35000 കോടിയുടെ ആസ്തി, 2 ലക്ഷത്തിലേറെ ഉപഭോക്താക്കൾ , ഇക്വിറസ് വെൽത്തിന്റെ തേരോട്ടം

സുരക്ഷിതമെന്ന് കരുതുന്ന പരമ്പരാഗത നിക്ഷേപങ്ങൾ പണപ്പെരുപ്പത്തെ മറികടക്കാൻ പര്യാപ്തമല്ല എന്ന തിരിച്ചറിവ് നിക്ഷേപകർക്കിടയിൽ ഒരു സാമ്പത്തിക വിപ്ലവത്തിന്വഴിയൊരുക്കുന്നു. ഈ മാറ്റത്തിന്റെ ചാലകശക്തിയായാണ് ഇക്വിറസ് വെൽത്ത് (Equirus Wealth) കേരളം വിപണിയിൽ ചുവടുറപ്പിക്കുന്നത്

Lakshmi Narayanan
Coordinating Editor
Lakshmi Narayanan is a contributor to The Profit News, writing on business, economy, and current affairs. Her work reflects a keen eye for emerging trends and...
- Coordinating Editor

കേരളത്തിന്റെ സാമ്പത്തിക രംഗം ഇന്ന് സവിശേഷമായ ഒരു സാമ്പത്തിക രംഗത്തെ സമൂലമായ ഒരു മാറ്റത്തിനു സാക്ഷ്യം വഹിക്കുകയാണ്. സംസ്ഥാനത്തെ ബാങ്ക് നിക്ഷേപങ്ങൾ 9.30 ലക്ഷം കോടി രൂപ എന്ന വിസ്മയിപ്പിക്കുന്ന സംഖ്യയിൽ എത്തിനിൽക്കുമ്പോഴും, ഓഹരി വിപണിയിലധിഷ്ഠിതമായ നിക്ഷേപങ്ങളിൽ കേരളം കേവലം 11 ശതമാനത്തിൽ ഒതുങ്ങുന്നു. അയൽസംസ്ഥാനങ്ങളായ കർണാടക (30%), തമിഴ്നാട് (25%) എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ പിന്നിലാണ്. 90-കളിലെ യു.ടി.ഐ തിരിച്ചടികളും 2008-ലെ വിപണി തകർച്ചയും സൃഷ്ടിച്ച ഭീതിയിൽ രൂപപ്പെട്ട ഈ ‘ഡെബ്റ്റ്-ഇക്വിറ്റി ഗ്യാപ്’ മലയാളികളുടെ നിക്ഷേപ ശീലങ്ങളിലെ ഒരു മനഃശാസ്ത്രപരമായ തടസ്സമാണ്. എന്നാൽ, സുരക്ഷിതമെന്ന് കരുതുന്ന പരമ്പരാഗത നിക്ഷേപങ്ങൾ പണപ്പെരുപ്പത്തെ മറികടക്കാൻ പര്യാപ്തമല്ല എന്ന തിരിച്ചറിവ് നിക്ഷേപകർക്കിടയിൽ ഒരു സാമ്പത്തിക വിപ്ലവത്തിന്വഴിയൊരുക്കുന്നു. ഈ മാറ്റത്തിന്റെ ചാലകശക്തിയായാണ് ഇക്വിറസ് വെൽത്ത് (Equirus Wealth) കേരളം വിപണിയിൽ ചുവടുറപ്പിക്കുന്നത്.

2007-ൽ പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാലയുടെ പിന്തുണയോടെ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് രംഗത്ത് തുടക്കമിട്ട ഇക്വിറസ്, ഇന്ന് ഇന്ത്യയിലെ മുൻനിര വെൽത്ത് മാനേജ്‌മെന്റ് ഗ്രൂപ്പായി വളർന്നിരിക്കുന്നു. 2018-ൽ ഫെഡറൽ ബാങ്കുമായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ഈ വളർച്ചയിൽ നിർണ്ണായകമായി. വെറുമൊരു ബ്രോക്കിംഗ് സ്ഥാപനം എന്ന നിലയിൽ നിന്നും ഇടപാടുകാരുടെ സാമ്പത്തിക വളർച്ചയിൽ നേരിട്ട് ഉത്തരവാദിത്തമുള്ള ഒരു ഫിഡ്യൂഷ്യറി സ്ഥാപനമായി ഇക്വിറസ് പരിണമിച്ചു. ഇന്ന് ഇക്വിറസിന്റെ ആസ്തിയുടെ വളർച്ചാ ചിത്രം ആരെയും അമ്പരപ്പിക്കുന്നതാണ്.

