ജിഎസ്ടി നിരക്കിളവില്‍ കുതിക്കാനൊരുങ്ങി ടയര്‍ കമ്പനികള്‍; ടയറിന് വില കുറച്ച് സിയറ്റ്, ഓഹരി വിലയിലും മുന്നേറ്റം

99000 കോടി രൂപയുടേതാണ് ഇന്ത്യയുടെ ആഭ്യന്തര ടയര്‍ വിപണി. 25,125 കോടി രൂപയുടെ ടയര്‍ കയറ്റുമതിയും ഇന്ത്യന്‍ ടയര്‍ കമ്പനികള്‍ നടത്തുന്നുണ്ട്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: AI-generated

ജിഎസ്ടി നിരക്ക് കുറയ്ക്കലിന്റെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കളിലേക്ക് കൈമാറാനൊരുങ്ങി ടയര്‍ കമ്പനികള്‍. പ്രമുഖ ടയര്‍ കമ്പനിയായ സിയറ്റ് ലിമിറ്റഡ് വെള്ളിയാഴ്ച തങ്ങളുടെ എല്ലാ വിഭാഗം ടയറുകളുടെയും വില കുറച്ചു. എംആര്‍എഫും അപ്പോളോ ടയേഴ്‌സും അടക്കമുള്ള വമ്പന്‍മാരും വൈകാതെ നിരക്കിളവുകള്‍ പ്രഖ്യാപിച്ചേക്കും.

പുതിയ ന്യൂമാറ്റിക് ടയറുകളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായാണ് കുറച്ചിരിക്കുന്നത്. ഈ ആനുകൂല്യം പൂര്‍ണമായി ഉപഭോക്താക്കളിലേക്ക് കൈമാറാനാണ് സിയറ്റിന്റെ തീരുമാനം. ട്രാക്ടര്‍ ടയറുകള്‍ക്കും ട്യൂബുകള്‍ക്കും 18 ല്‍ 5 ശതമാനത്തിലേക്കാണ് ജിഎസ്ടി നിരക്കുകള്‍ കുറച്ചിരിക്കുന്നത്. ആനുപാതികമായ വിലക്കുറവ് സിയറ്റ് ഈ ടയറുകള്‍ക്കും നല്‍കും. 2025 സെപ്റ്റംബര്‍ 22 മുതല്‍ എല്ലാ സിയറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും വിലക്കുറവ് ബാധകമാകുമെന്ന് കമ്പനി അറിയിച്ചു.

‘ജിഎസ്ടി നിരക്കുകള്‍ കുറച്ചത് ടയര്‍ വ്യവസായത്തിനും ഉപഭോക്താക്കള്‍ക്കും വളരെയധികം ഗുണം ചെയ്യും. വിവിധ വിഭാഗങ്ങളിലുള്ള ഉപഭോക്താക്കള്‍ക്ക് വാഹനം സ്വന്തമാക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള ചെലവ് കുറയ്ക്കുക മാത്രമല്ല, ടയറുകളുടെ വില കുറയുന്നത് അത് മാറ്റാന്‍ ഉപഭോക്താക്കളെ പ്രോല്‍സാഹിപ്പിക്കുകയും അതിലൂടെ റോഡ് ഗതാഗതം കൂടുതല്‍ സുരക്ഷിതമാക്കുകയും ചെയ്യും,’ സിയറ്റ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അര്‍ണാബ് ബാനര്‍ജി പറഞ്ഞു.

99000 കോടി രൂപയുടേതാണ് ഇന്ത്യയുടെ ആഭ്യന്തര ടയര്‍ വിപണി. 25,125 കോടി രൂപയുടെ ടയര്‍ കയറ്റുമതിയും ഇന്ത്യന്‍ ടയര്‍ കമ്പനികള്‍ നടത്തുന്നുണ്ട്.

മൂല്യത്തിലും മുന്നേറ്റം

ഓഹരി വിപണിയിലും മികച്ച മുന്നേറ്റമാണ് കഴിഞ്ഞ ഒരാഴ്ചയായി ടയര്‍ കമ്പനികള്‍ നടത്തുന്നത്. ഒറ്റ ദിവസം കൊണ്ട് ജെകെ ടയേഴ്‌സ് ഓഹരികള്‍ 6 ശതമാനം ഉയര്‍ന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള എംആര്‍എഫ് ഓഹരികള്‍ 5% ഉയര്‍ന്ന് 1,49,100 വരെയെത്തി. സിയറ്റിന്റെ ഓഹരികളിലും 5% മുന്നേറ്റം ദൃശ്യമായി. അപ്പോളോ ടയേഴ്‌സ്, ടോളിന്‍സ്, ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഓഹരികളില്‍ 4% മുന്നേറ്റമുണ്ടായി.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version