വൈകാതെ പിഎഫ് നിക്ഷേപം യുപിഐയിലൂടെ പിന്‍വലിക്കാം; പരീക്ഷണഘട്ടം പൂര്‍ത്തിയായി, ഇനി ആക്രമിച്ചാല്‍ യുദ്ധം മധ്യേഷ്യക്കപ്പുറത്തേക്ക് നീളുമെന്ന് ഇറാന്‍, പ്രധാന ബിസിനസ് വാര്‍ത്തകള്‍

വൈകാതെ തന്നെ പിഎഫിലെ പണം യുപിഐ വഴി ആളുകള്‍ക്ക് ബാങ്ക് എക്കൗണ്ടിലേക്ക് പിന്‍വലിക്കാനാകുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവിയ

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image: AI-generated

പിഎഫ് നിക്ഷേപം വൈകാതെ യുപിഐയിലൂടെ

പ്രോവിഡന്റ് ഫണ്ട് നിക്ഷേപം യുപിഐയിലൂടെ പിന്‍വലിക്കാനുള്ള സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി. വൈകാതെ തന്നെ പിഎഫിലെ പണം യുപിഐ വഴി ആളുകള്‍ക്ക് ബാങ്ക് എക്കൗണ്ടിലേക്ക് പിന്‍വലിക്കാനാകുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവിയ പറഞ്ഞു. പിഎഫ് നിക്ഷേപത്തിന്റെ ഒരു ഭാഗം മരവിപ്പിച്ചു നിര്‍ത്തുകയും വലിയൊരു ഭാഗം പിന്‍വലിക്കാനായി ലഭ്യമാക്കുകയും ചെയ്യുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി വ്യക്തമാക്കി.

എത്ര പണം പിന്‍വലിക്കാമെന്ന് ഇപിഎഫ് നിക്ഷേപകന് കാണാനാകും. ഇതനുസരിച്ച് പിന്‍വലിക്കല്‍ പ്ലാന്‍ ചെയ്യാം. പണം ബാങ്കിലെത്തിയാല്‍ യുപിഐ ഇടപാടുകളിലൂടെയോ എടിഎമ്മുകളിലൂടെയോ അത് നിക്ഷേപകന് ഉപയോഗിക്കാം.

വാട്‌സ്ആപ്പിലൂടെ പിഎഫ് നിക്ഷേപകന് ഇപിഎഫ്ഒയുമായി ബന്ധപ്പെടാനുള്ള സൗകര്യവും തയാറായി വരുന്നുണ്ട്. മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ നടപടി. ഇപിഎഫ്ഒയുടെ രജിസ്റ്റര്‍ ചെയ്ത വാട്‌സ്ആപ്പ് നമ്പറിലേക്ക് ‘ഹലോ’ എന്ന് സന്ദേശമയച്ച് ഉപഭോക്താവിന് സംഭാഷണം ആരംഭിക്കാം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനമായിരിക്കും ഇത്.

ആക്രമിച്ചാല്‍ യുദ്ധം മധ്യേഷ്യക്ക് പുറത്തേക്ക് കടക്കുമെന്ന് ഇറാന്‍

സൈനികമായി ഇനി ആക്രമിച്ചാല്‍ മധ്യേഷ്യയ്ക്കപ്പുറത്തേക്ക് കടക്കുന്ന കൂടുതല്‍ വിശാലമായ യുദ്ധമുണ്ടാകുമെന്ന് യുഎസിനും ഇസ്രയേലിനും ഇറാന്റെ മുന്നറിയിപ്പ്. ശക്തമായ തിരിച്ചടി ശത്രുക്കളെ തകര്‍ക്കുമെന്നും ഇറാന്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഇറാനുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടി പുനരാരംഭിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയോടാണ് ഇറാന്റെ രൂക്ഷമായ പ്രതികരണം. സൗദിയും യുഎഇയുമടക്കം സുഹൃദ് രാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇറാനെതിരെ വീണ്ടുമൊരു ആക്രമണം ഒഴിവാക്കിയതെന്നും ട്രംപ് പറഞ്ഞിരുന്നു.

ക്രൂഡില്‍ അല്‍പ്പം ആശ്വാസം, രൂപയില്‍ നിരാശ

ക്രൂഡ് ഓയില്‍ വിലയില്‍ ചെറിയ ആശ്വാസം ബുധനാഴ്ച ദൃശ്യമാണ്. ബ്രെന്റ് ക്രൂഡ് വില 110 ഡോളറിന് മുകളില്‍ നിന്ന് 2.5% താഴേക്കിറങ്ങി 108.5 ഡോളറിലെത്തി. യുഎസ് ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 101.8 ഡോളറാണ് വില. എണ്ണവിലയില്‍ അല്‍പ്പം ആശ്വാസമുണ്ടെങ്കിലും രൂപയില്‍ അതില്ല. ഇന്ത്യന്‍ കറന്‍സി ഡോളറിനെതിരെ ബുധനാഴ്ചയും ഇടിഞ്ഞു. 96.9 ഡോളര്‍ എന്ന പുതിയ റെക്കോഡാണ് ഇന്ന് രൂപ സൃഷ്ടിച്ചത്. യുഎസ് ബോണ്ട് വരുമാനത്തിലെ വര്‍ധനയും രൂപക്ക് തിരിച്ചടിയായി. 96.8 ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.

സ്വര്‍ണവില കുതിച്ചു, വിപണിയില്‍ ചാഞ്ചാട്ടം

കേരളത്തില്‍ സ്വര്‍ണവില ഇന്ന് മികച്ച കുതിപ്പ് നടത്തി. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 120 രൂപ വര്‍ധിച്ച് 14,515 ല്‍ എത്തി. പവന് 960 രൂപ ഉയര്‍ന്ന് 1,16,120 രൂപയാണ് ഇന്നത്തെ വില. സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വില ഔണ്‍സിന് കാല്‍ ശതമാനം വര്‍ധിച്ച് 4500 ഡോളറിലെത്തി.

വിപണിയില്‍ കനത്ത ഇടിവും അതുപോലെ ശക്തമായ തിരിച്ചുവരവും കണ്ട ദിവസമാണിന്ന്. ഗ്യാപ്പ് ഡൗണ്‍ ഓപ്പണിംഗിന് ശേഷം 71,545 വരെ താഴ്ന്ന സെന്‍സെക്‌സ് 800 പോയന്റ് തിരിച്ചു പിടിച്ച് 75,318 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 23,397 വരെ താഴ്ന്ന് സപ്പോര്‍ട്ടെടുത്ത ശേഷം 23,659 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓയില്‍ ആന്‍ഡ് ഗ്യാസ്, എനര്‍ജി ഓഹരികള്‍ 1.5% മുന്നേറ്റം നടത്തി. മികച്ച ഓഹരികളില്‍ താഴ്ന്ന നിലയില്‍ നിന്ന് വാല്യു ബൈയിംഗ് നടന്നത് വിപണിക്ക് നേട്ടമായി.

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version