പടപ്പുറപ്പാടിന് സ്വിഗ്ഗി; ഇനി കളിക്കളത്തിൽ ടോയിംഗ്, 50 രൂപക്ക് ഭക്ഷണം ഉറപ്പ്

ടോയിംഗ് ആപ്പ് പരീക്ഷണാര്‍ത്ഥം ആദ്യഘട്ടത്തിൽ മഹാരാഷ്ട്രയിലെ പൂനെ നഗരത്തിലാണ് ലഭ്യമാവുക

Lakshmi Narayanan
Coordinating Editor
Lakshmi Narayanan is a contributor to The Profit News, writing on business, economy, and current affairs. Her work reflects a keen eye for emerging trends and...
- Coordinating Editor
Photo Credit: AI-generated

കുറഞ്ഞ ചെലവില്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണം നടക്കണോ? അതിനുള്ള മാർഗവുമായി വന്നിരിക്കുകയാണ് സ്വിഗ്ഗി.ടോയിംഗ് എന്ന പുതിയ ആപ്പ് വഴിയാണ് സ്വിഗ്ഗി ഈ പ്രവർത്തനം വ്യാപിപ്പിക്കുക.

ടോയിംഗ് ആപ്പ് പരീക്ഷണാര്‍ത്ഥം ആദ്യഘട്ടത്തിൽ മഹാരാഷ്ട്രയിലെ പൂനെ നഗരത്തിലാണ് ലഭ്യമാവുക.സാധാരണ പുതിയ ഫീച്ചറുകള്‍ ബംഗളൂരുവിലാണ് പരീക്ഷിക്കുന്നത്.അതിൽ നിന്നും ഒരു മാറ്റമെന്ന നിലയ്ക്കാണ് ഇക്കുറി പൂനെ പരീക്ഷണ തട്ടകമാകുന്നത്.

വിദ്യാര്‍ത്ഥികളും യുവാക്കളും കൂടുതലുള്ളതിനാലാണ് ടോയിംഗ് ആപ്പ് പരീക്ഷിക്കാൻ പൂനെ തിരഞ്ഞെടുത്തതെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. 50 രൂപ മുതല്‍ 250 രൂപവരെയുള്ള ഭക്ഷണമാണ് ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്യാനാവുക. കോളേജ് വിദ്യാര്‍ത്ഥികള്‍, പുതുതലമുറയില്‍ പെട്ടവര്‍, പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ എന്നിവരെ ലക്ഷ്യമിട്ടാണ് ആപ്പിന്റെ പ്രവര്‍ത്തനം എന്ന് ഇതിലൂടെ മനസിലാക്കാം.

100-150 രൂപ വരെയുള്ള വിലയില്‍ ഭക്ഷണം നല്‍കാന്‍ കഴിയുന്ന ഭക്ഷണശാലകളെ മാത്രമാണ് ഇതില്‍ ലിസ്റ്റ് ചെയ്യുക. സ്വിഗി ആപ്പില്‍ നിലവിലുള്ള 99 സ്റ്റോര്‍ എന്ന ഫീച്ചറിന് സമാനമാണ് പുതിയ ആപ്പ്.ടോയിംഗില്‍ റെസ്‌റ്റോറന്റ് പാക്കേജിംഗ് ചാര്‍ജുകള്‍ ഈടാക്കില്ല. സ്വിഗി ആപ്പില്‍ 14.99 രൂപ പ്ലാറ്റ്‌ഫോം ഫീസായി നൽകുമ്പോൾ ടോയിംഗില്‍ 12 രൂപ മാത്രം നല്‍കിയാല്‍ മതി.

സ്വിഗിയുടെ മുഖ്യ എതിരാളികളിലൊന്നായ റാപ്പിഡോ അടുത്തിടെ ബജറ്റ് ഭക്ഷണ വിതരണ ആപ്പായ ഓണ്‍ലി (Ownly) അവതരിപ്പിച്ചിരുന്നു. ഇതിന് ബദലായാണ് സ്വിഗിയും ഈ രംഗത്തേക്ക് വന്നിരിക്കുന്നത്. ഇതോടെ സ്വിഗിക്ക് അവശ്യ വസ്തുക്കളുടെയും ഭക്ഷണങ്ങളുടേയും വിതരണവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ നല്‍കുന്ന ഏഴ് ആപ്പുകളാകും. സ്വിഗി പ്രധാന ആപ്പിന് പുറമെ, ഇന്‍സ്റ്റമാര്‍ട്ട്, ഡൈന്‍ ഔട്ട്, സ്‌നാക്ക്, ക്രൂ, പിംഗ്, ടോയിംഗ് എന്നിവയാണുള്ളത്.

Share This Article
Coordinating Editor
Lakshmi Narayanan is a contributor to The Profit News, writing on business, economy, and current affairs. Her work reflects a keen eye for emerging trends and analysis.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version