റിലയന്‍സിന്റെ ക്രിക്കറ്റ് ടീമിന്റെ വരുമാനം ഇരട്ടി വര്‍ധിച്ച് 737 കോടി രൂപയായി

റിലയന്‍സിന്റെ സബ്സിഡിയറി കമ്പനിയായ ഇന്ത്യാവിന്‍ സ്പോര്‍ട്സാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ മുംബൈ ഇന്ത്യന്‍സിന്റെ ഉടമകള്‍

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ഇന്ത്യയിലെ മുന്‍നിര കോര്‍പറേറ്റ് കമ്പനികളുടെ ഭാഗമായ രാജ്യത്തെ സ്പോര്‍ട്സ് ലീഗുകള്‍ ഇന്ന് കോടികളുടെ വരുമാനമാണ് നേടുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, യുണൈറ്റഡ് സ്പിരിറ്റ്സ്, ടാറ്റാ സ്റ്റീല്‍, ആര്‍.പി.എസ്ജി വെന്‍ചേഴ്സ്, ഇമാമി ഗ്രൂപ്പ് തുടങ്ങി കോര്‍പറേറ്റുകളുടെ സാന്നിധ്യം ക്രിക്കറ്റ്, ഫുട്ബോള്‍ ലീഗുകളില്‍ പ്രകടമാണ്. ഈ രംഗത്ത് പുതിയൊരു വിപ്ലവം തന്നെയാണ് കമ്പനികള്‍ മുന്നില്‍ കാണുന്നത്.

റിലയന്‍സിന്റെ സബ്സിഡിയറി കമ്പനിയായ ഇന്ത്യാവിന്‍ സ്പോര്‍ട്സാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ മുംബൈ ഇന്ത്യന്‍സിന്റെ ഉടമകള്‍. 2022-23 സാമ്പത്തികവര്‍ഷം 359 കോടി രൂപയായിരുന്നു വരുമാനം. അറ്റനഷ്ടം 49 കോടി രൂപയും. ഇത്തവണ വരുമാനം ഇരട്ടിയായി, 737 കോടി രൂപ. നഷ്ടം ലാഭത്തിന് വഴിമാറി. 2023-24ലെ ലാഭം 110 കോടി രൂപയാണ്. ഈ വരുമാനം വരും വര്‍ഷങ്ങളില്‍ വര്‍ധിക്കുമെന്നാണ് നിഗമനം.

അതെ സമയം മദ്യ നിര്‍മാതാക്കളായ യുണൈറ്റഡ് സ്പിരിറ്റ്സാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഉടമസ്ഥര്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2023-24 സാമ്പത്തികവര്‍ഷം 163 ശതമാനത്തിന്റെ വരുമാന വര്‍ധനയാണ് കമ്പനി നേടിയത്. മൊത്ത വരുമാനം 650 കോടി രൂപയായി ഉയര്‍ന്നു, അറ്റലാഭം 222 കോടി. കഴിഞ്ഞവര്‍ഷമുണ്ടായാ നഷ്ട്ടം നികത്തിയാണ് ഈ നേട്ടം.

സഞ്ജീവ് ഗോയെങ്കയുടെ ഉടമസ്ഥതയിലുള്ള ആര്‍.പി.എസ്.ജി ഗ്രൂപ്പിന്റെ ഐ.പി.എല്‍ ടീമായ ലക്നൗ സൂപ്പര്‍ജയന്റ്സ് കഴിഞ്ഞ സാമ്പത്തികവര്‍ഷം 59 കോടി രൂപ അറ്റാദായം നേടി. ഐ.പി.എല്ലിലെ ഏറ്റവും പ്രായംകുറഞ്ഞ ടീമുകളിലൊന്നാണിത്. 2022-23 സീസണില്‍ 243 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം. ഇത്തരത്തില്‍ ക്രിക്കറ്റ് ലീഗുകളില്‍ ഭാഗ്യം പരീക്ഷിച്ച കമ്പനികള്‍ അത്രയും നേട്ടം കൊയ്യുകയാണ്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version