കൂപ്പുകുത്തി സെന്‍സെക്‌സ്, വിപണിയില്‍ ചോരപ്പുഴ, ഐടി ഓഹരികള്‍ക്ക് കനത്ത തിരിച്ചടി; പ്രധാന ബിസിനസ് വാര്‍ത്തകള്‍

പശ്ചിമേഷ്യൻ പ്രതിസന്ധിയും ആഗോള വിപണിയിലെ തിരിച്ചടികളും കാരണം ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഐടി ഓഹരികളുടെ തകർച്ചയും ക്രൂഡ് ഓയിൽ വിലവർദ്ധനവും വിപണിയെ ദോഷകരമായി ബാധിച്ചു. സെൻസെക്സ് 1.3 ശതമാനവും നിഫ്റ്റി 1.14 ശതമാനവുമാണ് ഇടിഞ്ഞത്. വരുമാന വളർച്ചാ അനുമാനം ഐടി കമ്പനികൾ വെട്ടിച്ചുരുക്കിയതാണ് വിൽപന സമ്മർദ്ദം ശക്തമാക്കിയത്. അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണ്ണവില കുറഞ്ഞപ്പോൾ ഡോളറിനെതിരെ രൂപയുടെ മൂല്യം 94.25 എന്ന നിലയിലേക്ക് താഴ്ന്നു.

Veena M A
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to...
- Senior Content Writer
Image: AI-generated

തകര്‍ന്ന് വിപണി

പശ്ചിമേഷ്യന്‍ പ്രതിസന്ധിയും അതെത്തുടര്‍ന്നുള്ള ഇന്ധനവിലക്കയറ്റവും തുടര്‍ച്ചയായ മൂന്നാംസെഷനിലും ഇന്ത്യന്‍ ഓഹരി വിപണിയെ ചോരപ്പുഴയാക്കി. ഐടി കമ്പനി ഓഹരികളുടെ തകര്‍ച്ചയും വിറ്റൊഴിക്കല്‍ സമ്മര്‍ദ്ദവും വിപണിയുടെ തകര്‍ച്ചയ്ക്ക് ഇരുട്ടടിയായി. ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 1200 പോയിന്റും നിഫ്റ്റി 320 പോയിന്റും ഇടിഞ്ഞു. നിഫ്റ്റി 1.14 ശതമാനം ഇടിഞ്ഞ് 23,898ലും സെന്‍സെക്‌സ് 1.3 ശതമാനം ഇടിഞ്ഞ് 76,664.21ലും വ്യാപാരം അവസാനിപ്പിച്ചു.

ഐടി ഓഹരികള്‍ കൂപ്പുകുത്തി

ഏതാണ്ട് എല്ലാ ഓഹരി വിഭാഗങ്ങളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്. നിഫ്റ്റി മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 1 ശതമാനം നഷ്ടം നേരിട്ടു. ഐടി ഓഹരികള്‍ 5 ശതമാനം നഷ്ടം നേരിട്ടപ്പോള്‍ ഹെല്‍ത്ത്‌കെയര്‍, ടെലികോം, ഫാര്‍മ, മീഡിയ ഉള്‍പ്പടെയുള്ള ഓഹരികള്‍ 1 ശതമാനം വരെ നഷ്ടം നേരിട്ടു. എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, സിപ്ല, ടിഎസിഎസ്, ഡോ. റെഡ്ഡീസ് എന്നിവയാണ് നഷ്ടത്തില്‍ മുന്‍നിരയിലുള്ള ഓഹരികള്‍. ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, നെസ്ലെ, എസ്ബിഐ, ട്രെന്റ് ഓഹരികളാണ് ഇന്ന് പച്ചതൊട്ടത്. ഇന്‍ഫോസിസ് ഓഹരികള്‍ക്ക് 3.7 ശതമാനം വരെയാണ് വിലയിടിഞ്ഞത. എച്ച്‌സിഎല്‍ ടെക്കിനൊപ്പം ഇന്‍ഫോസിസും നടപ്പുവര്‍ഷത്തെ വരുമാന വളര്‍ച്ച അനുമാനം വെട്ടിച്ചുരുക്കിയതാണ് ഐടി ഓഹരികളിലെ വില്‍പ്പന സമ്മര്‍ദ്ദത്തിനിടയാക്കിയത്.

എണ്ണവില കൂടി, സ്വര്‍ണ്ണമിടിഞ്ഞു

യുഎസ്-ഇറാന്‍ സംഘര്‍ത്തിനും ഹോര്‍മുസ് പ്രതിസന്ധിയ്ക്കും അയവില്ലാത്ത സാഹചര്യത്തില്‍ വിതരണസ്തംഭന ആശങ്കയില്‍ എണ്ണവിലയിലെ കുതിപ്പ് തുടരുന്നു. ബ്രെന്റ് ക്രൂഡിന് ബാരലിന് 106 ഡോളറും യുഎസ് ക്രൂഡിന് ബാരലിന് 97 ഡോളറുമാണ് വില. പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ പരിഹാരമുണ്ടാകുന്നത് വരെ എണ്ണവിലയിലെ ചാഞ്ചാട്ടം വരുംദിവസങ്ങളിലും തുടരുമെന്നാണ് വിലയിരുത്തല്‍. അതേസമയം എണ്ണവില വര്‍ധനയും പണപ്പെരുപ്പ ഭീഷണിയും കാരണം സ്വര്‍ണവില ഇടിഞ്ഞു. ഔണ്‍സിന് 39 ഡോളര്‍ ഇടിഞ്ഞ് 4695 ഡോളറാണ് രാജ്യാന്തര വിപണിയിലെ സ്വര്‍ണവില. കേരളത്തില്‍ ഗ്രാമിന് 14,020 രൂപയും പവന് 1,12,160 രൂപയുമാണ് സ്വര്‍ണവില. ഡോളറിനെതിരെ രൂപയും ഇന്ന് തകര്‍ച്ച നേരിട്ടു. 14 പൈസ നഷ്ടത്തില്‍ 1 ഡോളറിന് 94.255 ആണ് ഇന്ന് രൂപയുടെ മൂല്യം. ഈ ആഴ്ച ഡോളറിനെതിരെ 1.4 ശതമാനമാണ് രൂപയുടെ മൂല്യമിടിഞ്ഞത്.

Share This Article
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to her reporting.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version