കശ്മീരിനായി റെയില്‍വേയുടെ ആപ്പിള്‍ ട്രെയിന്‍; മഴയും മണ്ണിടിച്ചിലും മൂലം തിരിച്ചടിയേറ്റ കര്‍ഷകര്‍ക്ക് ആശ്വാസം

ജൂണില്‍ കശ്മീരില്‍ നിന്ന് ചെറി പഴങ്ങളുമായി റെയില്‍വേ, ട്രെയിനുകള്‍ ഓടിച്ചിരുന്നു. രാജ്യത്തുടനീളമുള്ള മാര്‍ക്കറ്റുകളിലേക്ക് ചെറിപ്പഴങ്ങള്‍ എത്തിക്കാന്‍ ഇത് സഹായിച്ചു

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: AI-generated

കനത്ത മഴയും മണ്ണിടിച്ചിലും ജമ്മു-കശ്മീരിലെ ആപ്പിള്‍ കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയാണ് ഈ സീസണില്‍ ഉണ്ടാക്കിയത്. ആപ്പിള്‍ വിളവെടുപ്പ് കാലമെത്തിയപ്പോഴേക്കും ശ്രീനഗര്‍-ജമ്മു ദേശീയ പാത മണ്ണിടിച്ചിലുണ്ടായി തകര്‍ന്നു. കശ്മീരില്‍ നിന്ന് ആപ്പിളുകള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എത്തിക്കുന്ന സുപ്രധാന പാത അടഞ്ഞതോടെ 600-700 കോടി രൂപയാണ് ആപ്പിള്‍ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം.

പ്രശ്‌നം പരിഹരിക്കാന്‍ ആപ്പിള്‍ ട്രെയിനുകളുമായാണ് ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തിയിരിക്കുന്നത്. കശ്മീരിലെ ബഡ്ഗാമില്‍ നിന്ന് ഡെല്‍ഹിയിലെ ആദര്‍ശ് നഗറിലേക്കാണ് എല്ലാ ദിവസവും ആപ്പിളുകളുമായി ട്രെയിനുകള്‍ ഓടുക. രാവിലെ 6.15 ന് ട്രെയിന്‍ ബഡ്ഗാമില്‍ നിന്ന് യാത്ര തിരിക്കും. അടുത്ത ദിവസം രാവിലെ 5 മണിക്ക് ട്രെയിന്‍ ഡെല്‍ഹിയിലെത്തും.

ചെറി ട്രെയിനുകള്‍

ജൂണില്‍ കശ്മീരില്‍ നിന്ന് ചെറി പഴങ്ങളുമായി റെയില്‍വേ, ട്രെയിനുകള്‍ ഓടിച്ചിരുന്നു. രാജ്യത്തുടനീളമുള്ള മാര്‍ക്കറ്റുകളിലേക്ക് ചെറിപ്പഴങ്ങള്‍ എത്തിക്കാന്‍ ഇത് സഹായിച്ചു. വിജയകരമായ ഈ പരീക്ഷണമാണ് ആപ്പിള്‍ ട്രെയിനുകള്‍ ഓടിക്കാനുള്ള ആത്മവിശ്വാസം റെയില്‍വേക്ക് നല്‍കിയത്. കശ്മീരില്‍ നിന്നുള്ള കുങ്കുമപ്പൂവ്, വാള്‍നട്ട്, കാര്‍പ്പറ്റുകള്‍, ഷോളുകള്‍ എന്നിവയും പ്രത്യേക പാഴ്‌സല്‍ ട്രെയിനുകളിലൂടെ റെയില്‍വേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. എട്ട് പാഴ്‌സല്‍ വാനുകളാണ് ഓരോ ട്രെയിുകളിലുമുണ്ടാവുക.

കത്ര-ശ്രീനഗര്‍ പാത

2025 ജൂണില്‍ കത്ര-ശ്രീനഗര്‍ റെയില്‍ പാത തുറന്നതോടെയാണ് കശ്മീര്‍ റെയില്‍വേയിലൂടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടത്. കശ്മീരില്‍ നിന്ന് കന്യാകുമാരി വരെ 4-5 ദിവസത്തിനകം ചരക്ക് എത്തിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നു. കശ്മീരിലെ കാര്‍ഷിക മേഖലയ്ക്കാണ് റെയില്‍വേയുടെ കടന്നുവരവ് ഏറ്റവും ഗുണകരമായിരിക്കുന്നത്. ഒരു കാലത്ത് ഭീകരവാദം പത്തി വിരിച്ചാടിയ കശ്മീരില്‍ ഇന്ന് കാര്‍ഷിക വിപ്ലവത്തിന്റെ സുഖകരമായ കാറ്റാണ് വീശുന്നത്. അതിനെ സഹായിക്കാന്‍ ചൂളം വിളിച്ച് റെയില്‍വേയും.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version