2.13 ശതമാനം; രാജ്യത്ത് പണപ്പെരുപ്പം കൂടി

മൊത്തവിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഫെബ്രുവരിയില്‍ 2.13 ശതമാനമായി കുതിച്ചുയര്‍ന്നു. ജനുവരിയില്‍ ഇത് 1.81 ശതമാനവും ഡിസംബറില്‍ 0.96 ശതമാനവും ആയിരുന്നു. തുടര്‍ച്ചയായ നാലാം മാസവും പണപ്പെരുപ്പം കൂടിയത് രാജ്യമെമ്പാടും ക്രമേണയുള്ള വിലവര്‍ധന സംഭവിക്കുന്നുവെന്ന സൂചനയാണിത്.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Image credit: AI-generated

രാജ്യത്ത് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഫെബ്രുവരിയില്‍ 11 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഇന്ധനവിലയുടെ സ്വാധീനമില്ലാതിരുന്നിട്ടും ചരക്ക് നിര്‍മ്മാണത്തിലെ വിലസമ്മര്‍ദ്ദവും ചില പ്രധാന ചരക്കുകളുടെ വിലയുമാണ് പണപ്പെരുപ്പത്തിനിടയാക്കിയതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. മൊത്തവിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഫെബ്രുവരിയില്‍ 2.13 ശതമാനമായി കുതിച്ചുയര്‍ന്നു. ജനുവരിയില്‍ ഇത് 1.81 ശതമാനവും ഡിസംബറില്‍ 0.96 ശതമാനവും ആയിരുന്നു. തുടര്‍ച്ചയായ നാലാം മാസവും പണപ്പെരുപ്പം കൂടിയത് രാജ്യമെമ്പാടും ക്രമേണയുള്ള വിലവര്‍ധന സംഭവിക്കുന്നുവെന്ന സൂചനയാണിത്. 

അടിസ്ഥാനലോഹങ്ങള്‍, ഭക്ഷ്യേതര വസ്തുക്കള്‍, ഭക്ഷ്യസാധനങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയാണ് വിലക്കയറ്റിന് കാരണമായത്. മൊത്തസവിലസൂചികയെ ഏറ്റവുമധികം സ്വാധീനിക്കുന്ന നിര്‍മ്മാണോല്‍പ്പന്നങ്ങള്‍ ഫെബ്രുവരിയിലെ പണപ്പെരുപ്പത്തിന് പ്രധാനകാരണമായി. ഈ വിഭാഗത്തിലെ പണപ്പെരുപ്പം ഫെബ്രുവരിയില്‍ 2.9 ശതമാനമായിരുന്നു. ജനുവരിയില്‍ ഇത് 2.86 ശതമാനവും ഡിസംബറില്‍ 2.03 ശതമാനവുമായിരുന്നു. ഭക്ഷ്യ പണപ്പെരുപ്പം ഫെബ്രുവരിയില്‍ 1.85 ശതമാനമായി. ജനുവരിയില്‍ ഇത് 1.41 ശതമാനമായിരുന്നു.

കാര്‍ഷികോല്‍പ്പന്നങ്ങള്‍, ധാതുക്കള്‍ എന്നിവ ഉള്‍പ്പെടുന്ന സുപ്രധാന മേഖലയിലെ പണപ്പെരുപ്പം കുത്തനെ ഉയര്‍ന്ന്‌ 3.27 ശതമാനമായി. ജനുവരിയില്‍ ഇത് 2.21 ശതമാനവും ഡിസംബറില്‍ വെറും 0.21 ശതമാനവും ആയിരുന്നു. ഭക്ഷ്യ വിഭാഗത്തില്‍ പച്ചക്കറി വിലക്കയറ്റം ജനുവരിയിലെ 6.78 ശതമാനത്തില്‍ നിന്ന് 4.73 ശതമാനമായി കുറഞ്ഞു. അതേസമയം പയറുവര്‍ഗ്ഗങ്ങള്‍, ഉരുളക്കിഴങ്ങ്, മുട്ട, മത്സ്യം, ഇറച്ചി എന്നിവയ്ക്ക് ഏറ്റവുമധികം വിലകൂടിയ മാസമായിരുന്നു ഫെബ്രുവരി. 

മൊത്തവില പൊതുവെ ഉയര്‍ന്നിട്ടുണ്ടെങ്കിലും, ഇന്ധനം, വൈദ്യുതി മേഖലകളില്‍ നാണയച്ചുരുക്കമാണ് രേഖപ്പെടുത്തിയത്. ഈ മേഖലയില്‍ 3.78 ശതമാനത്തിന്റെ വിലക്കുറവാണ് ഉണ്ടായത്.

English Summary

India's Wholesale Price Index (WPI) inflation surged to an 11-month high of 2.13% in February, marking the fourth consecutive monthly increase. Government data indicates that the rise was primarily driven by price pressures in manufactured goods—which account for a significant portion of the index—as well as primary articles like minerals and non-food items. While fuel and power sectors actually experienced a deflation of 3.78%, costs for essential commodities such as pulses, potatoes, eggs, and meat rose sharply. This upward trend from 1.81% in January and 0.96% in December signals a steady, nationwide increase in price levels across key industrial and agricultural sectors.
Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version