റെയില്‍വേ കോച്ചുകളില്‍ എ.ഐ ക്യാമറ; ഒരുങ്ങുന്നത് Rs.20,000 കോടി പദ്ധതി

40,000 കോച്ചുകളിലായി 75 ലക്ഷം സി.സി.ടി.വികള്‍ സ്ഥാപിക്കുന്നതിന് 15,000 മുതല്‍ 20,000 കോടി രൂപ വരെ ചെലവാകുമെന്നാണ് പ്രാഥമിക നിഗമനം

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ഇനി ട്രെയിന്‍ യാത്ര കൂടുതല്‍ സുരക്ഷിതമാകും. കോച്ചുകളില്‍ നിര്‍മിത ബുദ്ധി സുരക്ഷാ ക്യാമറകള്‍ (എ.ഐ ക്യാമറകള്‍) സ്ഥാപിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. 40,000 കോച്ചുകളിലായി 75 ലക്ഷം സി.സി.ടി.വികള്‍ സ്ഥാപിക്കുന്നതിന് 15,000 മുതല്‍ 20,000 കോടി രൂപ വരെ ചെലവാകുമെന്നാണ് പ്രാഥമിക നിഗമനം. ഇതിനായി ഇന്ത്യന്‍ റെയില്‍വേ ടെണ്ടര്‍ ക്ഷണിച്ചു. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷത്തില്‍ 1,200 കോടി രൂപ വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ക്കാണ് ടെണ്ടര്‍ നടപടികളില്‍ പങ്കെടുക്കാന്‍ കഴിയുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണ്ടി വന്‍കിട ഐ.റ്റി അനുബന്ധ സംവിധാനങ്ങള്‍

എത്ര ട്രെയിനുകളിലാണ് സി.സി.ടി.വി സംവിധാനം ഏര്‍പ്പെടുത്തുകയെന്ന് വ്യക്തമല്ല. ഓരോ കോച്ചിലും ആറ് ക്യാമറകള്‍ വീതമാണ് സ്ഥാപിക്കേണ്ടത് എന്നാണ് അനുമാനിക്കുനന്നത്. ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പ്രത്യേക കോച്ചില്‍ എസ്.എല്‍.ആര്‍.ഡി സഹിതം എട്ട് വീതം ക്യാമറകളുണ്ടാകും. ഗാര്‍ഡ് റൂമിലുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷിക്കാനാകും വിധമായിരിക്കും ക്യാമറകളുടെ വിന്യാസം. ഓരോ കോച്ചിലും ലോക്കോ പൈലറ്റിന് നിരീക്ഷിക്കാവുന്ന തരത്തില്‍ നാല് ക്യാമറകളുണ്ടാകും. കൂടാതെ ട്രെയിനിന് മുന്നിലും ഹൈ റെസല്യൂഷന്‍ ക്യാമറകള്‍ സ്ഥാപിക്കും. ട്രാക്കില്‍ കാണപ്പെടുന്ന വസ്തുവിനെ എ.ഐ സഹായത്തോടെ കൃത്യമായി തിരിച്ചറിയാനും അതിനെ ട്രാക്ക് ചെയ്യാനും ആവശ്യമെങ്കില്‍ സുരക്ഷിതമായ ദൂരത്തില്‍ വച്ച് ബ്രേക്ക് ചെയ്യാനുള്ള നിര്‍ദ്ദേശം ലോക്കോ പൈലറ്റിന് നല്‍കാനും പുതിയ സംവിധാനത്തിന് കഴിയും.

സി.സി.ടി.വി ഉപകരണങ്ങളുടെ നിര്‍മാണം, ബാന്‍ഡ്വിത്ത് വിതരണക്കാര്‍, ഡാറ്റ സെന്റര്‍ പ്രൊവൈഡര്‍മാര്‍, ക്ലൗഡ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ തുടങ്ങിയ മേഖലകളിലെ നിരവധി കമ്പനികളുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ സാധ്യമാക്കേണ്ട പദ്ധതിയാണിതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ടെണ്ടര്‍ അനുവദിച്ചാല്‍ 12 മാസങ്ങള്‍ക്കുള്ളില്‍ സി.സി.ടി.വി പദ്ധതി യാഥാര്‍ഥ്യമാകും.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version