സൈബര്‍ സുരക്ഷാ സേവനങ്ങള്‍ – മൂന്ന് ഭൂഖണ്ഡങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ച് വാറ്റില്‍ കോര്‍പ്

ഓട്ടോമോട്ടീവ്, സോഷ്യല്‍ എന്‍ജിനീയറിംഗ് തുടങ്ങിയ മേഖലകളിലെ സൈബര്‍സെക്യൂരിറ്റി സേവനങ്ങളുമായി യുകെ, യുഎസ് എന്നിവിടങ്ങളില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് വാറ്റില്‍ കോര്‍പ്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

മിഡില്‍ ഈസ്റ്റ്, യുഎസ്, യുകെ, പൂര്‍വേഷ്യ എന്നീ രാജ്യങ്ങളിലെ 150 ലേറെ ഉപഭോക്താക്കള്‍ക്ക് സൈബര്‍ സുരക്ഷാ സേവനങ്ങള്‍ നല്‍കി കോഴിക്കോട് സൈബര്‍പാര്‍ക്കിലെ വാറ്റില്‍കോര്‍പ് കമ്പനി. ഓട്ടോമോട്ടീവ്, സോഷ്യല്‍ എന്‍ജിനീയറിംഗ് തുടങ്ങിയ മേഖലകളിലെ സൈബര്‍സെക്യൂരിറ്റി സേവനങ്ങളുമായി യുകെ, യുഎസ് എന്നിവിടങ്ങളില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് വാറ്റില്‍ കോര്‍പ്.


ഇന്ന് ലോകത്ത് ഏറ്റവുമധികം പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്ന സോഷ്യല്‍ എന്‍ജിനീയറിംഗ് സൈബര്‍ സെക്യൂരിറ്റിയാണ് വാറ്റില്‍ കോര്‍പ് കൈകാര്യം ചെയ്യുന്ന പുതിയ മേഖലയെന്ന് സ്ഥാപകനും സിഇഒയുമായ സുഹൈര്‍ എളമ്പിലാശ്ശേരി പറഞ്ഞു. കമ്പനികളിലെ ജീവനക്കാര്‍ അറിഞ്ഞോ അറിയാതെയോ സൈബര്‍ സുരക്ഷാമാനദണ്ഡങ്ങള്‍ മറികടന്നേക്കാം. അതിനുള്ള സാധ്യതകള്‍ മുന്‍കൂട്ടി പരീക്ഷിക്കുകയാണ് വാറ്റില്‍ കോര്‍പ് ചെയ്യുന്നത്. അതിനു പുറമെ പരമ്പരാഗത സൈബര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതും ടെസ്റ്റ് ചെയ്യുന്നതും ഇവരുടെ ഉത്തരവാദിത്തത്തില്‍ പെടും.

ഇതിനു പുറമെ ഒരാള്‍ക്ക് നേരിട്ട് ഏതെങ്കിലും കമ്പനിയുടെ സൈബര്‍ ഹാര്‍ഡ്വെയറുകളുടെ സമീപത്തേക്ക് കയറാന്‍ സാധിക്കുമെയെന്ന് പരീക്ഷിക്കുന്ന റെഡ് ടീമിംഗും വാറ്റില്‍ കോര്‍പ് ചെയ്യുന്നുണ്ടെന്ന് കമ്പനി സഹസ്ഥാപകനും സിടിഒയുമായ കാര്‍ത്തിക് കളത്തില്‍ പറഞ്ഞു. ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിലിരുന്ന് ഹാക്കര്‍ ചെയ്യുന്ന സുരക്ഷാ ഭീഷണിയല്ല ഇന്ന് സൈബര്‍ സെക്യൂരിറ്റി. സംഘടിത കുറ്റകൃത്യമെന്ന നിലയില്‍ ഒരു ടെക്‌നോളജി കമ്പനി പോലെ പ്രവര്‍ത്തിക്കുന്ന സംഘം പലയിടത്തും പ്രവര്‍ത്തിക്കുന്നുണ്ടെന്നും കാര്‍ത്തിക് പറഞ്ഞു.

മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ഓരോ മേഖലയിലും പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പാലിക്കേണ്ട ചില മാനദണ്ഡങ്ങളുണ്ട്. ഇവ ഫലപ്രദമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയുള്ള സേവനങ്ങളും വാറ്റില്‍ കോര്‍പ് ചെയ്തു വരുന്നു.

ലോകത്തെ ഐടി മേഖലയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഏതു സാങ്കേതികവിദ്യയിലും സേവനങ്ങള്‍ നല്‍കാന്‍ പ്രാപ്തമായ കമ്പനികള്‍ ഇവിടെയുണ്ടെന്ന് കോഴിക്കോട് സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ പറഞ്ഞു. കോഴിക്കോട് നിന്ന് വാറ്റില്‍ കോര്‍പ് മാതൃകയില്‍ നിരവധി കമ്പനികള്‍ ഉയര്‍ന്നു വരുന്നതില്‍ എല്ലാ പിന്തുണയും സൈബര്‍പാര്‍്ക്കിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കാസിയോ, ടൊയോട്ട, യുഎഇയിലെ ഇന്‍ഷുറന്‍സ് സ്ഥാപനമായ അഫ്‌നിക്ക്, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (എഡിഎന്‍ഒസി), അബുദാബി നാഷണല്‍ ഹോട്ടല്‍സ്, എമിറേറ്റ്‌സ് മെഡിക്കല്‍ അസോസിയേഷന്‍, ഓറഞ്ച് മൊബൈല്‍സ്, കുക്കിയെസ് തുടങ്ങിയവ വാറ്റില്‍ കോര്‍പ്പിന്റെ പ്രധാന ഉപഭോക്താക്കളാണ്. ദുബായ് ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ സൈബര്‍ സെക്യൂരിറ്റി കമ്മിറ്റിയുടെ ആദ്യ ചെയര്‍മാന്‍ ആയി വാറ്റില്‍ കോര്‍പ്പിന്റെ സിഇഒ സുഹൈര്‍ എളമ്പിലാശ്ശേരി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വാഹന സോഫ്‌റ്റ്വെയറുമായി ബന്ധപ്പെട്ട സൈബര്‍സുരക്ഷാ മാനദണ്ഡങ്ങളാണ് വാറ്റില്‍ കോര്‍പിന്റെ യുകെ വിഭാഗം കൈകാര്യം ചെയ്യുന്നത്. സൈബര്‍ ഇടത്തിലെ സമഗ്രമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്ന ഈ കമ്പനി സൈബര്‍ സെക്യൂരിറ്റി സ്യൂട്ട് എന്ന വെര്‍ച്വല്‍ സെക്യൂരിറ്റി കസല്‍ ട്ടന്റിന്റെ പണിപ്പുരയിലാണ്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version