സാപ്പിയൻ ഫിൻ സർവീസസ് (ഏറ്റെടുക്കൽ) വിഭാഗത്തിൽ ₹13,500 കോടി രൂപയുടെ ആസ്തിയും ക്രെഡൻസ് ഫാമിലി ഓഫീസ് (ഏറ്റെടുക്കൽ) വിഭാഗത്തിൽ ₹8,500 കോടിയുടെ ആസ്തിയും ഉള്ള സ്ഥാപനത്തിന് മറ്റ് ഓർഗാനിക് ആസ്തികളുടെ വിഭാഗത്തിൽ ₹13,000 കോടിയുടെ പിൻബലമുണ്ട്. അങ്ങനെ ആകെ മൊത്തം ₹35,000 കോടി രൂപയുടെ ആസ്തിയാണ് ഇക്വിറസ് ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നത്.

ഈ വളർച്ച കേവലം ലാഭക്കണക്കുകളിൽ ഒതുങ്ങുന്നില്ല, മറിച്ച് ഇടപാടുകാരും വെൽത്ത് മാനേജറും തമ്മിലുള്ള ബന്ധത്തെ വെറും ക്രയവിക്രയങ്ങൾക്കപ്പുറം (Transactional) വിശ്വാസത്തിലധിഷ്ഠിതമായ പങ്കാളിത്തമാക്കി മാറ്റിയതിന്റെ ഫലം കൂടിയാണ്. ഇക്വിറസ് വെൽത്ത് എന്ന സ്ഥാപനത്തെ ഈ രീതിയൽ സാമ്പത്തിക രംഗത്തെ മുന്നേറ്റത്തിന് സജ്ജമാക്കിയതിൽ ഡയറക്റ്റർ ദിനേശ് നായർ വഹിച്ച പങ്ക് വളരെ വലുതാണ്.

വിശ്വാസത്തിലധിഷ്ഠിതമായ നിക്ഷേപ ശൈലി

“ആദ്യം ഉപഭോക്താവ്, പിന്നെ കമ്പനി, ഒടുവിൽ ജീവനക്കാർ” എന്ന ഉന്നതമായ മൂല്യബോധമാണ് ഇക്വിറസിനെ നയിക്കുന്നത്. സങ്കീർണ്ണമായ വിപണി സാഹചര്യങ്ങളിൽ നിക്ഷേപകരുടെ സാമ്പത്തിക പെരുമാറ്റത്തെ ) നിയന്ത്രിക്കുക എന്നതാണ് ഒരു വെൽത്ത് മാനേജരുടെ പ്രഥമ ദൗത്യം. വിപണിയിലെ താൽക്കാലിക ഇടിവുകളിൽ പരിഭ്രാന്തരാകാതെ ‘ക്ഷമ’ കൈവിടരുതെന്ന നിർദേശം സ്ഥാപനത്തിലെ ഓരോ അംഗങ്ങളും പിന്തുടരുന്നു. കേരള വിപണിയിലെ ഓരോ ചെറിയ മാറ്റങ്ങളും ഉൾക്കൊണ്ടുണ്ടാക്കിയ പോർട്ടഫോളിയോയാണ് ഈ വിപണിയിൽ ഞങ്ങൾക്ക് കരുത്തുറ്റ സാന്നിധ്യം നൽകിയത്” ദിനേശ് നായർ പറയുന്നു.

“വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും ലക്ഷ്യബോധത്തോടെ നിക്ഷേപം തുടരുന്നവർക്കേ മികച്ച ആദായം നേടാനാകൂ,” എന്ന അദ്ദേഹത്തിന്റെ വാക്കുകൾക്ക് അടിവരയിടുന്നതാണ് കോവിഡ് കാലത്തെ തകർച്ചയിലും ഇക്വിറസിൽ വിശ്വാസമർപ്പിച്ച ഉപഭോക്താവിന് ലഭിച്ച 150% റിട്ടേൺ. കേവലം സ്റ്റോക്കുകൾ തിരഞ്ഞെടുക്കുന്നതിലുപരി, നിക്ഷേപകന്റെ വൈകാരികമായ പിരിമുറുക്കങ്ങളെ മാനേജ് ചെയ്യുന്ന കൺസൾട്ടേറ്റീവ് സമീപനമാണ് കമ്പനി സ്വീകരിക്കുന്നത്.

