ചിന്‍ ഷിപ്യാര്‍ഡിന്റെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കപ്പല്‍ ശാലയുടെ ഓഹരിവില ഇന്ന് 3 ശതമാനത്തിലേറെ ഇടിഞ്ഞ് 1,418 വരെയെത്തി. 8% വരെ ഡിസ്‌കൗണ്ടില്‍ ഓഹരികള്‍ വില്‍ക്കുമെന്ന അഭ്യൂഹങ്ങളാണ് ഓഹരിക്ക് തിരിച്ചടിയായത്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര ധനമന്ത്രാലയം നിഷേധിച്ചു. ഇതോടെ ഷിപ്യാര്‍ഡ് ഓഹരി 1482 ലേക്ക് നില മെച്ചപ്പെടുത്തി.

അപ്രതീക്ഷിത രാജിയുമായി സ്റ്റാര്‍മര്‍

അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍. വമ്പന്‍ ഭൂരിപക്ഷത്തിലാണ് അധികാരത്തിലെത്തിയതെങ്കിലും ലേബര്‍ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലാപവും വിവാദങ്ങളും പൊതുജന പിന്തുണയിലെ ഇടിവുമാണ് രണ്ടു വര്‍ഷം തികയ്ക്കുന്നതിന് മുന്‍പേയുള്ള സ്റ്റാര്‍മറുടെ രാജിയിലേക്ക് നയിച്ചത്. സെപ്റ്റംബറില്‍ പുതിയ പ്രധാനമന്ത്രി അധികാരത്തിലേറും വരെ സ്റ്റാര്‍മര്‍ തുടരും. മുതിര്‍ന്ന ലേബര്‍ പാര്‍ട്ടി നേതാവ് ആന്‍ഡി ബേണ്‍ഹാം ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 10 വര്‍ഷത്തിനിടെ അധികാരമൊഴിയുന്ന ഏഴാമത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് സ്റ്റാര്‍മര്‍.

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version