ഭാവിയിലെ യൂണികോണ്‍ പട്ടികയില്‍ ഒന്നാമത് മലയാളിയുടെ ഫ്രഷ് ടു ഹോം

ഈ മലയാളി കമ്പനിയുടെ വരുമാന വളര്‍ച്ച 1384 ശതമാനമാണ്. ഭാവി യൂണികോണുകളിലെ ഒന്നാമനായി മാറുകയാണ് ആലപ്പുഴയില്‍ വേരുകളുള്ള ഓണ്‍ലൈന്‍ ഫിഷ്, മീറ്റ്, ഫ്രഷ് ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പ്

Dipin Damodharan
Editor-in-Chief
Dipin Damodharan is a senior journalist with national and global recognition. With over 15 years in journalism, he has reported on gender and science, education, culture,...
- Editor-in-Chief
Photo Credit: AI-generated

സ്റ്റാര്‍ട്ടപ്പ് ലോകത്തെ ഒറ്റക്കൊമ്പന്‍ കുതിരകളാണ് യൂണികോണുകള്‍. അതിവേഗത്തില്‍ ഒറു ബില്യണ്‍ ഡോളര്‍ മൂല്യം കൈവരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെയാണ് യൂണികോണുകള്‍ എന്ന് വിശേഷിപ്പിക്കുന്നത്. യൂണികോണുകളുടെ എണ്ണം മുന്‍നിര്‍ത്തിയാണ് ഒരു രാജ്യത്തിന്റെ സ്റ്റാര്‍ട്ടപ്പ് വളര്‍ച്ച വലെ അടയാളപ്പെടുത്തുന്നത്

ഇന്ത്യയിലെ ടോപ് 10 യൂണികോണ്‍ പട്ടികയിലെ ഒന്നാമന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റ് സ്റ്റാര്‍ട്ടപ്പായ സിരോധയാണ്. 8.2 ബില്യണ്‍ ഡോളറാണ് നിതിന്‍, നിഖില്‍ കാമത്തുമാര്‍ സ്ഥാപിച്ച സിരോധയുടെ മൂല്യം. ഏറ്റവും പുതിയ ഹുറണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ യൂണികോണ്‍ റിപ്പോര്‍ട്ടനുസരിച്ചാണിത്. എന്നാല്‍ ഈ റിപ്പോര്‍ട്ട്് വിലയിരുത്തു വളരെ രസകരമായ മറ്റൊരു കാര്യം ബോധ്യമാകും.

ഭാവിയിലെ യൂണികോണുകളുടെ ടാപ് 10 പട്ടികയിലെ ഒന്നാമന്‍ ഒരു മലയാളി സ്ഥാപിച്ച കമ്പനിയാണ്. രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫിഷ്, മീറ്റ്, ഫ്രെഷ് ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പുകളിലൊന്നായ ഫ്രഷ് ടു ഹോം. ആലപ്പുഴക്കാരന്‍ മാത്യു ജോസഫും ഷാന്‍ കടവിലും ചേര്‍ന്ന് നയിക്കുന്ന ഫ്രഷ് ടു ഹോം വരുമാന വളര്‍ച്ചയുടെ കാര്യത്തില്‍ അതിവേഗ വര്‍ധനയാണ് രേഖപ്പെടുത്തുന്നതെന്ന് ഹുറണ്‍ യൂണികോണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫ്രഷ് ടു ഹോമിന്റെ വരുമാനത്തിലുണ്ടായിരിക്കുന്നത് 1384 ശതമാനം വര്‍ധനയാണ്. ഭാവി യൂണികോണുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് പോക്കറ്റ് എഫ്എമ്മും ഇന്‍ഷുറന്‍സ് ദേക്കോയുമാണ്.

കടലിലെ മീനിനെ ആദ്യമായി ഓണ്‍ലൈനിലെത്തിച്ച സ്റ്റാര്‍ട്ടപ്പാണ് ഫ്രഷ് ടു ഹോം. ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണും അമേരിക്കന്‍ സര്‍ക്കാരിന്റെ ഭാഗമായ വികസന ഫണ്ടുമെല്ലാം നിക്ഷേപം നടത്തിയ ഫ്രഷ് ടു ഹോം അതിവേഗ വളര്‍ച്ചയാണ് നേടുന്നത്. ബംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി ഐപിഒ നടത്തിയ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനും പദ്ധതിയിടുന്നുണ്ട്.

English Summary

FreshToHome, the online fish, meat, and fresh food delivery startup founded by Malayali entrepreneurs Shan Kadavil and Mathew Joseph, has topped the Hurun Research Institute’s list of “Future Unicorns” in India. The company recorded an extraordinary 1384% revenue growth, making it the most promising startup expected to soon achieve a $1 billion valuation. Backed by investors like Amazon and the U.S. government’s development fund, FreshToHome has revolutionized the online seafood market and is now planning an IPO to enter the stock market.
Share This Article
Editor-in-Chief
Dipin Damodharan is a senior journalist with national and global recognition. With over 15 years in journalism, he has reported on gender and science, education, culture, grassroots entrepreneurship, and science literacy. An EJN Fellow, he was the Founding Editor of Future Kerala, Kerala’s first comprehensive financial daily, and also served as Editorial Head at DC Media, the magazine division of DC Books. As Managing Editor of Science Indica, Kerala’s first science podcast and long-form science journalism platform, he helped pioneer regional-language science media. His work has appeared in The Huffington Post, Education Insider, India Today DailyO, American Chronicle, The Better India, and Manorama Online. He is also a member of the Science Journalists Association of India (SJAI).
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version