എയര്‍ ഇന്ത്യയെ രക്ഷിക്കാനായി ആഫ്രിക്കയുടെ ‘ടേണ്‍എറൗണ്ട് സ്‌പെഷ്യലിസ്റ്റ്’; പുതിയ സിഇഒയായി ടെവോള്‍ഡെ ഗെബ്രെമാരിയം

അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കമ്പനിയുടെ വരുമാനം നാലിരട്ടിയിലേറെയായി. വിമാനങ്ങളുടെ എണ്ണം ഏകദേശം മൂന്നിരട്ടിയായി

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image: Flickr / Wikimedia Commons

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ സിഇഒയും എംഡിയുമായി വ്യോമയാന മേഖലയിലെ പരിചയ സമ്പന്നനായ ടെവോള്‍ഡെ ഗെബ്രെമാരിയം നിയമിതനായി. എത്യോപ്യന്‍ എയര്‍ലൈന്‍സ് ഗ്രൂപ്പിനെ ആഫ്രിക്കയിലെ ഏറ്റവും വലിയതും ലാഭകരവുമായ വിമാനക്കമ്പനിയാക്കി വളര്‍ത്തിയ ടെവോള്‍ഡെ ഗെബ്രെമാരിയത്തിന്റെ നിയമനം എയര്‍ ഇന്ത്യ നിലവില്‍ നേരിടുന്ന പ്രതിസന്ധി പരിഗണിക്കുമ്പോള്‍ നിര്‍ണായകമാണ്. ഏപ്രിലില്‍ രാജി പ്രഖ്യാപിച്ച കാംപ്‌ബെല്‍ വില്‍സണ് പകരക്കാരനായാണ് ഏത്യോപ്യന്‍ സ്വദേശിയായ ഗെബ്രെമാരിയം എത്തുന്നത്. ലോകമെമ്പാടുമുള്ള വ്യോമയാന പ്രൊഫഷണലുകളെ പരിശോധിച്ച ശേഷമാണ് എയര്‍ ഇന്ത്യ ബോര്‍ഡ, നായകനായി ഗെബ്രെമാരിയത്തെ തിരഞ്ഞെടുത്തത്.

എത്യോപ്യന്‍ എയര്‍ലൈന്‍സിന് ചിറകുകള്‍ നല്‍കിയ നായകന്‍

ലോക വ്യോമയാന മേഖലയിലെ ഏറ്റവും മികച്ച ‘ടേണ്‍എറൗണ്ട് ലീഡര്‍മാരില്‍’ ഒരാളായാണ് ഗെബ്രെമാരിയം അറിയപ്പെടുന്നത്. 2011 മുതല്‍ ഒരു ദശകത്തിലേറെ എത്യോപ്യന്‍ എയര്‍ലൈന്‍സിനെ നയിച്ച അദ്ദേഹം, ആ പ്രാദേശിക വിമാനക്കമ്പനിയെ ആഗോള ശക്തിയാക്കി മാറ്റി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കമ്പനിയുടെ വരുമാനം നാലിരട്ടിയിലേറെയായി. വിമാനങ്ങളുടെ എണ്ണം ഏകദേശം മൂന്നിരട്ടിയായി. എത്യോപ്യന്‍ എയര്‍ലൈന്‍സ് ആഫ്രിക്കയിലെ ഏറ്റവും വലിയതും ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്നതുമായ എയര്‍ലൈന്‍ ഗ്രൂപ്പായി വളര്‍ന്നു. കോവിഡ് മഹാമാരിയും ബോയിങ് 737 മാക്സ് പ്രതിസന്ധിയും പോലുള്ള വെല്ലുവിളികളെ വിജയകരമായി അതിജീവിച്ച നേതാവെന്ന ഖ്യാതിയും അദ്ദേഹത്തിനുണ്ട്.

മുന്നിലുള്ളത് വെല്ലുവിളി

ടാറ്റ ഗ്രൂപ്പ് 2022-ല്‍ എയര്‍ ഇന്ത്യ ഏറ്റെടുത്ത ശേഷം കമ്പനി വന്‍ പരിവര്‍ത്തന പദ്ധതികളിലൂടെയാണ് കടന്നുപോകുന്നത്. നൂറുകണക്കിന് പുതിയ വിമാനങ്ങള്‍ വാങ്ങല്‍, സര്‍വീസ് നിലവാരം മെച്ചപ്പെടുത്തല്‍, ഫ്‌ളീറ്റ് നവീകരണം, എയര്‍ ഇന്ത്യയും വിസ്താരയും ലയിപ്പിക്കല്‍, അന്താരാഷ്ട്ര ശൃംഖലയുടെ വിപുലീകരണം തുടങ്ങിയ നടപടികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക സമ്മര്‍ദ്ദം, പ്രവര്‍ത്തന വെല്ലുവിളികള്‍, കഴിഞ്ഞ വര്‍ഷത്തെ അഹമ്മദാബാദ് വിമാനാപകടത്തെത്തുടര്‍ന്നുള്ള റെഗുലേറ്ററി പരിശോധനകള്‍, പശ്ചിമേഷ്യന്‍ സംഘര്‍ഷവും പാകിസ്ഥാന്‍ വ്യോമപാത നിയന്ത്രണവും സൃഷ്ടിച്ച പ്രതിസന്ധികളും കമ്പനിക്ക് മുന്നിലുണ്ട്. ഈ നിര്‍ണായക ഘട്ടത്തിലാണ് ഗെബ്രെമാരിയം ചുമതലയേല്‍ക്കുന്നത്.

എയര്‍ ഇന്ത്യയെ ലോകോത്തര, ആഗോള എയര്‍ലൈനാക്കി മാറ്റുകയെന്ന ടാറ്റ ഗ്രൂപ്പിന്റെ ദീര്‍ഘകാല ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ ഗെബ്രെമാരിയത്തിന്റെ അനുഭവസമ്പത്ത് നിര്‍ണായകമാകുമെന്ന് കമ്പനി വ്യക്തമാക്കി. സുരക്ഷ, പ്രവര്‍ത്തന മികവ്, സമയനിഷ്ഠ, ഉപഭോക്തൃ സേവനം, അന്താരാഷ്ട്ര വിപുലീകരണം എന്നിവയ്ക്ക് മുന്‍ഗണന നല്‍കി എയര്‍ ഇന്ത്യയുടെ അടുത്ത വളര്‍ച്ചാ അധ്യായത്തിന് നേതൃത്വം നല്‍കുകയാണ് അദ്ദേഹത്തിന്റെ പ്രധാന ദൗത്യം.

English Summary

Tata Group Picks Ethiopian Airlines Veteran Tewolde Gebremariam to Lead Air India
Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version