നൂതന നിക്ഷേപ മാർഗങ്ങളും മുതിർന്ന പൗരന്മാർക്കായുള്ള പദ്ധതികളും

പരമ്പരാഗത മ്യൂച്വൽ ഫണ്ടുകൾക്ക് പുറമെ, 11.9% പ്രതീക്ഷിക്കുന്ന യീൽഡും ക്യാപിറ്റൽ പ്രൊട്ടക്ഷനും വാഗ്ദാനം ചെയ്യുന്ന 42 മാസം കാലാവധിയുള്ള മാർക്കറ്റ് ലിങ്ക്ഡ് ഡിബഞ്ചറുകൾ (MLD) പോലുള്ള ആധുനിക ഉൽപ്പന്നങ്ങൾ ഇക്വിറസ് അവതരിപ്പിക്കുന്നു. ഗിഫ്റ്റ് സിറ്റി വഴി 5,000 ഡോളർ പോലുള്ള കുറഞ്ഞ തുകയിൽ അന്താരാഷ്ട്ര വിപണിയിൽ നിക്ഷേപിക്കാനുള്ള സൗകര്യം പ്രവാസികൾക്ക് വലിയൊരവസരമാണ്.

കേരളത്തിലെ മുതിർന്ന പൗരന്മാർക്കായി ‘സിസ്റ്റമാറ്റിക് വിത്‌ഡ്രോവൽ പ്ലാൻ’ (SWP) വഴി സുരക്ഷിതമായ വരുമാനം കമ്പനി ഉറപ്പാക്കുന്നു. ഇതിനായി ‘അഞ്ച് ബാസ്കറ്റുകൾ’ (Five Baskets) എന്ന തന്ത്രമാണ് ഇക്വിറസ് പിന്തുടരുന്നത്:

* ബാങ്ക് എഫ്.ഡി: അടിയന്തര ലിക്വിഡിറ്റി ഉറപ്പാക്കാൻ.
* ഹൈബ്രിഡ് ഫണ്ടുകൾ: മിതമായ റിസ്കിൽ സ്ഥിരതയുള്ള വരുമാനത്തിന്.
* മൾട്ടി അസറ്റ് ഫണ്ടുകൾ: വ്യത്യസ്ത ആസ്തികളിലൂടെ റിസ്ക് കുറയ്ക്കാൻ.
* ഫ്ലെക്സി ക്യാപ് ഫണ്ടുകൾ: വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ആനുകൂല്യം നേടാൻ.
* മിഡ് & ലാർജ് ക്യാപ് ഫണ്ടുകൾ: അടുത്ത തലമുറയ്ക്കായുള്ള ദീർഘകാല ആസ്തി രൂപീകരണത്തിന്

ഭാവി ലക്ഷ്യങ്ങൾ: കേരളത്തിൽ 10,000 കോടി രൂപയുടെ ആസ്തി ലക്ഷ്യം

നിലവിൽ കേരളത്തിൽ 4,000 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന ഇക്വിറസ് വെൽത്ത്, അടുത്ത 3-5 വർഷത്തിനുള്ളിൽ ഇത് 10,000 കോടി രൂപയിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ കേരള വിപണിയുടെ 10% വിഹിതം സ്വന്തമാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, തിരുവല്ല എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വിപുലീകരിക്കുന്നതിലൂടെ കൂടുതൽ നിക്ഷേപകരിലേക്ക് ഈ സേവനങ്ങൾ എത്തും.

കേരളത്തിലെ നിക്ഷേപകരെ സാമ്പത്തികമായി ശാക്തീകരിക്കുകയും അവരെ ആധുനിക വെൽത്ത് മാനേജ്‌മെന്റിന്റെ ഭാഗമാക്കുകയും ചെയ്യുന്നതിലൂടെ, സംസ്ഥാനത്തിന്റെ ആസ്തി നിർമ്മാണ ശീലങ്ങളിൽ ഒരു പുതിയ ചരിത്രം രചിക്കുകയാണ് ഇക്വിറസ് വെൽത്ത്. കേരളത്തിന്റെ നിക്ഷേപ ഭൂപടത്തിൽ വിപ്ലവകരമായ മാറ്റത്തിന്റെ തുടക്കമാണിത്.

Share This Article
Coordinating Editor
Lakshmi Narayanan is a contributor to The Profit News, writing on business, economy, and current affairs. Her work reflects a keen eye for emerging trends and analysis.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version